പ്രാഗ്ജ്യോതിഷ

(Pragjyotisha Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതനകാലത്ത് പ്രാഗ്‌ജ്യോതിഷ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖല. ആസ്സാമിൽ ഗൗഹതിക്കു കിഴക്കുമാറിയാണ് പ്രാഗ്‌ജ്യോതിഷപുരം. വസിഷ്ഠ മഹർഷിയുടെ ആശ്രമം നിലനിന്നിരുന്നു എന്നു കരുതുന്ന ഇവിടം ജ്യോതിശാസ്ത്രം, ഖഗോളശാസ്ത്രം എന്നിവയുടെ പ്രമുഖപഠനകേന്ദ്രമായിരുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും ചില പുരാണങ്ങളിലും പ്രാഗ്ജ്യോതിഷയെക്കുറിച്ച് പരാമർശമുണ്ട്. എന്നാൽ പുരാണങ്ങളിലെ പ്രാഗ്ജ്യോതിഷ വലിയ ഒരു രാജ്യമായിരുന്നു. തെക്ക് ബംഗാൾ ഉൾക്കടൽ മുതൽ പടഞ്ഞാറ് കാരതോയ നദി വരെ രാജ്യത്തിനു വിസ്തൃതിയുണ്ടായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഒരു നദിയാണ് കാരാതോയ. രാമായണത്തിൽ പറയുന്നത് പ്രാഗ്ജ്യോതിഷയ്ക്ക് ബിഹാറിലെ കോസി നദി വരെ വിസ്തൃതിയുണ്ടായിരുന്നു എന്നാണ്. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ ഏതാനം മേഖലകളും പ്രാഗ്ജ്യോതിഷയിൽ ഉൾപ്പെട്ടിരുന്നു. ഇവിടെ ചിത്രാചലത്തിൽ പ്രസിദ്ധമായ ഒരു നവഗ്രഹക്ഷേത്രമുണ്ട്. ഗൗഹതിയ്ക്ക് പ്രാഗ്ജ്യോതിഷം എന്നു കൂടി പേരു വരാൻ കാരണം ഈ ക്ഷേത്രമാണ്.

"https://ml.wikipedia.org/w/index.php?title=പ്രാഗ്ജ്യോതിഷ&oldid=2270558" എന്ന താളിൽനിന്ന് ശേഖരിച്ചത്