പ്രഗതി മൈദാൻ

(Pragati Maidan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്ഷാംശവും രേഖാംശവും: 28°37′01″N 77°14′36″E / 28.616813°N 77.243359°E / 28.616813; 77.243359

ഡെൽഹിയിലെ ഒരു പ്രധാന പ്രദർശനമൈതാനമാണ് പ്രഗതി മൈദാൻ (ഹിന്ദി:प्रगती मैदान, ഇം‌ഗ്ലീഷ് അർത്ഥം - "progress grounds"). വളരെയധികം പ്രത്യേകതകൾ നിറഞ്ഞ കെട്ടിടങ്ങളും പ്രദർശനശാലകളും നിറഞ്ഞതാണ് ഈ സമുച്ചയം. ഇന്ത്യയിലെ കേന്ദ്രസർക്കാറിന്റെ വ്യവസായമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ട്രേഡ് പ്രോമോഷൻ ഓർഗനൈസേഷൻ ആണ്‌ ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.[1]

മനോഹരമായ ഹാൾ-6

ചെറിയ ചെറിയ കെട്ടിടങ്ങളായി തിരിച്ചിരിക്കുന്ന ഈ മൈതാനം ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പ്രദർശനങ്ങൾക്ക് വേദിയാകാറുണ്ട്. ഇവിടെ സ്ഥിരമായുള്ള അഞ്ച് പ്രദർശനശാലകളും കൂടാതെ ഏതു തരത്തിലുമുള്ള പ്രദർശനങ്ങൾക്കും അനുയോജ്യമായ കെട്ടിടങ്ങളും ഉണ്ട്. നെഹ്രു പവലിയൻ, അറ്റോമിക് എനർജി പവലിയൻ, ഡിഫൻസ് പവലിയൻ എന്നിവ സ്ഥിരമായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹാളുകളിൽ ഉൾപ്പെടുന്നതാ‍ണ്. 149 ഏക്കറോളം (61,290 ചതുരശ്രമീറ്റർ) പരന്നു കിടക്കുന്ന ഈ മൈതാനത്തിൽ ആകെ 16 കെട്ടിടങ്ങളും, 10,000 ചതുരശ്രമീറ്റർ തുറന്ന പ്രദർശനയോഗ്യമായ സ്ഥലവും ഉണ്ട്. [2]

ചരിത്രം

തിരുത്തുക

1972ൽ അന്താരാഷ്ട്ര വില്പനമേളയോടനുബന്ധിച്ചാണ് പ്രഗതി മൈദാൻ സ്ഥാപിക്കപ്പെട്ടത്.

പ്രധാന മേളകളും പ്രദർനങ്ങളും

തിരുത്തുക

വർഷം തോറും ഇവിടെ സ്ഥിരം നടക്കാറുള്ള സ്ഥിരം പ്രദർശനങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്.

ചിത്രങ്ങൾ

തിരുത്തുക

എത്തിച്ചേരാനുള്ള വഴി‍

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രഗതി_മൈദാൻ&oldid=3966297" എന്ന താളിൽനിന്ന് ശേഖരിച്ചത്