പിഗ്മെന്റ് ഡിസ്പേഴ്സൻ സിൻഡ്രോം
കണ്ണിനെ ബാധിക്കുന്ന ഒരു തകരാറാണ് പിഗ്മെന്റ് ഡിസ്പേഴ്സൻ സിൻഡ്രോം (പിഡിഎസ്). ഇത്, പിഗ്മെന്ററി ഗ്ലോക്കോമ എന്നറിയപ്പെടുന്ന ഗ്ലോക്കോമയ്ക്ക് കാരണമാകാം. ഐറിസിന്റെ പിന്നിൽ നിന്നും പിഗ്മന്റ് കോശങ്ങൾ വേർപെട്ട് അക്വസ് ഹ്യൂമറിൽ ഒഴുകി നടക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിിക്കുന്നത്. കാലക്രമേണ, ഈ പിഗ്മെന്റ് കോശങ്ങൾ മുൻ അറയിൽ അടിഞ്ഞുകൂടുന്നു. അത് ട്രാബെക്കുലർ മെഷ് വർക്ക് തടസ്സപ്പെടുത്താൻ തുടങ്ങുന്നു, ഇത് അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് തടയുകയും അതിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. [1] ഇൻട്രാക്യുലർ മർദ്ദം ചില സമയങ്ങളിൽ വർദ്ധിക്കുകയും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യും. മർദ്ദം വലുതാകുമ്പോൾ ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരാം. ഇതിനെ പിഗ്മെന്ററി ഗ്ലോക്കോമ എന്ന് വിളിക്കുന്നു. എല്ലാത്തരം ഗ്ലോക്കോമയിലെയും പോലെ, ഒപ്റ്റിക് നാഡി നാരുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, സംഭവിക്കുന്ന കാഴ്ച നഷ്ടം മാറ്റാനാവാത്തതാണ്.
പിഗ്മെന്റ് ഡിസ്പേഴ്സൻ സിൻഡ്രോം | |
---|---|
മറ്റ് പേരുകൾ | Pigmentary glaucoma |
The iris(cells) plays a role in this condition | |
സ്പെഷ്യാലിറ്റി | Ophthalmology |
അപകടസാധ്യത ഘടകങ്ങൾ
തിരുത്തുകഈ അവസ്ഥ വളരെ അപൂർവമാണ്, പക്ഷേ മിക്കപ്പോഴും ഇത് സംഭവിക്കുന്നത് പുരുഷന്മാരിലാണ്. ക്രിസ്റ്റലിൻ ലെൻസ്, പ്രായത്തിനനുസരിച്ച്, ഐറിസിൽ നിന്ന് അകന്നുപോകുകയും സിൻഡ്രോം കുറയുകയും ചെയ്യുന്നു. ഇങ്ങനെഹൃസ്വദൃഷ്ടി അനുഭവപ്പെടാം. [1] ഗ്ലോക്കോമ അവസ്ഥയിലേക്കുള്ള പരിവർത്തനത്തിലും ജനിതക ഘടകങ്ങൾ ഒരു പങ്കുവഹിച്ചേക്കാം. [2]
രോഗനിർണയം
തിരുത്തുകസ്വഭാവ സവിശേഷതകളുള്ള ലിറ്റ് ലാമ്പും ഗോണിയോസ്കോപ്പിയും ഉപയോഗിച്ചാണ് പിഗ്മെന്റ് ഡിസ്പ്രെഷൻ സിൻഡ്രോം നിർണയിക്കുന്നത്. [3]
മാനേജ്മെന്റ്
തിരുത്തുകപിഗ്മെന്ററി ഗ്ലോക്കോമ ലളിതമായ ശസ്ത്രക്രിയകളിലൂടെ ചികിത്സിക്കാം. നേരത്തേ കണ്ടെത്തുകയാണെങ്കിൽ ഗ്ലോക്കോമയുടെ സാധ്യത വളരെ കുറയുന്നു. കണ്ണുകളിൽ ഇൻട്രാക്യുലർ മർദ്ദം കുറയ്ക്കുന്നതിന് ലേസർ ഇറിഡോടോമി കൂടുതൽ ഫലപ്രദമാകുമെന്നതിന് തെളിവുകളുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Pigment-dispersion syndrome". National Institutes of Health. Retrieved October 7, 2018.
- ↑ "The genetics of pigment dispersion syndrome and pigmentary glaucoma". Surv Ophthalmol. 58 (2): 164–75. 2013. doi:10.1016/j.survophthal.2012.08.002. PMID 23218808.
- ↑ "Pigment Dispersion Syndrome Diagnosis". American Academy of Ophthalmology. 28 April 2018. Retrieved 18 November 2018.
ബാഹ്യ ലിങ്കുകൾ
തിരുത്തുകClassification |
---|