പാർവതി ബാവുൽ
ശ്രദ്ധേയയായ ബംഗാളി ബാവുൽ ഗായികയാണ് പാർവതി ബാവുൽ.
ജീവിതരേഖ
തിരുത്തുകബംഗാളിൽ റെയിൽവേ ഉദ്യോഗസ്ഥനായ ബീരേന്ദ്രനാഥ് പര്യാലിന്റെ മകളായി ജനിച്ചു. അസമിലാണ് വളർന്നത്. മൗഷുമി എന്നായിരുന്നു ആദ്യ പേര്. ശാന്തിനികേതനിലെ ചിത്രകലാപഠനം പാതിവഴിയിലുപേക്ഷിച്ച് പാർവതി ബാവുൽ എന്ന പേര് സ്വീകരിച്ചു. ബാദൽ സർക്കാറിന്റെ തിയറ്റർ സംഘത്തിൽ പ്രവർത്തിച്ചു. തിരുവനന്തപുരത്തിനടുത്ത് നെടുമങ്ങാട് താമസിക്കുന്ന പാർവതി ബാവുൽ ഇപ്പോൾ ഇന്ത്യക്കകത്തും പുറത്തും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ പ്രധാനപ്പെട്ട അന്തർദേശീയ സംഗീതോത്സവങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്. ചിത്രങ്ങളുപയോഗിച്ച് കഥപറയുന്ന സംഗീതാവതരണവും പാർവതി ചെയ്യാറുണ്ട്. [1]
ഫുൽമാലാ ദാസി എന്ന ബാവുൽ ഗായികയായിരുന്നു ആദ്യ ഗുരു. പിന്നീട് സനാതൻ ബാബയെ ഗുരുവായി സ്വീകരിച്ചു.
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകനിങ്ങൾക്ക് വിശ്രമിക്കാവുന്ന ഒരിടമാണ് ബാവുൽ - പാർവതി ബാവുൽ / രേണു രാമനാഥ്