പട്ടത്തുവിള കരുണാകരൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Pattathuvila Karunakaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരുണാകരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരുണാകരൻ (വിവക്ഷകൾ) എന്ന താൾ കാണുക. കരുണാകരൻ (വിവക്ഷകൾ)

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ (1925 ജൂലൈ-1985 ജൂൺ 5). കൊല്ലം ജില്ലയിൽ ജനിച്ചു. നാല്പതുകൾ മുതൽ എൺപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കഥകളും. പിയേഴ്സ് ലെസ്ളി കമ്പനിയിൽ കോഴിക്കോട്ട് മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന്‌ നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കാർട്ടൂണിസ്റ്റും സിനിമാ തത്പരനുമായ അരവിന്ദൻ ‍ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായനം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പട്ടത്തുവിള കരുണാകരൻ

ജീവചരിത്രം

തിരുത്തുക

കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിൽ ജനിച്ചു. പിതാവ് കൊച്ചുകുഞ്ഞ്, മാതാവ് കൊച്ചുകുഞ്ചാളി. ക്രേവൻ ഹൈസ്ക്കൂളിൽ സ്ക്കുൾ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു. നിയമ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. കുറച്ചുകാലം കേരള കൌമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ന്യൂയോർക്കിലെ സിറാക്യൂസ് കോളേജിൽ നിന്ന് എം.ബി.എ. ബിരുദം നേടി. കോഴിക്കോട് പിയേഴ്സ് ലെസ്ളി കമ്പനിയിൽ മാനേജരായിരുന്നു. 1955 ൽ വിവാഹം ഭാര്യ സാറ. മക്കൾ അനിത, അനുരാധ. 1985 ജൂൺ 5 ന് അന്തരിച്ചു.

പ്രധാന കൃതികൾ

തിരുത്തുക
  • ബൂർഷ്വാ സ്നേഹിതൻ
  • മുനി
  • കണ്ണേ മടങ്ങുക
  • സത്യേന്വേഷണം
  • നട്ടെല്ലികളുടെ ജീവിതം
  • ബലി
  • കഥ-പട്ടത്തുവിള
  • പട്ടത്തുവിളയുടെ കഥകൾ

പുരസ്കാരങ്ങൾ

തിരുത്തുക
  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  • പട്ടത്തുവിളയുടെ കഥകൾ - ഡി.സി.ബുക്ക്സ് 1999
"https://ml.wikipedia.org/w/index.php?title=പട്ടത്തുവിള_കരുണാകരൻ&oldid=3354371" എന്ന താളിൽനിന്ന് ശേഖരിച്ചത്