പല്ലടം സഞ്ജീവറാവു
(Palladam Sanjiva Rao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുല്ലാങ്കുഴൽ വാദകനായിരുന്ന പല്ലടം സഞ്ജീവറാവു തമിഴ്നാട്ടിലെ കോയമ്പത്തൂർ പല്ലടം എന്ന സ്ഥലത്താണ് ജനിച്ചത്.(ജ: 1882 ഒക്ടോബർ). ഷട്കാല സരസയ്യയിൽ നിന്നാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർന്നു ജ്യേഷ്ഠനായ പ്രാണാനാഥാചാര്യരോടൊപ്പം സിയാലി നാരായണസ്വാമിയുടെ കീഴിൽ വയലിൻ അഭ്യസിയ്ക്കുകയുണ്ടായി. പിന്നീടാണ് ശരഭ ശാസ്ത്രികളുടെ ശിഷ്യനായതും പുല്ലാങ്കുഴൽ വാദന രംഗത്തേയ്ക്ക് സഞ്ജീവറാവു പ്രവേശിച്ചതും.[1]
അവലംബം
തിരുത്തുക- ↑ ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.262