പാവോ നൂർമി
ലോകം കണ്ട മഹാന്മാരായ ഓട്ടക്കാരിൽ ഒരാളായിരുന്നു പാവോ നൂർമി. പാവോ നൂർമിക്ക് സമാനതകളില്ല. 'പറക്കും ഫിൻ' എന്ന് വിളിക്കപെട്ട നൂർമി ഒളിമ്പിക്സിൽ ദീർഖ ദൂര ഓട്ടത്തിൽ പത്തു സ്വർണവും മൂന്നു വെള്ളിയും നേടി. ആധുനിക സങ്കേതങ്ങൾ കായിക വിദ്യയെ യന്ത്ര സമാനമാക്കുന്നതിനു മുൻപ് വിവിധ ദൂരങ്ങളിലായി 22 ലോക റെക്കോഡുകൾ സ്ഥാപിച്ചു.
തെക്ക് പടിഞ്ഞാറൻ ഫിൻലൻഡിലെ തുർകു എന്ന തുറമുഖ പട്ടണത്തിൽ 1897 ജൂലൈ 13നു പാവോ നൂർമി(Pavvo Nurmi) ജനിച്ചു. ഓട്ടത്തിൽ ആവേശം കൊണ്ട നൂർമി ചിട്ടയായ പരിശീലനം ആരംഭിച്ചു. 1920 ൽ ആൻറ്വേർപിൽ നടന്ന ഒളിമ്പിക്സിൽ 5000 മീറ്ററിൽ വെള്ളിയും 10000 മീറ്ററിലും 8000 മീറ്റർ ക്രോസ് കൺട്രിയിലും സ്വർണം നേടിക്കൊണ്ട് നൂർമി തന്റെ വരവറിയിച്ചു .അതിനു ശേഷമുള്ള മൂന്നു വർഷം കൊണ്ട് ഏറ്റവും മികച്ച ദീർഘ ദൂര ഓട്ടക്കാരനായി നൂർമി മാറി. 1921 ജൂൺ 22 നു സ്റൊച്ഖോല്മിൽ 10000 മീറ്ററിൽ നൂർമി ലോക റെക്കൊഡിട്ടു 1923 ആയപ്പോഴേക്കും ഒരു മൈൽ , 5000 മീറ്റർ, 10000 മീറ്റർ എന്നി മൂന്നിനങ്ങളിലെയും ലോക റെക്കോഡ് നൂർമിയുടെ പേരിലായി കഴിഞ്ഞിരുന്നു.