പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ഇന്ത്യയിലെ ഹരിയാനയിലെ റോഹ്തക് നഗരത്തിലെ ഒരു സർക്കാർ മെഡിക്കൽ സ്ഥാപനം
(Pandit Bhagwat Dayal Sharma Post Graduate Institute of Medical Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഹരിയാനയിലെ റോഹ്തക് നഗരത്തിലെ ഒരു സർക്കാർ മെഡിക്കൽ സ്ഥാപനമാണ് പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. പി‌ജി‌ഐ‌എം‌എസ് റോഹ്തക് എന്നും ഈ സ്ഥാപനം അറിയപ്പെടുന്നു. മെഡിസിൻ, സർജറി എന്നിവയുടെ പ്രധാന സ്പെഷ്യാലിറ്റികളിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. 350 ഏക്കർ (140 ഹെക്ടർ) കാമ്പസിൽ ഈ സ്ഥാപനം വ്യാപിച്ചു കിടക്കുന്നു. പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

Pandit Bhagwat Dayal Sharma Post Graduate Institute of Medical Sciences, Rohtak
സ്ഥാപിതം1960
മാതൃസ്ഥാപനം
Pandit Bhagwat Dayal Sharma University of Health Sciences
വൈസ്-ചാൻസലർProf OP Kalra
ഡീൻDr.Sarita Maggu[1]
ഡയറക്ടർR.K.Yadav [1][2]
സ്ഥലംRohtak, Haryana, India
28°52′49″N 76°36′19″E / 28.880239°N 76.605407°E / 28.880239; 76.605407
വെബ്‌സൈറ്റ്www.pgimsrohtak.ac.in

പണ്ഡിറ്റ്. ബി.ഡി.ശർമ്മ, PGIMS റോഹ്തക് ചണ്ഡിഗഢിൽ നിന്ന് 240 കിലോമീറ്റർ (150 മൈൽ) ദില്ലിയിൽ നിന്നും 70 കിലോമീറ്റർ (43 മൈൽ) ദൂരത്തിൽ ദില്ലി-ഹിസാർ-സിർസ-ഫാസിൽക്ക ദേശീയപാതയിൽ (എൻ‌എച്ച് -10) സ്ഥിതിചെയ്യുന്നു. ഇത് മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ഒരു പ്രധാന സ്ഥാപനവും ഹരിയാന സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമല്ല അടുത്തുള്ള സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ദില്ലി, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലേക്കും പ്രത്യേക ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിനുള്ള ഒരു ത്രിതീയ പരിചരണ കേന്ദ്രമാണിത്.

ചരിത്രം

തിരുത്തുക

1960 ൽ മെഡിക്കൽ കോളേജ്, റോഹ്തക് എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ആദ്യത്തെ മൂന്ന് വർഷത്തേക്ക് വിദ്യാർത്ഥികളെ ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂഷനായി പ്രവർത്തിച്ച പട്യാലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 1963 ൽ വിദ്യാർത്ഥികളെ റോഹ്തക്കിലേക്ക് മാറ്റി. തുടർന്നുള്ള വർഷങ്ങളിൽ ബഹുമുഖ വിപുലീകരണ നടപടികൾ ഇൻസ്റ്റിറ്റ്യൂട്ടിനെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിൻറെയും ഗവേഷണത്തിൻറെയും ഒരു പ്രധാന കേന്ദ്രമാക്കി മാറ്റി. 2008 ൽ പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സ്ഥാപിതമായതിനെത്തുടർന്ന് ഇത് സർവകലാശാലയിൽ ഉൾപ്പെടുത്തി.[3]

ക്യാമ്പസ്

തിരുത്തുക

350 ഏക്കർ (1.4 കിലോമീറ്റർ) വിസ്തൃതിയുള്ള ഒരു കാമ്പസ് ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. ഇവിടെ ഇനിപ്പറയുന്ന കെട്ടിടങ്ങൾ ഉണ്ട്:

  • മെഡിക്കൽ കോളേജ്
  • ലൈബ്രറിയും റീഡിംഗ് ഹാളും
  • സുശ്രുത ഓഡിറ്റോറിയം
  • രൺബീർ സിംഗ് ഒ.പി.ഡി.
  • എമർജൻസി വാർഡ്
  • 2100 കിടക്കകളുള്ള ആശുപത്രി
  • ധൻവന്താരി അപെക്സ് ട്രോമ സെന്റർ
  • മോഡുലാർ ഓപ്പറേഷൻ തീയറ്ററും ഐസിയു കോംപ്ലക്സും
  • ലാല ശ്യാമൽ സൂപ്പർ-സ്പെഷ്യാലിറ്റി സെന്റർ
  • മൾട്ടി-സ്ലൈസ് ഫുൾ ബോഡി സിടി സ്കാൻ കെട്ടിടം
  • ഡീഅഡിക്ഷൻ കേന്ദ്രം
  • സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്
  • അമ്മയെയും കുഞ്ഞിനെയും ചികിത്സിക്കാനുള്ള ആശുപത്രി
  • ഡെന്റൽ കോളേജും ആശുപത്രിയും
  • ഫാർമസി കോളേജ്
  • കോളേജ് ഓഫ് നഴ്സിംഗ്
  • കോളേജ് ഓഫ് ഫിസിയോതെറാപ്പി
  • താമസിക്കുവാനുള്ള സൗകര്യങ്ങൾ

2004-2005 കാലയളവിൽ 11,38,980 രോഗികൾക്ക് ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ കൺസൾട്ടേഷനും ചികിത്സയും നൽകി. ഇതിൽ 68,000 രോഗികളെ കിടത്തി ചികിത്സിക്കാനായി പ്രവേശിപ്പിച്ചു. 2012 ൽ പ്രതിദിനം 14000 ഔട്ട് പേഷ്യന്റ് രോഗികളെ ചികിത്സിച്ചു.

  1. 1.0 1.1 "Administration". www.pgimsrohtak.ac.in. Pandit Bhagwat Dayal Sharma Post Graduate Institute of Medical Sciences. Archived from the original on 2020-08-11. Retrieved 14 March 2020.
  2. The Times of India. Times News Network. 25 September 2018 https://timesofindia.indiatimes.com/city/jind/missing-newborn-2-weeks-on-pgims-director-resigns/articleshow/60823885.cms. Retrieved 26 January 2018. {{cite news}}: Missing or empty |title= (help)
  3. "Incorporated Colleges/Institutes". Pandit Bhagwat Dayal Sharma University of Health Sciences. Retrieved 7 July 2017.