പഴനി മലനിരകൾ

(Palni Hills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ ഒരു മലനിരയാണ് പഴനി മലൈ എന്നറിയപ്പെടുന്നത്. പൊതുവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ കിഴക്കോട്ട് നീണ്ടുകിടക്കുന്ന ഒരു ഭാഗമാണിത്. പഴനി മലനിരകൾ പടിഞ്ഞാറ് ആനമലൈ മലനിരകളോട് ചേർന്ന് തുടങ്ങി കിഴക്ക് സമതലപ്രദേശത്തിൽ അവസാനിക്കുന്നു. 2068 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. ഈ മലനിരകളുടെ ഏറ്റവും ഉയരമുള്ള ഭാഗം തെക്ക് കിഴക്കുള്ള 1,800-2,500 മീറ്റർ ഉയരമുള്ള കുന്നുകളാണ്. കിഴക്കുഭാഗത്തെ കുന്നുകൾക്ക് 1,000-1,500 മീറ്റർ ഉയരമാണുള്ളത്.

പഴനി മലനിരകൾ തമിഴ്: பழனி மலை
കൊഡൈക്കനാലിലേയ്ക്കുള്ള വഴിയിൽ പഴനി മലകളുടെ കാഴ്ച്ച
ഉയരം കൂടിയ പർവതം
Elevation2,500 മീ (8,200 അടി) (Highest)
Coordinates10°12′N 77°28′E / 10.200°N 77.467°E / 10.200; 77.467
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംതമിഴ് നാട്, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
Climbing
Easiest routeഎസ്.എച്ച്.-156

പഴനിയിലെ മുരുകക്ഷേത്രം ഈ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

10°12′N 77°28′E / 10.200°N 77.467°E / 10.200; 77.467

"https://ml.wikipedia.org/w/index.php?title=പഴനി_മലനിരകൾ&oldid=3636321" എന്ന താളിൽനിന്ന് ശേഖരിച്ചത്