ഔട്ടർ ന്യൂക്ലിയാർ പാളി
കണ്ണിലെ റെറ്റിനയിലെ പത്ത് പാളികളിൽ ഒരു പാളിയാണ് ഔട്ടർ ന്യൂക്ലിയാർ പാളി (അല്ലെങ്കിൽ ലെയർ ഓഫ് ഔട്ടർ ഗ്രാന്യൂൾസ്). ഇന്നർ ന്യൂക്ലിയർ പാളി പോലെ, ഔട്ടർ ന്യൂക്ലിയർ പാളിയിലും റോഡ് ഗ്രാന്യൂളുകൾ, കോൺ ഗ്രാന്യൂളുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഓവൽ ന്യൂക്ലിയർ ബോഡികളുടെ നിരവധി തലങ്ങളുണ്ട്, ഇവ അടുത്ത പാളിയുടെ റോഡുകളുമായും കോണുകളുമായും യഥാക്രമം ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇവയുടെ പേര് ഇങ്ങനെ നൽകിയിരിക്കുന്നത്.
ഔട്ടർ ന്യൂക്ലിയാർ പാളി | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | stratum nucleare externum retinae |
TA | A15.2.04.012 |
FMA | 58684 |
Anatomical terminology |
റോഡ് ഗ്രാന്യൂളുകൾ
തിരുത്തുകഗോളാകൃതിയിലുള്ള റോഡ് ഗ്രാന്യൂളുകൾ എണ്ണത്തിൽ വളരെയധികം കൂടുതലാണ്, അവ പാളിയിലുടനീളം വ്യത്യസ്ത തലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. അവയുടെ കേന്ദ്രങ്ങൾക്ക് ഒരു പ്രത്യേക ക്രോസ്-സ്ട്രൈപ്പ് രൂപം ആണുള്ളത്, ഒപ്പം ഓരോ കോശത്തിന്റെയും അറ്റം മുതൽ നീണ്ടുനിൽക്കുന്നവയുമാണ്. അവയുടെ ഔട്ടർ പ്രോസസ്, റോഡ്കോശങ്ങളുടെ തുടർച്ചയാണ്. ഇന്നർ പ്രോസസുകൾ ഔട്ടർ പ്ലെക്സിഫോം പാളിയിൽ റോഡ് ബൈപോളാർ സെല്ലുകളുടെ ഔട്ടർ പ്രോസസുകൾ വിഘടിക്കുന്ന ടഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അതിന്റെ ഗതിയിൽ ഇത് നിരവധി വരികോസൈറ്റികൾ അവതരിപ്പിക്കുന്നുണ്ട്.
കോൺ ഗ്രാന്യൂളുകൾ
തിരുത്തുകറോഡ് ഗ്രാന്യൂളുകളേക്കാൾ എണ്ണത്തിൽ കുറവുള്ള, തണ്ട് പോലുള്ള കോൺ ഗ്രാന്യൂളുകൾ മെംബ്രാന ലിമിറ്റൻസ് എക്സ്റ്റെർനയോട് ചേർന്നാണ് കാണുന്നത്. അവ കോൺ കോശങ്ങളുടെ തുടർച്ചയാണ്.
കോൺ ഗ്രാന്യൂളുകൾ ക്രോസ്-സ്ട്രൈഷനുകളൊന്നും അവതരിപ്പിക്കുന്നില്ല. അവയിൽ ഒരു പിരിഫോം ന്യൂക്ലിയസ് അടങ്ങിയിരിക്കുന്നു, അത് കോശത്തെ പൂർണ്ണമായും നിറയ്ക്കുന്നു.
ഗ്രാനൂളിന്റെ ആന്തരിക അറ്റത്ത് നിന്ന് കട്ടിയുള്ള ഒരു പ്രോസസ് ഔട്ടർ പ്ലെക്സിഫോം ലെയറിലേക്ക് കടന്നുപോകുന്നു, എന്നിട്ട് അവിടെ ഒരു പിരമിഡൽ എൻലാർജ്മെൻറ് അല്ലെങ്കിൽ ഫൂട് പ്ലേറ്റിലേക്ക് വികസിക്കുന്നു. അതിൽ നിന്ന് വരുന്ന ധാരാളം നേർത്ത ഫൈബ്രിലുകൾ കോൺ ബൈപോളാറുകളുടെ ഔട്ടർ പ്രോസസുകളുമായി സമ്പർക്കം പുലർത്തുന്നു.
പരാമർശങ്ങൾ
തിരുത്തുകThis article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.