പാലക്കയം
പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ കുടിയേറ്റ മേഖലയിലെ ഗ്രാമമാണ് പാലക്കയം. തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണിത്. മണ്ണാർക്കാട് താലൂക്കിലുൾപ്പട്ട ഈ ഗ്രാമം ഭരണപരമായി കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ്.[1] പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്ററും ശിരുവാണി അണക്കെട്ടിലെ ഇക്കോ ടൂറിസം സ്ഥലത്ത് നിന്ന് 16 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ ഇടക്കുറിശ്ശി വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഗ്രാമം കോഴിക്കോട് നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയാണ്.
പാലക്കയം | |
---|---|
ഗ്രാമം | |
സെന്റ് മേരീസ് ദേവാലയം, പാലക്കയം. | |
Coordinates: 11°0′0″N 76°35′35″E / 11.00000°N 76.59306°E | |
Country | India |
State | Kerala |
District | Palakkad |
(2011) | |
• ആകെ | 7,512 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 678591 |
Telephone code | 04924 |
ഭൂമിശാസ്ത്രം
തിരുത്തുക6 കിലോമീറ്റർ അകലെയുള്ള ഒരു പ്രധാന ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപത്താണ് ഈ ഗ്രാമം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഏകദേശം 100 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ്. ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാലക്കാട് ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
ജനസംഖ്യാശാസ്ത്രം
തിരുത്തുക2011-ലെ കനേഷുമാരി പ്രകാരം 3,729 പുരുഷന്മാരും 3,783 സ്ത്രീകളും ഉൾപ്പെടെ പാലക്കയം ഗ്രാമത്തിൽ 7,512 ജനസംഖ്യയുണ്ടായിരുന്നു. സാക്ഷരതാ നിരക്ക് 79% ആണ്. 1000 പുരുഷന്മാർക്ക് 1,014 സ്ത്രീകൾ എന്ന നിലയിലാണ് ഈ പ്രദേശത്തെ ലിംഗാനുപാതം. ജനസംഖ്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ അനുപാതം യഥാക്രമം 6.95%, 11.24% എന്നിങ്ങനെയാണ്.[2]
സാമ്പത്തികം
തിരുത്തുകപ്രാദേശിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്തുന്നതിൽ കൃഷി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അദ്ധ്വാശീലരായി ഇവിടുത്തെ ജനങ്ങളിൽ പലരും കൃഷിക്കാരോ കർഷകത്തൊഴിലാളികളോ ആണ്. പൊതു, സ്വകാര്യ ബസ് സർവീസുകൾ ഗ്രാമത്തെ അടുത്തുള്ള പട്ടണങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.[3]
സൗകര്യങ്ങൾ
തിരുത്തുകപാലക്കയത്ത് കാർമൽ എച്ച്എസ്എസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സമീപത്തുള്ള കാഞ്ഞിരപ്പുഴയിലെ അസംപ്ഷൻ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ഉണ്ട്. പാലക്കയം സെൻ്റ് മേരീസ് പള്ളിക്കും ഈ ഗ്രാമം ആതിഥേയത്വം വഹിക്കുന്നു.
ടൂറിസം
തിരുത്തുകപാലക്കയത്തിൻ്റെ ശാന്തമായ ചുറ്റുപാടുകൾ, ശിരുവാണി, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള സമീപത്തെ ഇക്കോ-ടൂറിസം മേഖലകളും ജലസേചന കേന്ദ്രങ്ങളും സന്ദർശകരെ ആകർഷിക്കുന്നു.[4]
ചിത്രശാല
തിരുത്തുക-
സെന്റ് മേരീസ് ചർച്ച്, പാലക്കയം
അവലംബം
തിരുത്തുക- ↑ "Basic details of Grama Panchayats in Palakkad District". dop.lsgkerala.gov.in. Retrieved 2024-11-26.
- ↑ "Population finder | Government of India". censusindia.gov.in. Retrieved 2024-11-26.
- ↑ "Revenue Portal". village.kerala.gov.in. Retrieved 2024-11-26.
- ↑ "Revenue Portal". village.kerala.gov.in. Retrieved 2024-11-26.