ഓക്സിജൻ കോൺസണ്ട്രേറ്റർ

(Oxygen concentrator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്തരീക്ഷവായുവിൽ നിന്നും നൈട്രജനെ പ്രത്യേകമായും നീക്കം ചെയ്ത് ഓക്സിജൻ സമ്പുഷ്ടമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസണ്ട്രേറ്റർ .

സാധാരണ ഉപയോഗിക്കുന്ന രണ്ട് രീതികളാണ് മർദ്ദം സ്വിംഗ് അഡോർപ്ഷനും, മെംബ്രെയ്ൻ ഗ്യാസ് സെപ്പറേഷനും.

ഓക്സിജൻ കോൺസണ്ട്രേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്

തിരുത്തുക

പ്രഷർ സ്വിംഗ് അഡോർപ്ഷൻ (പി‌എസ്‌എ) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നത്; പ്രത്യേകിച്ചും വീടുകളിലോ ക്ലിനിക്കുകളിലോ പോലുള്ള ദ്രാവകാവസ്ഥയിലോ അല്ലെങ്കിൽ ഉന്നത് മർദ്ദത്തിലോയുള്ള ഓക്സിജൻ വളരെ അപകടകരമോ അസൗകര്യമോ ആയ അവസരങ്ങളിൽ ഇവ ഉപയോഗയോഗ്യമാണ്. മറ്റ് ആവശ്യങ്ങൾക്കായി നൈട്രജൻ സെപ്പറേഷൻ മെംബ്രെയ്ൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കോൺസെൻട്രേറ്ററുകളും ഉണ്ട്.

ഒരു ഓക്സിജൻ കോൺസണ്ട്രേറ്റർ വായുവിനെ ഉള്ളിലേക്ക് എടുക്കുകയും അതിൽ നിന്ന് നൈട്രജനെ വേർതിരിച്ച് വായുവിനെ ഓക്സിജൻ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ഇതു പിന്നീട് രക്തത്തിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ള ആളുകളുടെ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. [1] വ്യാവസായിക പ്രക്രിയകളിൽ ഓക്സിജൻ കോൺസണ്ട്രേറ്റർ ഓക്സിജന്റെ ഒരു മികച്ച സ്രോതസ്സായായാണ് ഉപയോഗിക്കുന്നത്. ഇവിടെ അവ ഓക്സിജൻ ഗ്യാസ് ജനറേറ്ററുകൾ അല്ലെങ്കിൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ എന്നാണ് അറിയപ്പെടുന്നത്.

ഉപയോഗങ്ങൾ

തിരുത്തുക
 
ഫ്രിറ്റ്സ് സ്റ്റീഫൻ ജിഎം‌ബി‌എച്ച് എഫ്എസ് 240 എൽ‌പി‌എം സ്റ്റേഷണറി അല്ലെങ്കിൽ കണ്ടെയ്നർ മൾട്ടി മോളിക്യുലർ സീവ് ഓക്സിജൻ കോൺസെൻട്രേറ്റർ. ബഫർ ടാങ്കുകൾ, സിലിണ്ടർ ഫില്ലിങ്, റിസർവ് സിലിണ്ടറുകൾ എന്നിവ കാണാം. ഉപയോഗം: മെഡിക്കൽ ആവശ്യത്തിന് / ആശുപത്രികൾക്ക് (സ്ഥിരമായി ഒരിടത്തുറപ്പിക്കുന്നത്) അല്ലെങ്കിൽ കണ്ടെയ്നറുകളായി ഓക്സിജൻ ആവശ്യമായ സ്ഥലങ്ങളിൽ (ഉദാ യുധസാഹചര്യത്തിലോ അല്ലെങ്കിൽ ദുരന്തമേഖലയിലോ)

ആശുപത്രിയിലോ വീട്ടിലോ ഉള്ള രോഗികൾക്ക് ഓക്സിജൻ നൽകാനായാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉപയോഗിക്കുന്നത്. പി‌എസ്‌എ ജനറേറ്ററുകൾ ഓക്സിജന്റെ ചെലവ് കുറഞ്ഞ ഉറവിടമാണ്. ക്രയോജനിക് ഓക്സിജൻ അല്ലെങ്കിൽ പ്രഷറൈസ്ഡ് സിലിണ്ടറുകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സുരക്ഷിതവും [2] വിലകുറഞ്ഞതും [3] കൂടുതൽ സൗകര്യപ്രദവുമാണ്. ആരോഗ്യരംഗം, മരുന്നു നിർമ്മാണം, ജലശുദ്ധീകരണം, ഗ്ലാസിന്റെ നിർമ്മാണം തുടങ്ങി വിവിധ വ്യവസായങ്ങളിൽ ഇവ ഉപയോഗിക്കാം.

ഒറ്റപ്പെട്ടതും പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്തതുമായ പ്രദേശങ്ങളിലും മൊബൈൽ മെഡിക്കൽ ഫെസിലിറ്റികൾ എന്നിവയ്ക്കുമാണ്(സൈനിക ആശുപത്രികൾ, ദുരന്തമേഖലകളിലെ ആവശ്യങ്ങൾക്ക്) പി‌എസ്‌എ ജനറേറ്ററുകൾ കൂടുതലും ഉപയോഗപ്രദം. [4] [5]

മറ്റ് ആവശ്യങ്ങൾ

തിരുത്തുക

ചെറിയ ഓക്സിഅസെറ്റിലീൻ അല്ലെങ്കിൽ മറ്റ് വാതകഇന്ധനങ്ങൾ ഉപയോഗിച്ചുകൊണ്ട് സാധനങ്ങൾ മുറിക്കാനും, വെൽഡ് ചെയ്യാനും, ലാമ്പ് വർക്കിംഗ് ടോർച്ചുകൾ പ്രവർത്തിപ്പിക്കാനുമായി പുനർനിർമ്മിക്കപ്പെട്ട മെഡിക്കൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും പ്രത്യേകതരം വ്യാവസായിക ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉപയോഗിക്കാം. [6]

 
ഫിലിപ്സ് റെസ്പിറോണിക്സ് ഹോം ഓക്സിജൻ കോൺസെൻട്രേറ്റർ.

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. What is an Oxygen Concentrator? How does it Work?. medequip.co.in Retrieved 5 January 2018.
  2. Duke, T.; Wandi, F.; Jonathan, M.; Matai, S.; Kaupa, M.; Saavu, M.; Subhi, R.; Peel, D. (2008). "Improved oxygen systems for childhood pneumonia: A multihospital effectiveness study in Papua New Guinea". The Lancet. 372 (9646): 1328–1333. doi:10.1016/S0140-6736(08)61164-2. PMID 18708248.
  3. Friesen, R. M.; Raber, M. B.; Reimer, D. H. (1999). "Oxygen concentrators: A primary oxygen supply source". Canadian Journal of Anesthesia. 46 (12): 1185–1190. doi:10.1007/BF03015531. PMID 10608216.
  4. "CO2CRC Research – Storing CO2". Archived from the original on September 28, 2013.
  5. Shrestha, B. M.; Singh, B. B.; Gautam, M. P.; Chand, M. B. (2002). "The oxygen concentrator is a suitable alternative to oxygen cylinders in Nepal". Canadian Journal of Anesthesia. 49 (1): 8–12. doi:10.1007/BF03020412. PMID 11782322.
  6. "Testimonials". Archived from the original on July 7, 2007. Retrieved 2013-09-18.

പുറംകണ്ണികൾ

തിരുത്തുക