പ്ലേഗ്

ഒരു ജന്തുജന്യ രോഗം
(Plague (disease) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജന്തുജന്യ രോഗമാണ്(Zoonoses) പ്ലേഗ്. യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) എന്ന ബാക്ടീരിയ, എലി, എലിച്ചെള്ള് എന്നിവയാണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു. .ഫ്രാൻസിലെ അലെക്സാണ്ടെർ യെര്സിൻ (Alexandre Yersin ), ജപ്പാനിലെ ഷിബസബുരോ കിടസാടോ (Shibasaburo Kitasato) എന്നിവർ 1894 ൽ ഹോങ്കോങ്ങിൽ വച്ചാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത് . എലിച്ചെള്ള് ആണ് രോഗവാഹക കീടം (Vector ), എന്ന് 1898 ല് കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആയ പൌൾ-ലൌഇസ് സൈമോണ്ട് (Paul-Louis Simond ) ആയിരുന്നു.

പ്ലേഗ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

പ്ലേഗിന്റെ ചരിത്രം

തിരുത്തുക

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ തന്നെ പ്ലേഗ് മൂന്നു പ്രാവശ്യം പടർന്നു പിടിച്ചിട്ടുണ്ട്.

ജസ്റ്റെനിയൻ (Justinian) പ്ലേഗ് എന്നറിയപ്പെടുന്ന - ക്രിസ്തബ്ദതിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 0542-ൽ തുടങ്ങിയ വൻ മഹാമാരി (great pandemic) - 100 ദശലക്ഷം പേരെയും, 1346-ൽ ആരംഭിച്ച്‌, മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 ദശലക്ഷം പേരെയും വക വരുത്തി. മൂന്നാമത്തേത് 1894-ഇൽ ആരംഭിച്ച് 1930 വരെ നീണ്ടു നിന്നു. 1950-ഇൽ 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984-ഇൽ 3,037 മരണങ്ങളായി കുറഞ്ഞു. 2001-ൽ 175 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ.

ചരിത്രാതീത കാലങ്ങളെക്കുറിച്ചുള്ള സൂചകങ്ങളായി പരിഗണിക്കുന്ന മതഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ വരുന്നു. പ്ലേഗ് എന്ന പകർച്ചവ്യാധിയെക്കുറിച്ച് വേദപുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ചത്ത എലികളെ കണ്ടാൽ ഉടൻ തന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്ന് ഭാഗവതത്തിൽ ഉപദേശിക്കുന്നതും ഇതിനോടനുബന്ധിച്ചായിട്ടാണ് കരുതപ്പെടുന്നത്.

ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ

തിരുത്തുക

ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്ലേഗിന്റെ പ്രകൃതിജന്യ ഉറവിടമായ എലികൾ , സ്രാങ്ക് തുടങ്ങി കരണ്ട് തിന്നുന്ന പല വന്യ ജീവികളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട് . കരണ്ട് തിന്നുന്ന വന്യ ജീവി ആയ ടാട്ടെര ഇൻഡിക (Tatera indica ) ആണ് ഇന്ത്യയിൽ ഈ രോഗത്തിന്റെ സംഭരണികൾ. ( Reservoir of infection ). അതിനാൽ പ്ലേഗ് നിരീക്ഷണ നിയന്ത്രണ നടപടികളിൽ അലംഭാവം പാടില്ല. അവസാനത്തെ പ്ലേഗ് ശ്രീലങ്കയിൽ 1938 ലും, തായിലണ്ടിൽ 1952 ലും, നേപ്പാളിൽ 1968 ലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ 2002 ലും.

പ്ലേഗിന്റെ തിരിച്ചുവരവ്

തിരുത്തുക

വളരെ വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, 1994 സെപ്തംബറിൽ ഗുജറാത്തിലെ തീരദേശ പട്ടണമായ സൂററ്റിൽ പ്ലേഗ് പൊട്ടിപ്പടരുകയുണ്ടായി. ദൽഹി ,മുംബൈ , കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 4780 കേസ്സുകൾ റിപ്പോർട്ട് ചെയ്തതിൽ , 167 കേസ്സുകൾ സ്ഥിരീകരിക്കപ്പെടുകയും 57 മരണങ്ങളും ഉണ്ടായി. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം അവസാനമായി റിപ്പോർട്ട്‌ ചെയ്ത 16 കേസുകളും 4 മരണങ്ങളും , ഹിമാചൽ പ്രദേശിലെ സിംല ജില്ലയിൽപ്പെട്ട ഹാറ്റ് കൊടി (Hat Koti ) ഗ്രാമത്തിൽ നിന്നും 19 ഫെബ്രുവരി 2002 ല് ആയിരുന്നു.

യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) ബാക്ടീരിയ

തിരുത്തുക

ചലന ശേഷി ഇല്ലാത്ത ,ഗ്രാം പോസിറ്റിവ് ,കൊക്കോ ആകൃതിയിലുള്ള എന്റെറോ ബാക്ടീരിയ , യെഴ്സീനിയ പെസ്ടിസ് ആണ് ബുബോനിക് (Bubonic ), പ്നയൂമോനിക് (Pneumonic ),സെപ്ടിസീമിക് (Septicemic ) എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് ഉണ്ടാക്കുന്നത്‌ .

പ്ലേഗ് പകരുന്ന വിധം

തിരുത്തുക

പ്ലേഗ് ബാധിച്ച എലിച്ചെള്ള് ‌ (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ ,അപൂർവമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷ്യർക്കും ചെറു മൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാൽ ആദ്യം ചത്ത്‌ വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് , എലിച്ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകർക്ക്‌ രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതൽ അറുപതു ശതമാനം ആണ്.

രോഗ ലക്ഷണങ്ങൾ

തിരുത്തുക
 
പ്ലേഗ് മൂലം തുടയിലുണ്ടായ മുഴകൾ

രോഗാണു സംക്രമണം മുതൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു (incubation period ) ദിവസം ഇടവേള ഉണ്ട്. ഫ്ലൂ ബാധ പോലെ പെട്ടെന്ന് വലിയ പനി, കുളിര്, തലവേദന , ശരീരവേദന , ക്ഷീണം, ഓക്കാനം , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ . തുടർന്ന്, രോഗാണു ശരീരത്തിൽ പ്രവേശിച്ച രീതി അനുസരിച്ച് ബുബോനിക് ,പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് രോഗ ബാധയിൽ എതെങ്കിലും ഒന്നായി രോഗം സ്ഥിരപ്പെടും. എലിച്ചെള്ള്‌ മുഖാന്തരമുണ്ടാകുന്ന ബൂബോനിക് പ്ലേഗ്, കാലാന്തരത്തിൽ പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ ഇനം പ്ലേഗ് ആയി മാറിയേക്കാം. ഇവ രണ്ടും പകർത്തുന്നത് എലി ചെള്ളുകൾ അല്ല.

പ്ലേഗ് നിയന്ത്രണം

തിരുത്തുക

പ്ലേഗ് നിയന്ത്രിക്കുവാൻ എലികളെയും, എലി ചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കണം. . ഹൈഡ്രജൻ സയനൈഡ് (Hydrogen cyanide ) ഉപയോഗിച്ചുള്ള പുകക്കൽ (fumigation ) ആണ് ഏറ്റവും നല്ലത്. പ്ലേഗ് ബാധ ഉള്ളപ്പോൾ എലിവിഷം വച്ച് എലികളെ മാത്രം കൊല്ലുന്നതു അപകടമാണ്.

  1. Pedro N. Acha , Zoonoses and Communicable Diseases Common to Man and Animals , Second Ed . P 132 .
  2. Parks Text book of Preventive and Social Medicine, 2007, 19th ed, Bhanot, Jabalpur
"https://ml.wikipedia.org/w/index.php?title=പ്ലേഗ്&oldid=3670510" എന്ന താളിൽനിന്ന് ശേഖരിച്ചത്