ഓം നമഃ ശിവായ
സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ (സംസ്കൃതത്തിൽ Aum Namaḥ Śivāya ॐ नमः शिवाय). ശിവനെ നമിക്കുന്നു/ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർത്ഥമാക്കുന്നത്.
അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീ മന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.
ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-
"നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്.
ന എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, മ പ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. ന എന്നാൽ ഭൂമി. മ എന്നാൽ ജലം. ശി എന്നാൽ അഗ്നി. വ എന്നാൽ വായു. യ എന്നാൽ ആകാശം"[1]
- ജലം, തീ, വായു, ആകാശം, ഭൂമി എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്
- ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
- മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
- മൂന്നാമത്തെ അക്ഷരമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
- വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
- അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.
മന്ത്രത്തിന്റെ ഉത്ഭവം
തിരുത്തുകകൃഷ്ണ യജുർവേദത്തിന്റെ ഭാഗമായ ശ്രീ രുദ്ര ഗീതത്തിൽ ഈ മന്ത്രമുണ്ട്.[2][3] കൃഷ്ണ യജുർവേദയിലെ തൈത്രിയ സംഹിത (ടി എസ് 4.5, 4.7) നാലാം പുസ്തകത്തിലെ രണ്ടു അധ്യായങ്ങളിൽ നിന്നും ശ്രീ രുദ്രമന്ത്രം എടുത്തിരിക്കുന്നു.
- ↑ Satguru Bodhinatha, Veylanswami (2017). What Is the Namaḥ Śivāya Mantra? from the "Path to Siva" Book. USA: Himalayan Academy. pp. chapter 16. ISBN 9781934145722.
- ↑ "Śrī Rudram" (PDF). sec. Introduction. Archived from the original (PDF) on 2017-08-30. Retrieved 2019-03-05.
- ↑ "Introduction to "Rudram"". sec. What is Rudram ?.