പാലിയം
(Pallium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്ത്യൻ പുരോഹിതർ ഉപയോഗിക്കുന്ന തിരുവസ്ത്രമാണ് പാലിയം. ഇത് വെളുത്ത ചെമ്മരിയാടിൻറെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിർമ്മിക്കുന്നതും കഴുത്തിൽ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ്. ചുവപ്പു നിറത്തിലുള്ള 5 ചെറിയ കുരിശുകളും, മൂന്ന് ആണികളും ഇതിൽ തുന്നിച്ചേർത്തിരിക്കുന്നു. ഇത് ക്രിസ്തുവിൻറെ പഞ്ചക്ഷതങ്ങളെയും കുരിശു മരണത്തെയും അനുസ്മരിപ്പിക്കുന്നു. ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ മാത്രം കാണുന്ന Pallium എന്ന വാക്ക് ചെറിയ തിരുവസ്ത്രം അല്ലെങ്കിൽ ഉത്തരീയം എന്നാണ് അർത്ഥമാക്കുന്നത്. യേശുവിന്റെ മാതൃകയും ഉത്തരവാദിത്തവും മെത്രാപ്പോലീത്തമാരെ മാർപ്പാപ്പ ഭരമേൽപ്പിക്കുന്നതിന്റെ സൂചകമാണ് പാലിയം ഉത്തരീയ ധാരണം. ഇത് കൗദാശികമായ ഒരു കർമ്മമല്ല. പണ്ട് കാലങ്ങളിൽ ഇത് കുർബാന മദ്ധ്യേ നടത്തിയിരുന്നു. ഇപ്പോൾ ഇത് കുർബാനയ്ക്ക് ആമുഖമായി നടത്തപ്പെടുന്നു.