പള്ളൂർ
11°43′57″N 75°32′22″E / 11.7324°N 75.5395°E
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി താലൂക്കിലെ ഒരു സ്ഥലമാണ് പള്ളൂർ. മയ്യഴി, ചെറുകല്ലായി, പള്ളൂർ, ചെമ്പ്ര, ചാലക്കര, പന്തക്കൽ എന്നിവ ഉൾപ്പെടുന്നതാണ് മയ്യഴി ജില്ല. ഇവയിൽ പള്ളൂർ, ചെമ്പ്ര, ചാലക്കര, പന്തക്കൽ ഗ്രാമങ്ങൾ ഉൾകൊള്ളുന്ന പ്രദേശം ആണ് നാലുതറ. മയ്യഴിപ്പുഴയ്ക്ക് തെക്കു വശത്തുള്ള മയ്യഴി ടൗൺ ഒഴിച്ച് മറ്റു പ്രദേശങ്ങളെല്ലാം പുഴയ്ക്ക് തെക്കു ഭാഗത്ത് തലശ്ശേരി താലൂക്കിനിടയിലായി പരന്നു കിടക്കുന്നു. ഈ പ്രദേശങ്ങളുടെ ഭരണപരമായകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നത് പള്ളൂരാണ്.
പള്ളൂർ നിയമസഭാ മണ്ഡലം (1964-2011)
തിരുത്തുകപുതുച്ചേരി നിയമസഭയ്ക്ക് മയ്യഴിയിലുണ്ടായിരുന്ന രണ്ട് നിയോജകമണ്ഡലങ്ങളിൽ ഒന്ന് പള്ളൂരായിരുന്നു.[1]
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മയ്യഴിയിൽ രണ്ടു മണ്ഡലങ്ങൾ ആയിരുന്നെങ്കിലും പിന്നീട് പള്ളൂർ നിയമസഭ ഇല്ലാതാവുകയും മാഹി എന്നാ ഒരു നിയമസഭാ മണ്ഡലം മാത്രം ആയി തീരുകയും ചെയ്തു.