സ്ഥാവര കാർബണിക മാലിന്യകാരികൾ

(Persistent organic pollutant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറിയ അളവിലുള്ള ഉപയോഗം തന്നെ കാൻസർ, നാഡീ വ്യവസ്ഥകളുടെ തകരാറ്, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തകരാറുകൾ, ശിശുക്കളുടേയും കുട്ടികളുടേയും വളർച്ചയെ ദോഷകരമായി ബാധിക്കൽ തുടങ്ങിയവയ്ക്കെല്ലാം കാരണമാകുന്ന തരത്തിലുള്ള അതീവ മാരകമായ രാസപദാർത്ഥങ്ങളാണ് പോപ് എന്നറിയപ്പെടുന്ന സ്ഥാവര കാർബണിക മാലിന്യകാരികൾ(Persistent Organic Pollutants). രാസപരമോ(Chemical), ജൈവപരമോ(Biological), പ്രകാശാവശോഷണം(photolysis) വഴിയോ നശിക്കാത്തതിന്റെ ഫലമായി പ്രകൃതിയിൽ ദീർഘകാലം നിലനിൽക്കുന്നതും, ഉപയോഗിക്കുന്ന പ്രദേശത്തുനിന്നും വിവിധ മാർഗ്ഗേന വിദൂര സ്ഥലങ്ങളിൽ എത്തിച്ചേരുന്നതും(Long-range transport), മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കളുടെ കലകളിൽ ജൈവസാന്ദ്രീകരണത്തിന്(bioaccumulation) വിധേയമാകുന്നതും, ഭക്ഷ്യശൃംഖലകളിൽ(Food Chains) ജൈവആവർധനം( biomagnification) സംഭവിക്കുന്നതും നമ്മുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉളവാക്കുന്നതുമായ കാർബണിക സംയുക്തങ്ങളെന്ന്( Organic Compounds) ഇവയെ നിർവ്വചിക്കാം[1][2].

  1. "http://www.chem.unep.ch/POPs/default.htm". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
  2. "http://en.wikipedia.org/wiki/Persistent_organic_pollutantt". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)