ജസ്റ്റീനിയൻ പ്ലേഗ്

(Plague of Justinian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്യൂബോണിക് പ്ലേഗ് എന്ന അസുഖം മൂലമുണ്ടായ ചരിത്രത്തിലെ ആദ്യ പകർച്ചവ്യാധി ആയിരുന്നു ജസ്റ്റീനിയൻ പ്ലേഗ് (Plague of Justinian) (541–542 എഡി). ബൈസന്റൈൻ സാമ്രാജ്യത്തെയായിരുന്നുപാൻഡെമിക് ബാധിച്ചത്. കോൺസ്റ്റാന്റിനോപ്പിൾ എന്ന സാമ്രാജ്യതലസ്ഥാനവും രോഗത്തിനിരയായി. ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പ്ലേഗ് ബാധകളിലൊന്നാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.

കൈകളുടെ നെക്രോസിസ് ജസ്റ്റീനിയൻ പ്ലേഗിന്റെ ഒരു ലക്ഷണമായിരുന്നു

ചരിത്രം

തിരുത്തുക

ഈജിപ്റ്റിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഇത് കോൺസ്റ്റന്റിനോപ്പിളിൽ അടുത്ത വസന്തകാലത്ത് എത്തിപ്പെടുകയും (പ്രോകോപിയസ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ) 10,000 ആൾക്കാരെ ഒരു ദിവസം കൊന്നൊടുക്കുകയും ചെയ്തു. നഗരവാസികളിൽ 40% പേർ അസുഖം മൂലം മരിച്ചുപോയിട്ടുണ്ടാവണം. ഈ അസുഖം ബാധിച്ച പ്രദേശങ്ങളിലെ നാലിലൊന്നു മുതൽ പകുതി വരെ ജനങ്ങൾ മരിച്ചുപോവുകയുണ്ടായത്രേ. [1][2] 550-നും 700-നും ഇടയിൽ യൂറോപ്പിന്റെ ജനസംഖ്യ പകുതി കണ്ട് കുറയാൻ ഈ അസുഖം കാരണമായത്രേ.[3]

ബ്യൂബോണിക് പ്ലേഗ് ആയിരുന്നു ഈ അസുഖമെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[4] ഇത് ബ്യൂബോണിക് പ്ലേഗ് ആയിരുന്നുവെങ്കിൽ തന്നെ മദ്ധ്യകാലഘട്ടത്തിലും സമീപകാലത്തുമുണ്ടായ പ്ലേഗ് രോഗത്തിൽ നിന്ന് വളരെ വ്യത്യാസമുള്ള തരം അസുഖമായിരുന്നു എന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. [5]

മദ്ധ്യ ഏഷ്യ, ദക്ഷിണേഷ്യ, വടക്കൻ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളെയും യൂറോപ്പിനെയും അസുഖം ബാധിച്ചുവെന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ചൈനയായിരുന്നു അസുഖത്തിന്റെ പ്രഭവസ്ഥാനം എന്ന് ജനിതക പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. [6]

പേരിനു പിന്നിൽ

തിരുത്തുക

ജസ്റ്റീനിയൻ ഒന്നാമനായിരുന്നു അസുഖം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് റോമൻ ചക്രവർത്തി. ഇദ്ദേഹത്തിനും അസുഖം ബാധിച്ചുവെങ്കിലും രക്ഷപെടുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ പേരിലാണ് ആധുനിക ചരിത്രകാരന്മാർ ഈ അസുഖത്തെ വിവക്ഷിക്കുന്നത്.

  1. "Cambridge Catalogue page "Plague and the End of Antiquity"". Cambridge.org. Retrieved 2010-08-26.
  2. Quotes from book "Plague and the End of Antiquity" Archived 2011-07-16 at the Wayback Machine. Lester K. Little, ed., Plague and the End of Antiquity: The Pandemic of 541–750, Cambridge, 2006. ISBN 0-521-84639-0
  3. "Plague, Plague Information, Black Death Facts, News, Photos". National Geographic. Archived from the original on 2007-11-28. Retrieved 2008-11-03.
  4. Nicholas Wade |coauthors= |title=Europe’s Plagues Came From China, Study Finds |url=http://www.nytimes.com/2010/11/01/health/01plague.html |quote=The first appeared in the 6th century during the reign of the Byzantine emperor Justinian, reaching his capital, Constantinople, on grain ships from Egypt. The Justinian Plague, as historians call it, is thought to have killed perhaps half the population of Europe and to have enabled the Arab takeover of Byzantine provinces in the Near East and Africa. |work=The New York Times |date=October 31, 2010 |accessdate=2010-11-01 }}
  5. McGrath, Matt (12 October 2011). "Black Death Genetic Code 'Built'". BBC World Service. Retrieved 12 October 2011.
  6. Nicholas Wade (October 31, 2010). "Europe's Plagues Came From China, Study Finds". The New York Times. Retrieved 2010-11-01. The first appeared in the 6th century during the reign of the Byzantine emperor Justinian, reaching his capital, Constantinople, on grain ships from Egypt. The Justinian Plague, as historians call it, is thought to have killed perhaps half the population of Europe and to have enabled the Arab takeover of Byzantine provinces in the Near East and Africa. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജസ്റ്റീനിയൻ_പ്ലേഗ്&oldid=3992863" എന്ന താളിൽനിന്ന് ശേഖരിച്ചത്