ഓറ സെറാറ്റ

(Ora serrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെറ്റിനയ്ക്കും സീലിയറി ബോഡിക്കും ഇടയിലുള്ള സെറേറ്റഡ് ജംഗ്ഷനാണ് ഓറ സെറാറ്റ. ഈ ജംഗ്ഷൻ സിലിയറി ബോഡിയുടെ ലളിതവും ഫോട്ടോസെൻസിറ്റീവ് അല്ലാത്തതുമായ മേഖലയിൽ നിന്നും റെറ്റിനയുടെ സങ്കീർണ്ണവും പല പാളികളുള്ളതുമായ ഫോട്ടോസെൻസിറ്റീവ് മേഖലയിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു. പിഗ്മെന്റഡ് ആയ പാളി കൊറോയിഡ്, സീലിയറി ബോഡി, ഐറിസ് എന്നിവയുടെ തുടർച്ചയായി തന്നെ നിലനിൽക്കുമ്പോൾ, സീലിയറി ബോഡിക്ക് തൊട്ടുമുമ്പ് നാഡീവ്യൂഹം അവസാനിക്കുന്നു. ഈ പോയിന്റ് ഓറ സെറാറ്റയാണ്. ഈ പ്രദേശത്ത് റെറ്റിനയുടെ പിഗ്മെന്റഡ് എപിത്തീലിയം സീലിയറി ബോഡിയുടെ പുറം ഭാഗത്തെ പിഗ്മെന്റഡ് എപിത്തീലിയത്തിലേക്കും റെറ്റിനയുടെ ആന്തരിക ഭാഗത്തെ സീലിയയുടെ പിഗ്മെന്റ് അല്ലാത്ത എപിത്തീലിയത്തിലേക്കും മാറുന്നു. ചില മൃഗങ്ങളിൽ ഈ പ്രദേശത്ത് സെറേറ്റഡ് രൂപം ഇല്ലാത്ത അവസ്ഥയിൽ ഇതിനെ ഓറ സീലിയാറിസ് റെറ്റിനൈ എന്ന് വിളിക്കുന്നു.

ഓറ സെറാറ്റ
മനുഷ്യന്റെ കണ്ണിലെ രക്തക്കുഴലുകളുടെ രേഖാചിത്രം.
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
TAA15.2.04.006
FMA58600
Anatomical terminology

അധിക ചിത്രങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  • Anatomy photo:29:22-0204 Anatomy photo:29:22-0204
  • Atlas image: eye_1 Atlas image: eye_1 - "ഐബോൾ ക്രോസ് സെക്ഷൻ"
  • Atlas image: eye_3 Atlas image: eye_3 - "കൊറോണൽ സെക്ഷൻ ഐബോളിലൂടെ"
  • "Anatomy diagram: 02566.000-1". Roche Lexicon - illustrated navigator. Elsevier. Archived from the original on 2012-07-22.
"https://ml.wikipedia.org/w/index.php?title=ഓറ_സെറാറ്റ&oldid=3453999" എന്ന താളിൽനിന്ന് ശേഖരിച്ചത്