പാലാട്ട് കോമൻ
(Palat Koman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കൻ പാട്ടുകളിൽ പരാമർശിക്കപ്പെടുന്ന ഒരു വീരനായകൻ ആണ് പാലാട്ട് കോമൻ' അല്ലെങ്കിൽ പാലാട്ട് കോമപ്പൻ. കയ്പ്പുള്ളി പാലാട്ട് കുങ്കിയമ്മയുടെ എട്ടാമത്തെ മകനും ഒതേനന്റെ അനന്തിരവനും ആയിരുന്നു കോമൻ.[1] പാലാട്ടുവീട്ടിലെ ആൺതരികളെല്ലാം കൊന്ന് തോണ്ണൂറാം വീട്ടിലെ കുറുപ്പൻമാർ കുടിപ്പക തീർത്തപ്പോഴായിരുന്നു കോമന്റെ ജനനം. കറുപ്പൻമാരുടെ സഹോദരി ആയിരുന്ന ഉണ്ണിയമ്മയും ആയി പ്രണയത്തിൽ ആയിരുന്നു കോമൻ. ആ വിവരം അറിയുന്ന സഹോദരന്മാർ അവളെ വെണ്ണിറുപുരയിൽ അടക്കുന്നു. പാലാട്ടു കോമനെ അമ്മ പതിനാറുവയസ്സു വരെ കല്ലറയിൽ ഇട്ടു.[2] കല്ലറയ്ക്കുള്ളിൽ വളർന്ന് കോമൻ നായർ വിദ്യാഭ്യാസവും ആയുധാഭ്യാസവും പൂർത്തിയാക്കി. പിന്നീട് കല്ലറയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ കോമൻ തന്റെ അമ്മാവന്മാരെ കൊന്ന തൊണ്ണൂറാം വീട്ടിലെ കുറുപ്പൻമാരോട് മാതുലനായ ഒതേനന്റെ സഹായത്തോടെ പകരംവീട്ടി.
അവലംബം
തിരുത്തുക- ↑ പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1990). കേരള സാഹിത്യ ചരിത്രം. പ്രസിദ്ധീകരണവകുപ്പ്, കേരള സർവ്വകലാശാല.
- ↑ അഭിജ്ഞാനം പഠനങ്ങൾ. പൂർണ്ണ പബ്ലിക്കേഷൻസ്. 1991. ISBN 978-81-7180-254-8.