പോട്രയിറ്റ് ഓഫ് ജിയോവാനി ബാറ്റിസ്റ്റ കാസെല്ലി
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ചിത്രം
(Portrait of Giovanni Battista Caselli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഛായാചിത്രമാണ് പോട്രയിറ്റ് ഓഫ് ജിയോവാനി ബാറ്റിസ്റ്റ കാസെല്ലി. അംഗ്വിസോളയുടെ അതേ നഗരമായ ക്രെമോണയിൽ നിന്നുള്ള ഒരു കവിയായിരുന്നു കാസെല്ലി. 1559-ൽ പൂർത്തീകരിക്കപ്പെട്ട ഈ ചിത്രം സ്പെയിനിലെ രാജകീയ കോടതിയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള അവരുടെ അവസാന ചിത്രങ്ങളിലൊന്നായിരുന്നു. അവിടെ അവർ സ്പെയിനിലെ രാജ്ഞിയായ ഇസബെൽ ഡി വലോയിസിന്റെ ഔദ്യോഗിക ചിത്രകാരിയായി. [1]
Portrait of Giovanni Battista Caselli | |
---|---|
Giovanni Battista Caselli, poet from Cremona | |
Artist | സോഫോനിസ്‌ബ ആൻഗ്വിസോള |
Year | 1550s |
Medium | എണ്ണച്ചായം, canvas |
Dimensions | 77.7 സെ.മീ (30.6 ഇഞ്ച്) × 61.4 സെ.മീ (24.2 ഇഞ്ച്) |
Location | മ്യൂസിയം ഡെൽ പ്രാഡോ |
Accession No. | P008110 |
മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ ഈ ചിത്രം തൂക്കിയിരിക്കുന്നു.[2] 2012-ൽ സ്പാനിഷ് ഭരണകൂടം പ്രാഡോയുടെ പേരിൽ ഈ ചിത്രം വാങ്ങി.[1]