പി.പി.ഇ.

(Personal protective equipment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി.പി.ഇ (പെഴ്സണൽ പ്രൊട്ടക്ടിവ് എക്യുപ്മെന്റ്) ശരീരത്തിനു പരുക്കുപറ്റാതെയും അണുബാധ എൽക്കാതെയും സംരക്ഷിക്കുന്ന വസ്ത്രങ്ങളെയോ കവചകങ്ങളയോ ആവരണങ്ങളയോ ആണ് പി.പി.ഇ ഗണത്തിൽപ്പെടുത്തുന്നത്. ഇവയിൽ ഹെൽമറ്റുകളും കണ്ണുറകളും(goggles) കൈയ്യുറകളും എല്ലാം ഉൾപ്പെടുന്നു.

ശാരീരിക ക്ഷതം, വൈദ്യുതിഘാതം, താപ-രാസ-ജൈവ ആഘാതങ്ങൾ, അന്തരീക്ഷത്തിലെ ചെറുകണികകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണമാണ് പി.പി.ഇ ലക്ഷ്യമിടുന്നത്. തൊഴിലിടങ്ങളിലും ആരോഗ്യസംരക്ഷണത്തിനും കായിക/വിനോദ മേഖലകളിലും ഇത്തരത്തിലുള്ള വ്യക്തി സംരക്ഷണ സംവിധാനങ്ങൾ വ്യാപകമാണ്.

പി.പി.ഇ ആവരണം അത് ധരിക്കുന്ന വ്യക്തിയെ ചുറ്റുപാടിൽ നിന്നും വേർതിരിക്കുന്നു. അതിനാൽ തന്നെ പലപ്പോഴും ചെയ്യുന്ന ജോലിക്കും വ്യക്തിസുഖത്തിനും ഭംഗം നേരിടാറുണ്ട്. ഇത് മൂലം ഈ ആവരണങ്ങൾ ശരിയായി വേണ്ടത്ര സുരക്ഷയോടെ ധരിക്കാതിരിക്കുക എന്നത് സാർവ്വത്രികമാണ്. ഈ അലംഭാവും പലപ്പോഴും അപകടങ്ങളും രോഗങ്ങളും ചിലപ്പോൾ ജീവഹാനി തന്നെയും ക്ഷണിച്ചു വരുത്തുന്നു. പി.പി.ഇ ആവരണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും, അതിനാൽത്തന്നെ അതീവ പ്രാധാന്യമർഹിക്കുന്നു.

പി.പി.ഇ തരങ്ങൾ

തിരുത്തുക

ശ്വസനോപാധികൾ (respirators)

തിരുത്തുക

ശ്വസനോപാധികൾ  അഥവാ റെസ്പിറേറ്ററുകൾ അന്തരീക്ഷമാലിന്യങ്ങൾ ശ്വസിക്കുന്നതിനെ തടയുന്നു. അതിലൂടെ ശ്വസനനാളത്തെയും ശ്വസനവ്യൂഹത്തെയും സംരക്ഷിക്കുന്നു. ഇവ പ്രധാനമായും രണ്ട് തരത്തിലുള്ളവയാണ്. ആദ്യത്തേത് ഖര/വാതക പദാർത്ഥങ്ങൾ കടക്കാതെ തടയുന്നു. മാസ്ക്കുകൾ ഈ ഗണത്തിൽപ്പെടുന്നു.മറ്റൊരു തരം റേസ്പിറേറ്റർ കൂടുതൽ സങ്കീർണ്ണമായവയാണ്. ശുദ്ധവും ശ്വസനയോഗ്യവുമായ വായു ശേഖരിച്ചു വച്ചിരിക്കുന്ന സംഭരണികളിൽ നിന്നും വ്യക്തിയിലേക്ക് നേരിട്ട് പകർന്നു കൊടുക്കപ്പെടുന്നു.വിമാനങ്ങളിലും ആഴക്കടൽ മുങ്ങലിനും ഇത്തരത്തിലുള്ള സംവിധാനമാണ് ഉള്ളത്.[1]

ത്വക്കാവരണങ്ങൾ

തിരുത്തുക

പുറമെ നിന്നുള്ള വസ്തുക്കളുമായി സ്പർശനമുണ്ടാവുമ്പോഴുള്ള അലർജി(contact dermatitis), ചർമമാർബുദങ്ങൾ, മുറിവുകൾ, അണുബാധ എന്നിവയെല്ലാം തൊഴിലിടങ്ങളിൽ വ്യാപകമായി സംഭവിക്കുന്ന തൊഴിലധിഷ്ടിത അപായങ്ങളാണ്[2] .ഇത്തരത്തിലുള്ള  അപായ കാരണങ്ങളെ നാലായി തരം തിരിക്കാം.[2] Physical agents such as extreme temperatures and ultraviolet or solar radiation can be damaging to the skin over prolonged exposure.[2] Mechanical trauma occurs in the form of friction, pressure, abrasions, lacerations and contusions.[2] Biological agents such as parasites, microorganisms, plants and animals can have varied effects when exposed to the skin.[2]

രാസ പദാർത്ഥങ്ങൾ- തൊലിക്ക് പൊള്ളലോ, ക്ഷതമോ ഏൽപ്പിക്കുന്ന രാസവസ്തുക്കൾ, ഇവ ഖര ദ്രവ്യ വാതക രൂപങ്ങളിൽ ഏതുമാവാം.

ഭൗതിക പ്രഹരങ്ങൾ; അതിശൈത്യം , അമിത താപം, അൾട്രാവയലറ്റ് രശ്മികൾ, സൂര്യതാപം ഇവയെല്ലാം ചർമ്മത്തെ ഹനിക്കുന്നവയാണ്.

മുറിവുകളും ക്ഷതങ്ങളും: മർദ്ദം, പോറൽ, ചതവുകൾ, മുറിവുകൾ എന്നിവയിൽ നിന്നും പി.പി.ഇ സംരക്ഷണം നൽകുന്നു.

സൂക്ഷമാണുക്കളും മറ്റ് ജൈവ ഘടകങ്ങളും: രോഗാണുക്കൾ, കീടങ്ങൾ,സസ്യ മൃഗാദികൾ എന്നിവയെ ചെറുക്കാനും പി.പി.ഇ ആവശ്യമാണ്.

കൈയ്യുറകളാണ്(gloves) ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചർമ്മാവരണം. ഇവ തന്നെ പലതരത്തിലുള്ളവയുണ്ട്. താപാഘാതമേൽക്കാതിരിക്കാനുള്ളവ, വൈദ്യുതാഘാത സംരക്ഷണം നൽകുന്നവ, സർജിക്കൽ ഗ്ലൗസ്, കായിക രംഗംങ്ങളിൽ ഉപയോഗിക്കുന്ന എന്നിവ ചിലത് മാത്രം.

ലബറട്ടറികളിലും ആശുപത്രികളിലും ധരിക്കുന്ന ലാബ് കോട്ടുകൾ (Lab Coats), മുഖാവരമ്മായ ഫേസ് ഷീൽഡ് എന്നിവയും ചർമ്മ ആവരണങ്ങലിൽ പെടുന്നു.

നേത്രാവരണങ്ങൾ

തിരുത്തുക

തൊഴിലിങ്ങൾ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് നേത്രക്ഷതം. അമേരിക്കയിൽ മാത്രം ദിനേനെ രണ്ടായിരത്തിലധികം ആളുകൾ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന നേത്രക്ഷതങ്ങൾക്ക് ചികിൽസ തെടാറുണ്ടത്രേ. തെറിച്ചു വരുന്ന ചീളുകളും, കൂർത്തമുനകളും, മണ്ണ്, ഇഷ്ടിക/സിമെന്റ്പൊടി എന്നിവ പ്രധാന കാരണങ്ങളിൽ ചിലതാണ്. രാസപദാർത്ങ്ങളും, ജൈവാണുബാധയും, താപാഘാതവും, വെൾഡിംഗ് ലൈറ്റുകളിലെ പ്രകാശവും, അൾട്രാവൈലറ്റ് രശ്മികളും നേത്രാഘാതങ്ങൽ ഉണ്ടാക്കുന്നു. കണ്ണുറകൾ (goggles) നല്ല ഒരു പരിധിവരെ ഇതിനെ ചെറുക്കുന്നു. വായു സഞ്ചാരം അനുവദിക്കുന്ന തരം കണ്ണുറകളാണ് അഭികാമ്യം.

കർണ്ണാവരണങ്ങൾ

തിരുത്തുക

വ്യവസായിക ശബ്ദമലിനീകരണവും(Industrial Noise) അതുണ്ടാക്കുന്ന തൊഴലഘാതവും അർഹിക്കുന്ന രീതിയിൽ പഠിക്കപ്പെട്ടിട്ടില്ലത്രെ. അമേരിക്കയിൽ പ്രതിവർഷം രണ്ട് കോടിയിലേറെ തൊഴിലാളികൽ ഇത്തരത്തിലുള്ള ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യെണ്ടിവരുന്നതായി ഗണിക്കപ്പെടുന്നു.തൊഴിലിട രോഗങ്ങളിൽ 14% പേർക്ക് കേൾവിക്കുറവ് സംഭവിക്കുന്നതായി കണ്ടുവരുന്നു.2007ൽ അമേരിക്കയിൽ 23000 ആളുകൾക്ക് തൊഴിലിടങ്ങലിൽ നിന്നും സ്ഥിരമായി കേൾവി നഷ്ടപ്പെടുന്ന തരം അഘാതങ്ങളുണ്ടായതായി കണ്ടിരുന്നു. കാതുകളിൽ തിരികി വെയ്ക്കുന്ന ഇയർ പ്ലഗുകളും (ear plugs), കർണ്ണ കവചങ്ങളും (ear muffs) ഇതിനെ പ്രതിരോധിക്കാനുള്ള ഉപായങ്ങളാണ്.

ഇതര ആവരണങ്ങൾ

തിരുത്തുക

ഡോക്ടർമാരും, നേഴ്സുമാരും ഉപയോഗിക്കുന്ന സർജിക്കൽ ഗൗണുകൾ

വ്യവസായ മേഖലകളിൽ പ്രത്യേകിച്ച് ഫാക്ടറികളിൽ കണ്ടുവരുന്ന സൂട്ടുകൾ, ഇവയിൽ കനത്ത കാലുറകളും(boots) ഉൾപ്പടുന്നു.

കാർഷിക മേഖലകളിൽ തേനീച്ച വളർത്തൽ പോലുള്ള രംഗങ്ങളിൽ ഉണ്ടാവേണ്ടുന്ന പ്രത്യേക വസ്ത്രം

അഗ്നി ശമനമേഖലകളിൽ ഉള്ളവർക്കുള്ള പ്രത്യേക കവചങ്ങളും വസ്ത്രങ്ങളും

ഡ്രൈവിംഗിനുള്ള ഹെൽമറ്റുകളും ബൂട്ടുകളും

  1. Respirators Archived 2012-08-30 at the Wayback Machine.. National Institute for Occupational Safety and Health.
  2. മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 2.3 2.4 CDC - Skin Exposures and Effects - NIOSH Workplace Safety and Health Topic Archived 2012-08-06 at the Wayback Machine.. The National Institute for Occupational Safety and Health.
"https://ml.wikipedia.org/w/index.php?title=പി.പി.ഇ.&oldid=3570755" എന്ന താളിൽനിന്ന് ശേഖരിച്ചത്