ഓപ്പൺ ബൈറ്റ്

(Open bite malocclusion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യന്റെ പല്ലുകളെ ബാധിക്കുന്ന ഒരു തരം ദന്തവൈകൃതം ആണ് ഓപ്പൺ ബൈറ്റ്. ഇത്തരത്തിലുള്ള ദന്തവൈകൃതത്തിൽ മുൻ വരിയിലേയോ പിറകിലേയോ പല്ലുകൾ തമ്മിൽ ലംബമായ കൂടിച്ചേർച്ച ഉണ്ടാകില്ല, . പകരം പല്ലുകൾ തമ്മിൽ ലംബമായ വിടവോ അല്ലെങ്കിൽ സമ്പർക്കം മാരമോരം കാണപ്പെടുന്നു.[1] "ഓപ്പൺ ബൈറ്റ്" എന്ന പദം 1842-ൽ കെയർവെല്ലി എന്ന ദന്തവൈദ്യനാണ് ആദ്യമായി ഉപയോഗിച്ചത്. [2] [3] വ്യത്യസ്ത രചയിതാക്കൾ ഓപ്പൺ ബൈറ്റിനെക്കുറിച്ച് വ്യത്യസ്ത രീതികളിൽ വിവരിച്ചിട്ടുണ്ട്. [4] ഓവർബൈറ്റ് സാധാരണ പല്ലുകളിൽ ഉണ്ടാവുന്ന ഓവർ ലാപ്പിനേക്കാൾ കുറവായിരിക്കുമ്പോൾ ഉണ്ടാകുന്നുവെന്ന് ചില എഴുത്തുകാർ അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റു, ഓപ്പൺ ബൈറ്റ് തിരിച്ചറിയുന്നത് ഇൻസൈസർ പല്ലുകൾ അഗ്രഭാഗങ്ങളിൽ കൂട്ടി മുട്ടുമ്പോഴാണ് ഉണ്ടാവുന്നതെന്ന് വാദിക്കുന്നു. അവസാനമായി, ചില ഗവേഷകർ പ്രസ്താവിച്ചിരിക്കുന്നത്, ഓപ്പൺ കണ്ടെത്തുന്നതിന് പലക പല്ലുകൾ തമ്മിൽ ബന്ധമേ ഉണ്ടായിരിക്കരുത് എന്നാണ്. [5] [6]

ആന്റീരിയർ ഓപ്പൺ ബൈറ്റ്. മുൻ വശത്തെ പലക പല്ലുകൾ തമ്മിൽ വിടവ് ശ്രദ്ധിക്കുക്്
Line drawing of upper and lower teeth in an overjet arrangement.
ഒവർ ബൈറ്റും ഓവർ ജെറ്റും സാധാരന അളവ്.

ഓപ്പൺ ബൈറ്റിന്റെ ചികിത്സ സങ്കീർണ്ണവും ദീർഘകാല സ്ഥിരതയില്ലാത്തതുമായതിനാൽ ഓർത്തോഡോണ്ടിസ്റ്റുകൾക്ക് ഇത് എപ്പോഴും ഒരു വെല്ലുവിളിയാണ്. ഈ അവസ്ഥ തിരികെ വരാതിരിക്കാനുള്ള ശ്രമങ്ങൾ പിന്തുടർന്നാലും ചില കേസുകളിൽ റിലാപ്സ് ഉണ്ടാവുക തന്നെ ചെയ്യും.[7]

കാരണങ്ങൾ തിരുത്തുക

ഓപ്പൺ ബൈറ്റ് നിരവധി കാരണങ്ങൾ കൊണ്ടുണ്ടാകാമെന്ന് കണ്ടെത്തിയിയിട്ടുണ്ട്.[8] പ്രധാനമായും മുഖത്തേ പേശികളുടെ ചലനം നിമിത്തം പല്ലുകൾ ഉറപ്പിച്ചിരിക്കുന്ന അൽവിയോളാർ അസ്ഥിയിൽ സ്ഥിരമായി ഒരു തരം മർദ്ദം ഉണ്ടാകുന്നുണ്ട്. ഇത് പല്ലുകളുടെ സ്ഥാന നിർണ്ണയത്തിനു കാരണമാകുന്നു. എന്നാൽ നാവിന്റേയും ചുണ്ട് , കവിൾ എന്നിവയുടേയും സമ്മർദ്ദം പല്ലുകളിൽ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും പല്ലുകൾ സമ്മർദ്ദം ശൂന്യമാകുന്ന ഈ സ്ഥാനത്ത് നിലയുറപ്പിക്കുകയും ചെയ്യുന്നു.[9]

ഈ സന്തുലിതാവസ്ഥ എപ്പോഴൊക്കെ നഷ്ടപ്പെടുന്നുവോ അപ്പോഴൊക്കെ അത് പല്ലുകളേയും അതുറപ്പിച്ചിരിക്കുന്ന അസ്ഥികളേയും ബാധിക്കുന്നു. ഉദാഹരണത്തിന് വലിപ്പമുള്ള നാവുള്ള ഒരാൾക്ക് ആ നാവിന്റെ മർദ്ദം ചുണ്ടുകളുടെ മർദ്ദത്തേക്കാൾ കൂടിയിരിക്കാം. അതിനാൽ പല്ലുകൾ പുറത്തേക്ക് തള്ളി വരാനുള്ള സാധ്യത അധികമാണ്. ചില ലാബ് പരീക്ഷണങ്ങളിൽ നാവുകൾ മുറിച്ച് കളഞ്ഞ് ഈ അവസ്ഥയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.[10] ഒരു പല്ല് പറിക്കുമ്പോൾ അതിനെതിരെയുള്ള പല്ല് ആ സ്ഥാനത്തേയ്ക്ക് മുളച്ചു വരുന്ന അവസ്ഥയുണ്ട്. ഇതിനെ സുപ്രാ ഇറപ്ഷൻ എന്നാണ് വിളിക്കുക. ഇത് പേശികളുടെ സന്തുലിതാവസ്ഥ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സന്തുലിതാവസ്ഥ എത്തുന്നതു വരെ പല്ലു മുളച്ചു കൊണ്ടിരിക്കാനും സാധ്യത ഏറെയാണ്.[9] ഈ തത്വപ്രകാരമാണ് ആന്റീരിയർ ഓപ്പൺ ബൈറ്റിന്റെ കാരണങ്ങളെ വർഗ്ഗീകരിക്കുന്നത്.[11]

ജനിതകമായ കാരണങ്ങൾ മൂലവും അസ്ഥികളെ ബാധിക്കുന്ന് ആന്റീരിയർ ഓപ്പൺ ബൈറ്റ് ഉണ്ടാവാം. ഭക്ഷണത്തിലെ അല്ലെങ്കിൽ വിഴുങ്ങുന്ന ശീലങ്ങൾ കൊണ്ടും ഓപ്പൺ ബൈറ്റ് ഉണ്ടാവാം. പാൽ പല്ലുകളിൽ നിന്ന് സ്ഥിര ദന്തങ്ങളിലേയ്ക്കുള്ള മാറ്റം സാവധാനത്തിലായാലും ഓപ്പൺ ബൈറ്റിനു കാരണമാകാം എന്നു ചിലർ വാദിക്കുന്നു. .[അവലംബം ആവശ്യമാണ്]

ചില പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്.

  • നാക്കിന്റെ തള്ളൽ അഥവാ Tongue thrusting[12]
  • വിരൽ കുടി അഥവാ Thumb sucking[13]
  • പാസിഫയർ അധിക കാലം ഉപയോഗിക്കുന്നത് അഥവാ Long-term usage of Pacifier [14][15]
  • വലിയ നാവ്/ അഥവാ Macroglossia[16]
  • ശ്വാസതടസ്സം അഥവാ Airway obstruction
  • അഡിനോയ്ഡുകളുടെ വളർച്ച അഥവാ Adenoid hypertrophy
  • നാസൽ കോങ്കയുടെ അമിതമായ വളർച്ച അഥവാ Nasal concha Hypertrophy

കുഞ്ഞുങ്ങളിലെ ആഹാരശീലവുമായി ബന്ധമില്ലാത്ത വിരൽ കുടിക്കുകയോ അല്ലെങ്കിൽ പാസിഫയർ ചപ്പുകയോ ചെയ്യുന്നതും ആന്റീരിയർ ഓപ്പൺ ബൈറ്റുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[17] ഈ ശീലങ്ങൾ നിർത്തലാക്കുന്നതോടെ ഓപ്പൺ ബൈറ്റ് താനെ ശരിയാകുന്നതായും കണ്ടിട്ടുണ്ട്. [18] എന്നാൽ ചില സന്ദർഭങ്ങളിൽ വിരൽ കുടി ശീലം നിർത്തലാക്കിയാലും ഉണ്ടായ ഓപ്പൺ ബൈറ്റ് സ്ഥലത്ത് നാക്കുകൾ തള്ളുന്ന ശീലം ഉണ്ടായേക്കാം. വിരൽ കുടി നിർത്തിയാലും നിലനിൽക്കുകയും പല്ലുകൾ താനെ ശരിയാകുന്നതിനെ തടസ്സ്പെടുത്തുകയും ചെയ്യാം. [19] കുട്ടിക്കാലത്ത് നാവ് വായിലെ പേശികളെ താരതമ്യം ചെയ്യുമ്പോൾ വലുതാണെന്നു കാണാം. ഇതു മൂലം അൽവിയോളാർ അസ്ഥികൾക്കിടയിലേക്ക് നാവ് തള്ളി വരുന്നതായി കാണാം. എന്നിരുന്നാലും താടിയെല്ലും താമസിയാതെ നാവിനേക്കാളും വളർച്ച പ്രാപിക്കുകയും ചുണ്ടുകളും നാവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.[20]

ചില ഗവേഷകർ ഭക്ഷണം കഴിക്കുംപ്പോഴും വിഴുങ്ങുമ്പോഴും മുഖത്തെ പേശികൾ പ്രവർത്തിക്കുന്നത് താടിയെല്ലിന്റെ വികസത്തെ പരിമിതപ്പെടുത്തുന്നു എന്നുള്ള അഭിപ്രായക്കാരാണ് [21] എന്നിരുന്നാലും മറ്റു പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഒരു താൽകാലിക അവസ്ഥയാണെന്നും ദീർഘകാല അടിസ്ഥാനത്തിൽ താടിയെല്ലിൽ അത്തരം മാറ്റങ്ങൾ ഉണ്ടാവുന്നില്ല എന്നുമാണ്.[19][22] കുട്ടികളിൽ അമിതവളർച്ചയെത്തുന്ന അഡിനോയിഡുകൾ ശ്വാസതടസ്സമുണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. ഇത് വദനശ്വസനത്തിനു കാരണമാകുന്നു.[23] ശ്വാസ തടസ്സം പല്ലുകളുടെ ക്രമം തെറ്റിക്കുന്നതായി ഹാർവോൾഡും സഹപ്രവർത്തകരും കണ്ടെത്തിയിട്ടുണ്ട്..[24]റീസസ് കുരങ്ങുകളിലെ അണ്ണാക്കിൽ അക്രിലിക് പ്രതലങ്ങൾ കൊണ്ട് ശ്വാസതടസ്സം സൃഷ്ടിക്കുകയും അതുമൂലം ആന്റീരിയർ ഓപ്പൺ ബൈറ്റ് ഉണ്ടായതായും അവർ കണ്ടെത്തി.

വർഗ്ഗീകരണം തിരുത്തുക

മുന്നിലെ ഓപ്പൺ ബൈറ്റ് തിരുത്തുക

 
24 വയസ്സുള്ള ഒരാളിൽ നാക്കു തള്ളൽ മൂലമുണ്ടായ ആന്റീരിയർ ഓപ്പൺ ബൈറ്റ്.

മുൻ വശത്തെ പലകപ്പല്ലുകൾ തമ്മിൽ ചേർച്ച ഇല്ലാതിരിക്കയോ തമ്മിൽ വിടവുകൾ കാണപ്പെടുകയോ ചെയ്യുന്നതാണ് മുന്നിലെ ഓപ്പൺ ബൈറ്റ് മാൽഓക്ക്ലൂഷൻ.[25] മുന്നിലെ പല്ലുകൾക്കിടയിൽ എന്തെങ്കിലും തരം പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത് കാണപ്പെടൂന്നത്. ഭക്ഷണത്തിലെ ശീലങ്ങൾ അതായത് നാക്ക് മുൻ വശത്തെ വിടവിലേക്ക് തള്ളുക, അല്ലെങ്കിൽ വിരൽകുടിക്കുന്ന ശീലം, അല്ലെങ്കിൽ പാസിഫയർ അധിക കാലം ഉപയോഗിക്കുക എന്നിവയാണ് ഇതിനുള്ള കാരണങ്ങൾ. 2 വയസ്സിനു മുകളിലെ പ്രായക്കാരിൽ വിരൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ മുൻവരിയിലെ പല്ലുകൾ പൊന്താനും ഓപ്പൺ ബൈറ്റ് ഉണ്ടാവാനും ഇത് തുടർന്ന് പിന്നീട് നാക്കു തള്ളുന്ന ശീലാമായി നില നിൽകകനുമുള്ള സാധ്യത അധികമാണ്. കീഴ് താടിയെല്ലിന്റെ വളർച്ച കുറയാനും മുൻ വശത്തെ പല്ലുകൾ താഴെയുള്ള പല്ലുകളെ അപേക്ഷിച്ച് അധികം പൊന്തിവരാനും സാധ്യത ഏറുന്നു.[26] ഈ കുട്ടികളിൽ ചിലപ്പോൾ വശങ്ങളിലെ പല്ലുകൾ തമ്മിലുള്ള കൂടിച്ചേരൽ തടസ്സപ്പെടാം. കോമ്പല്ലുകളോ മോളാറുകളോ തമ്മിൽ കൂടിച്ചേരൽ ഇല്ലാതെ വരാം.[27]

കുഞ്ഞുങ്ങളിലെ പാസിഫയറിന്റെ ഉപയോഗം 18 മാസത്തിൽ കൂടുതൽ നിലനിക്കുകയാണെങ്കിൽ ദന്തവൈകൃതം ഉണ്ടായേക്കാം. സ്ഥിര ദന്തങ്ങൾ മുളക്കുന്നതോടെ പാസിഫയർ ചപ്പുന്ന ശീലം നിർത്തുകയാണെങ്കിൽ പ്രശ്നം താനെ ഒഴിവാകുന്നതായി കണ്ടിട്ടുണ്ട്.[28] ചില സങ്കീർണ്ണമായ ശീലങ്ങൾ മാറ്റിയെടുക്കണമെങ്കിൽ സ്വഭാവം തന്നെ മാറ്റിയെടുക്കാൻ സൈക്കോളജിസ്റ്റുകളുടെ സഹായം വേണ്ടിവന്നേക്കാം. വിരൽ കുടി എന്തു ചെയ്തിട്ടും മാറുന്നില്ല എങ്കിൽ അവസാന കയ്യായി ടങ് ക്രിബ്ബുകൾ പല്ലിൽ ഉറപ്പിക്കുന്നത് പരീക്ഷിക്കാം.[29]

വ്യാപകത്വം തിരുത്തുക

യുണൈറ്റഡ് സ്റ്റേറ്റ്സിലെ 0.6% ആളുകളിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു.തടസ്സപ്പെടാം. അമേരിക്കയിലെ വെളുത്ത വർഗ്ഗക്കാർക്കിടയിൽ നടത്തിയ പഠനങ്ങളിൽ 3% പേർക്ക് ആന്റീരിയർ ഓപ്പൺ ബൈറ്റ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 1.5 മുതൽ 11 ശതമാനം വരെ വരുമെന്നും കണക്കാക്കിയിട്ടുണ്ട്.[30] സങ്കീർണമായ ആന്റീരിയർ ഓപ്പൺ ബൈറ്റ് ശീലങ്ങളുടേയും പല്ലിന്റെയും അസ്ഥികളുടെയും വായിന്റെ പ്രവർത്തനത്തിന്റെയും ഘടകങ്ങൾ കൂടിച്ചേരുന്ന ഒന്നാണ് എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. [31][32]

റഫറൻസുകൾ തിരുത്തുക

  1. Shapiro PA. Stability of open bite treatment. Am J Orthod Dentofacial Orthop. 2002 June;121(6):566-8
  2. Proffit, William R. (1986-01-01). Contemporary orthodontics. Mosby. ISBN 9780801640841.
  3. Parker JH. The interception of the open bite in the early growth period. Angle Orthod. 1971 Jan;41(1):24-44.
  4. Subtelny, J.Daniel; Sakuda, Mamoru (May 1964). "Open-bite: Diagnosis and treatment". American Journal of Orthodontics. 50 (5): 337–358. doi:10.1016/0002-9416(64)90175-7. ISSN 0002-9416.
  5. Hanson, Marvin (1990-07-01). "A review of: Stability of anterior openbite treated with crib therapy, by Greg J. Huang et al. (1990)". International Journal of Orofacial Myology. 16 (2): 10–11. doi:10.52010/ijom.1990.16.2.4. ISSN 0735-0120.
  6. Artese, Alderico; Drummond, Stephanie; Nascimento, Juliana Mendes do; Artese, Flavia (June 2011). "Critérios para o diagnóstico e tratamento estável da mordida aberta anterior". Dental Press Journal of Orthodontics. 16 (3): 136–161. doi:10.1590/s2176-94512011000300016. ISSN 2176-9451.
  7. Cambiano, AldoOtazú; Janson, Guilherme; Lorenzoni, DiegoCoelho; Garib, DanielaGamba; Dávalos, DinoTorres (2018). "Nonsurgical treatment and stability of an adult with a severe anterior open-bite malocclusion". journal of orthodontic science. 7 (1): 2. doi:10.4103/jos.jos_69_17. ISSN 2278-0203.{{cite journal}}: CS1 maint: unflagged free DOI (link)
  8. Ng CS, Wong WK, Hagg U (2008) Orthodontic treatment of anterior open bite. Int J Paediatr Dent 18: 78-83.
  9. 9.0 9.1 Chamberland, Sylvain (2015-11-01). "Re: Response to: Functional genioplasty in growing patients by Chamberland S, Proffit WR, Chamberland PE. Angle Orthod. 2015; 85:360-373". The Angle Orthodontist. 85 (6): 1083–1083. doi:10.2319/angl-85-06-1083-1083.1. ISSN 0003-3219.
  10. Tkacz, Caroline Martins Gambardela. Evaluation of the dental arches shape influence in the anterior crowding relapse (Thesis). Universidade de Sao Paulo, Agencia USP de Gestao da Informacao Academica (AGUIA).
  11. Stojanovic, Ljiljana (2007). "Etiological aspects of anterior open bite". Medical review. 60 (3–4): 151–155. doi:10.2298/mpns0704151s. ISSN 0025-8105.
  12. Lopez-Gavito, Gloria; Wallen, Terry R.; Little, Robert M.; Joondeph, Donald R. (March 1985). "Anterior open-bite malocclusion: A longitudinal 10-year postretention evaluation of orthodontically treated patients". American Journal of Orthodontics. 87 (3): 175–186. doi:10.1016/0002-9416(85)90038-7. ISSN 0002-9416.
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; proffit2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. Jnaneshwar, PoornimaR; Kumar, SureshAnand; Rajaram, Krishnaraj (2019). "Treatment of anterior open bite using mini-implants". International Journal of Orthodontic Rehabilitation. 10 (2): 92. doi:10.4103/ijor.ijor_26_18. ISSN 2349-5243.{{cite journal}}: CS1 maint: unflagged free DOI (link)
  15. Miller H. The early treatment of anterior open bite. Int J Orthod. 1969 Mar;7(1):5-14.
  16. Al Thomali, Yousef; Basha, Sakeenabi; Mohamed, Roshan Noor (2017-03-31). "The Factors Affecting Long-Term Stability in Anterior Open-Bite Correction - A Systematic Review". Turkish Journal of Orthodontics. 30 (1): 21–27. doi:10.5152/turkjorthod.2017.010. ISSN 2528-9659.
  17. Miller H. The early treatment of anterior open bite. Int J Orthod. 1969 Mar;7(1):5-14
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Subtelny 337–3582 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. 19.0 19.1 Faber, Jorge; Morum, Taciana Ferreira Araújo; Leal, Soraya; Berto, Patrícia Medeiros; Carvalho, Carla Karina dos Santos (October 2008). "Miniplacas permitem tratamento eficiente e eficaz da mordida aberta anterior". Revista Dental Press de Ortodontia e Ortopedia Facial. 13 (5): 144–157. doi:10.1590/s1415-54192008000500015. ISSN 1415-5419.
  20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Al Thomali 21–272 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  21. Shapiro, Peter A. (June 2002). "Stability of open bite treatment". American Journal of Orthodontics and Dentofacial Orthopedics. 121 (6): 566–568. doi:10.1067/mod.2002.124175. ISSN 0889-5406.
  22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; proffit3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ReferenceA2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  24. Harvold, Egil P.; Vargervik, Karin; Chierici, George (May 1973). "Primate experiments on oral sensation and dental malocclusions". American Journal of Orthodontics. 63 (5): 494–508. doi:10.1016/0002-9416(73)90162-0. ISSN 0002-9416.
  25. Gu, David; Leroux, Brian; Finkleman, Sam; Todoki, Lauren; Greenlee, Geoffrey; Allareddy, Veerasathpurush; Jolley, Cameron; Vermette, Michael; Shin, Kyungsup; Kau, Chung How; de Jesus-Vinas, Jaime; Dolce, Calogero; Huang, Greg (2021-09-29). "Anterior openbite malocclusion in adults:". The Angle Orthodontist. 92 (1): 27–35. doi:10.2319/071221-549.1. ISSN 1945-7103.
  26. Pedrazzi, M. E. (1997-03-01). "Treating the open bite". Journal of General Orthodontics. 8 (1): 5–16. ISSN 1048-1990. PMID 9508861.
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :02 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. Matsumoto, Mírian Aiko Nakane; Romano, Fábio Lourenço; Ferreira, José Tarcísio Lima; Valério, Rodrigo Alexandre (2012-01-01). "Open bite: diagnosis, treatment and stability". Brazilian Dental Journal. 23 (6): 768–778. doi:10.1590/s0103-64402012000600024. ISSN 1806-4760. PMID 23338275.
  29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :12 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  30. Bilgic, Fundagul; Gelgor, Ibrahim Erhan; Celebi, Ahmet Arif (December 2015). "Malocclusion prevalence and orthodontic treatment need in central Anatolian adolescents compared to European and other nations' adolescents". Dental Press Journal of Orthodontics. 20 (6): 75–81. doi:10.1590/2177-6709.20.6.075-081.oar. ISSN 2176-9451.
  31. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Stojanovic 2007 151–1552 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  32. Chestnutt IG, Burden DJ, Steele JG et al (2006). The orthodontic condition of children in the United Kingdom, 2003. Br Dent J 200: 609–612;quiz 638
"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ബൈറ്റ്&oldid=3866866" എന്ന താളിൽനിന്ന് ശേഖരിച്ചത്