ദി പോട്രയിറ്റ് ഓഫ് ജുവാന ഓഫ് ആസ്ട്രിയ ആന്റ് എ യങ്ഗേൾ
സോഫോനിസ്ബ ആൻഗ്വിസോള വരച്ച ചിത്രം
(Portrait of Juana of Austria and a Young Girl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഒരു മുഴുനീള ഛായാചിത്രമാണ് ദി പോട്രയിറ്റ് ഓഫ് ജുവാന ഓഫ് ആസ്ട്രിയ ആന്റ് എ യങ്ഗേൾ. സ്‌പെയിനിലെ രാജ്ഞിയായ ഇസബെൽ ഡി വലോയിസിന്റെ ഔദ്യോഗിക ചിത്രകാരിയായിരുന്ന ആൻഗ്വിസോള സ്‌പാനിഷ് ദർബാറിൽ എത്തിയതിന് ശേഷമുള്ള അവരുടെ ആദ്യ ചിത്രങ്ങളിലൊന്നാണിത്. ചിത്രകാരൻ ബെർണാഡോ കാമ്പിക്ക് എഴുതിയ കത്തിൽ, ഈ പെയിന്റിംഗ് അന്ന് മാർപ്പാപ്പ ആയിരുന്ന പയസ് നാലാമന് വേണ്ടിയുള്ളതാണെന്ന് അവർ പറഞ്ഞിരുന്നു.[1][2]
ഓസ്ട്രിയയിലെ ജുവാന (1535-1573) സ്പെയിനിലെ രാജ്ഞിയും വിശുദ്ധ റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമന്റെ മകളുമായിരുന്നു.
ദി പോട്രയിറ്റ് ഓഫ് ജുവാന ഓഫ് ആസ്ട്രിയ ആന്റ് എ യങ്ഗേൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്നർ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Cole, Michael Wayne, 1969- (11 February 2020). Sofonisba's lesson : a Renaissance artist and her work. Princeton. p. 126. ISBN 978-0-691-19832-3. OCLC 1108816930.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ The rule of women in early modern Europe. Cruz, Anne J.,, Suzuki, Mihoko, 1953-. Urbana. 2009. p. 113. ISBN 978-0-252-03416-9. OCLC 246893165.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: others (link)