പാരാതോർമോൺ
(Parathyroid hormone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ Parathyroid hormone (PTH). പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അസ്ഥികോശങ്ങളുടെ പുന:സ്ഥാപനത്തിന് ഈ ഹോർമോൺ ആവശ്യമാണ്. രക്തത്തിലെ കാൽസ്യം അയോണുകളുടെ (Ca2+) തോത് താഴുമ്പോഴാണ് പാരാതോർമോൺ ഉൽപാദനത്തിനുള്ള ഉത്തേജനമുണ്ടാവുന്നത്. ഇതിന്റെ ഫലമായി അസ്ഥിമജ്ജയിൽ ഓസ്റ്റിയോക്ലാസ്റ്റ് പ്രവർത്തനം നടക്കുകയും രക്തത്തിലേക്ക് കൂടുതലായി കാൽസ്യം അയോണുകൾ എത്തിച്ചേരുകയും ചെയ്യുന്നു. അരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമായ ഒരു ഹോർമോണാണ് ഇത്. ഇതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അനാരോഗ്യത്തിന് കാരണമാവുന്നു. ഹൈപോപാരാതൈറോയ്ഡിസം, ഹൈപ്പർ പാരാതൈറോയ്ഡിസം എന്നിവ ഇതിന്റെ ഫലമായി സംഭവിക്കുന്നു.
അവലംബം
തിരുത്തുക- ↑ Jin L, Briggs SL, Chandrasekhar S, Chirgadze NY, Clawson DK, Schevitz RW, Smiley DL, Tashjian AH, Zhang F (Sep 2000). "Crystal structure of human parathyroid hormone 1-34 at 0.9-A resolution". The Journal of Biological Chemistry. 275 (35): 27238–44. doi:10.1074/jbc.M001134200. PMID 10837469.
{{cite journal}}
: CS1 maint: unflagged free DOI (link)