വ്യക്തിത്വം

(Personality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തിത്വം (Personality ) എന്ന പദം ലാറ്റിൻപദമായ (Persona ) എന്ന വാക്കിൽ നിന്നാണ്‌ ഉത്ഭവിച്ചത്‌. നാടക നടന്മാർ വേഷം മാറാൻ വേണ്ടി ഉപയോഗിച്ചിരുന്ന മുഖാവരണം എന്നാണ്‌ ഇതിന്റെ അർത്ഥം. ഒരു ബാഹ്യ പരിസ്ഥിതിയുമായുള്ള വ്യക്തിയുടെ സമായോജന രീതിയെയാണ്‌ വ്യക്തിത്വമെന്ന്‌ പറയുന്നത്‌ .

ജി. ഡബ്ല്യു ആൽപോർട്ടിന്റെ അഭിപ്രായത്തിൽ " ഒരു വ്യക്തിയുടെ സവിശേഷമായ ചിന്തയേയും, വ്യവഹാരത്തെയും നിർണ്ണയിക്കുന്ന കായിക മാനസിക വ്യവസ്ഥയുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്‌ വ്യക്തിത്വം ."

വ്യക്തിത്വത്തെ നിർവചിക്കുന്ന നിരവധി സിദ്ധാന്തങ്ങൾ രൂപപെട്ടിട്ടുണ്ട്‌. അവയിൽ ചിലത്‌ താഴെ പറയുന്നു

  • ഇന സമീപം
  • മനോവിശ്ലേഷണ സമീപനം
  • വ്യക്തിത്വ സവിശേഷതാ സമീപനം
  • മാനവിക സമീപനം

നിർവചനങ്ങൾ

തിരുത്തുക

ആർ.ബി കാറ്റിൽ: ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു വ്യക്തി എങ്ങനെ പെരുമാറുന്നു എന്നത് മുൻകൂട്ടി കാണാൻ കഴിയുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ വ്യക്തിത്വമാണ്.

മനോവിശ്ലേഷണ സമീപനം

തിരുത്തുക

സിഗ്മണ്ട് ഫ്രോയിഡ്,അന്നാ ഫ്രോയിഡ്,എറിക് എറിക്‌സൺ തുടങ്ങിയവരാണ് സമീപനത്തിന്റെ പ്രധാന വക്താക്കൾ.ഇതി‌ൽ സിഗ്മണ്ട് ഫ്രോയിഡ് ആണ് ഈ സമീപനത്തിന്റെ സ്ഥാപകൻ.മനുഷ്യന്റെ വ്യക്തിത്വത്തെ മനസ്സിലാക്കാൻ മനുഷ്യമനസ്സിനെ മൂന്ന് പ്രധാന ഘട്ടങ്ങളായിട്ടാണ് ഇദ്ദേഹം വിഭജിച്ചത്. ഇദ് (Id),ഈഗോ(Igo) , സൂപ്പർ ഈഗോ(Super Igo) എന്നിവയാണവ.മാനസിക ഊർജ്ജത്തിന്റെ ആരംഭ ഘട്ടമാണ് ഇദ്.ഏത് വഴിയും ആനന്ദം കണ്ടെത്തുകയെന്നതാണതിന്റെ സ്വഭാവം.സാമൂഹ്യ മൂല്യത്തിനൊന്നും ഈ ഘട്ടത്തിൽ പ്രധാന്യമില്ല.പ്രധാനമായും ശാരീരകമായ ഒരു ആവശ്യമാണത്.(Biological). മനസ്സിന്റെ ഘടനയിലെ രണ്ടാമത്തെ ഘട്ടമാണ് ഈഗോ.ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത് ഈ ഘട്ടമാണ്.മനശാസ്ത്രപരമായ ഈ ഘട്ടത്തിൽ ഇദിന്റെ ഊർജ്ജത്തെ യാഥാർഥ്യവുമായി ബന്ധപ്പെടുത്തുന്നതും മനസ്സിനെ പാകപ്പെടുത്തുന്നതും ഈഗോ ഘട്ടമാണ്.

മൂന്നാമത്തെ ഘട്ടമാണ് സൂപ്പർ ഈഗോ. ഈ ഭാവത്തിന്ന് രണ്ട് ഘടകങ്ങളുണ്ട് ഒരാളുടെ മനസാക്ഷിയും ഈഗോ ഐഡിയലും. മനസാക്ഷി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നു. ഈഗോ ഐഡിയലാകട്ടെ ഒരാളുടെ ആദർശാദിഷ്ടിതമായ ആതമവീക്ഷണമാകുന്നു. ഒരാളുടെ ഈഗോ ഐഡിയലും യഥാർത്ഥപെരുമാറ്റവും തമ്മിലുള്ള താരതമ്യം നടക്കുന്നുണ്ട്. സൂപ്പർ ഈഗോ വിന്റെ രണ്ടു ഭാഗങ്ങളും വളർന്നുവികസിക്കുന്നത് സാംമൂഹ്യ ഇടപെടലുകളിലൂടെ ലഭിക്കുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്. ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ഇഡ് ന്റെ ജന്മവാസനകൾക്ക് കരുത്താർന്ന ഒരു സൂപ്പർ ഈഗോ കടിഞ്ഞാണിടുന്നു. ദുർബലമായ സൂപ്പർ ഈഗോ വളരെ വേഗം ജന്മ വാസനകൾക്ക് അടിപ്പെടുകയും ചെയ്യുന്നു.

ഇന സമീപനം

തിരുത്തുക

കാൾ യുങ്ങ്(Carl Jung).വില്യം മാർസൺ(Willaim Marston) എന്നിവർ ഈ സമീപനത്തിന്റെ പ്രധാന വക്താക്കളാണ്.ഈ സമീപനത്തിൽ വ്യക്തികളെ ഇനം തിരിച്ചാണ് അവരുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത്.ഈ സമീപനപ്രകാരം രണ്ട് തരത്തിലുള്ള ജനങ്ങളുണ്ട്.അന്തർമുഖൻ(introvert),സമൂഹപരതയുള്ളവർ(extrovert) എന്നിങ്ങനെ ജനങ്ങളെ രണ്ടായി തരംതരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വ്യക്തിത്വം&oldid=3091597" എന്ന താളിൽനിന്ന് ശേഖരിച്ചത്