ഫിലിപ് ലുഡ്‌വിഗ് സ്റ്റേഷ്യസ് മുള്ളർ

ജന്തുശാസ്ത്രജ്ഞൻ
(Philipp Ludwig Statius Müller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജർമൻകാരനായ ഒരു ജീവശാസ്ത്രകാരനായിരുന്നു ഫിലിപ് ലുഡ്‌വിഗ് സ്റ്റേഷ്യസ് മുള്ളർ (Philipp Ludwig Statius Müller) (ഏപ്രിൽ 25, 1725 – ജനുവരി 5, 1776). എസൻസിൽ ജനിച്ച മുള്ളർ 1773-1776 കാലത്ത് ലിനയേസിന്റെ Natursystem എന്ന ഗ്രന്ഥം ജർമനിലേക്കു വിവർത്തനം ചെയ്തു. 1776 - ലെ ഒരു അനുബന്ധത്തിൽ പല സ്പീഷിസുകളുടെയും വർഗ്ഗവിഭജനവിജ്ഞാനീയം ആദ്യമായിട്ടായിരുന്നു പ്രസിദ്ധീകരിച്ചത്.

എർലാഞ്ചെനിൽ ആണ് അദ്ദേഹം മരണമടഞ്ഞത്.

  • Statius Müller, P. L. 1776. Des Ritters Carl von Linné Königlich Schwedischen Leibarztes &c. &c. vollständigen Natursystems Supplements- und Register-Band über alle sechs Theile oder Classen des Thierreichs. Mit einer ausführlichen Erklärung. Nebst drey Kupfertafeln.Nürnberg. (Raspe).
  • Anonym 1776: [Muller, P. L. S.] Besch. Berlin. Ges. Naturf. Fr. 2 584-592
  • Evenhuis, N. L. 1997 Litteratura taxonomica dipterorum (1758-1930). Volume 1 (A-K); Volume 2 (L-Z). Leiden, Backhuys Publishers.