പാരനോയ

(Paranoia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനഃശാസ്ത്രത്തിൽ പരിസരങ്ങളെയും, മറ്റ് മനുഷ്യരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന വിഭ്രമാത്മകമായ ഒരു മാനസികാവസ്ഥയാണ് പാരനോയ അഥവാ സംശയരോഗം എന്ന് പറയുന്നത്. ഇതിന്റെ അന്തർലീനമായ ഹേതു ഭയം, ആകാംക്ഷ എന്നിവയാണ്. ഭയം, ആകാംക്ഷ എന്നീ വികാരങ്ങൾ മനുഷ്യന് സ്വാഭാവികമാണെങ്കിലും അവ നിയന്ത്രണാതീതമായി രോഗിയുടെ മനസ്സിനെ കീഴടക്കുന്ന അവസ്ഥയിലാണ് പാരനോയ ഒരു മാനസികരോഗമായി വളർന്ന് വരുന്നത്. പെർസിക്യൂഷൻ കോമ്പ്ലക്സ് ഈ അവസ്ഥയുടെ ഒരു മാനിഫെസ്റ്റേഷനാണ്. സാധാരണ, രോഗാവസ്ഥയിലോട്ട് പോകുന്ന മനുഷ്യർക്ക് സ്കിസോഫ്രീനിയയുടെ അകമ്പടിയോടുകൂടിയാണ് ഈ അവസ്ഥ ഉണ്ടാവുക. ഈ രോഗം ഉണ്ടാവുന്നവരിൽ അഞ്ച് ശതമാനം പേർ മാത്രമേ ചികിത്സയുടെ ഫലമായി പരിപൂർണമായി രോഗവിമുക്തരാവാറുള്ളു. രോഗം മാറിയവർക്കും ഒരു ട്രോമാറ്റിക് അനുഭവം കാരണം റീലാപ്സ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. [1]

പാരനോയ
മറ്റ് പേരുകൾParanoid (നാമവിശേഷണം)
ഉച്ചാരണം
സ്പെഷ്യാലിറ്റിസൈക്യാട്രി
ലക്ഷണങ്ങൾDistrust, False accusations
  1. Freeman, D. & Garety, P. A. (2004). Paranoia: The Psychology of Persecutory Delusions. Hove: Psychology Press. ISBN 1-84169-522-X
"https://ml.wikipedia.org/w/index.php?title=പാരനോയ&oldid=3906665" എന്ന താളിൽനിന്ന് ശേഖരിച്ചത്