പിണ്ടാണി എൻ. ബി. പിള്ള
മലയാള സാഹിത്യകാരനായിരുന്നു പിണ്ടാണി എൻ.ബി. പിള്ള (23 ഡിസംബർ 1918 - 2011). നിരവധി ബാലസാഹിത്യ കൃതികൾ രചിച്ചു. കേരള സിലബസിലെ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുക1918 ഡിസംബർ 23-ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് അയിരൂരിലായിരുന്നു ജനനം. തലയാഴത്തെ വൈക്കത്ത് കീട്ടുപറമ്പിൽ നാരായണപിള്ളയും തേത്തത്തിൽ പാറുക്കുട്ടി അമ്മയുമായിരുന്നു അച്ഛനമ്മമാർ. അച്ഛൻ വില്ലേജ് ഓഫീസറായിരുന്നു. അച്ഛന്റെ ഔദ്യോഗിക സ്ഥലംമാറ്റം കാരണം മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പഠിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് സാഹിത്യത്തിൽ അഭിരുചി ഉണ്ടായിരുന്നു, ധാരാളം അക്ഷര ശ്ലോകങ്ങളും കവിതകളും മനഃപാഠമാക്കിയ അദ്ദേഹം നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠിച്ചെങ്കിലും പരീക്ഷകളിൽ പരാജയപ്പെട്ടു. 19-ആം വയസ്സിൽ അദ്ദേഹം മലേഷ്യയിലേക്ക് പോയി, ഒരു ജേണലിസ്റ്റ് കേരള ബന്ധു ദിനപത്രത്തിന്റെ സബ് എഡിറ്റർ ആയി പ്രവർത്തിച്ചു. സിംഗപ്പൂർ ഹെറാൾഡിന്റെ സ്റ്റാഫ് റിപ്പോർട്ടർ), എസ്റ്റേറ്റ് മാനേജർ, മെഡിക്കൽ ഡ്രെസ്സർ എന്നീ നിലകളിൽ ജോലി നോക്കി, പിന്നീട് രണ്ടാം ലോകമഹായുദ്ധസമയത്ത് ഐ.എൻ.എ യിൽ ചേർന്നു. മലേഷ്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം വൈവിധ്യമാർന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെയും നോവലുകളുടെയും വായനക്കാരനായി.
2011 ൽ അന്തരിച്ചു.
കൃതികൾ
തിരുത്തുക- കരമൊട്ടുകൾ[1]
- കാടുണരുന്നു
- ആനക്കാരൻ അപ്പുണ്ണി
- കുട്ടനും കിട്ടനും
- കുരങ്ങ്