ലിനസ് മാർപ്പാപ്പാ

(Pope Linus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യത്തെ റോമൻ മാർപ്പാപ്പയായിരുന്നു ലിനസ്.[1] പൗരസ്ത്യ ക്രിസ്തുമതം ഇദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കി വണങ്ങുന്നു. സെപ്റ്റംബർ 23-നാണ് കത്തോലിക്കാസഭ ഇദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കുന്നത്. പത്രോസ് ശ്ലീഹായുടെ പിൻഗാമിയാണ് ലിനസ്. അദ്ദേഹത്തിന്റെ സ്വകാര്യ, പൗരോഹിത്യജീവിതത്തെപ്പറ്റിയുള്ള വിവരങ്ങൾ അജ്ഞാതമാണ്. ഭരണകാലയളവിനെപ്പറ്റിയും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ വിശുദ്ധ പത്രോസിന്റെ മരണ തീയതി അനുസരിച്ച് ഏകദേശം എഡി 64/67 നും 76/79 നും ഇടയിൽ അദ്ദേഹം അധികാരത്തിലുണ്ടെന്നു കരുതുന്നു.[2][3]

വിശുദ്ധ ലിനസ് മാർപ്പാപ്പ
റോമിലെ ബിഷപ്പ്
സഭകത്തോലിക്കാസഭ
ഭദ്രാസനംഹോളീ സീ
സ്ഥാനാരോഹണംc. AD 67
ഭരണം അവസാനിച്ചത്c. AD 76
മുൻഗാമിവിശുദ്ധ പത്രോസ്
പിൻഗാമിഅനാക്ലെറ്റസ്
വ്യക്തി വിവരങ്ങൾ
ജനനംc. AD 10
വോൾട്ടറ, ഇറ്റലി, റോമാ സാമ്രാജ്യം
മരണംc. AD 76
റോം, ഇറ്റലി, റോമാ സാമ്രാജ്യം
കബറിടംവത്തിക്കാൻ ഹിൽ (സാധ്യത)
വിശുദ്ധപദവി
തിരുനാൾ ദിനം23 സെപ്റ്റംബർ
വണങ്ങുന്നത്വിശുദ്ധരെ ആരാധിക്കുന്ന എല്ലാ ക്രൈസ്തവവിഭാഗങ്ങളും
വിശുദ്ധപദവി പ്രഖ്യാപനംകോൺ‌ഗ്രിഗേഷനു മുൻപ്
ഗുണവിശേഷങ്ങൾപാലിയം തിരുവസ്ത്രം
  1. Against Heresies 3:3.3
  2. Maxwell-Stuart, P.G. Chronicle of the Popes (en anglès). Londres: Thames and Hudson, 1997, p. 17. ISBN 0-500-01798-0.
  3. Guiley, Rosemary. The Encyclopedia of Saints (en anglès). Nova York: Visionary Living, 2001. p. 209. ISBN 0-8160-4133-4.
"https://ml.wikipedia.org/w/index.php?title=ലിനസ്_മാർപ്പാപ്പാ&oldid=3523386" എന്ന താളിൽനിന്ന് ശേഖരിച്ചത്