ഒളിമ്പിയ, ഗ്രീസ്
പുരാതന ഗ്രീസിൽ പശ്ചിമ പെലോപ്പനീസിലെ പ്രസിദ്ധമായ ആരാധനാകേന്ദ്രവും ഒളിമ്പിക്സ് കായിക മത്സരങ്ങളുടെ ആസ്ഥാനവുമായിരുന്നു ഒളിമ്പിയ. ബി. സി 2000 നും 1600 നും ഇടയ്ക്ക് ഈ കേന്ദ്രം സ്ഥാപിക്കപ്പെട്ടു എന്നാണ് ഉത്ഖനനത്തിൽ ലഭ്യമായ അവശിഷ്ടങ്ങൾ തെളിയിക്കുന്നത്. ആരംഭകാലത്ത് വിസാ നഗരത്തിന്റെ അധീനതയിലായിരുന്ന ഒളിമ്പിയ ബി. സി. 570 നു ശേഷം എലിസിന്റെയും സ്പാർട്ടയുടെയും അധികാര പരിധിയിലായി. നാലു വർഷത്തിലൊരിക്കൽ എന്ന കണക്കിൽ ഇവിടെ മതാഘോഷങ്ങൾ നടത്തിവന്നിരുന്നു. ബി. സി. 8-ം നൂറ്റാണ്ടിൽ ആരംഭിച്ച ഈ പരിപാടി എ. ഡി. 4-ം നൂറ്റാണ്ടുവരെ തുടർന്നുപോന്നു. ആഘോഷത്തിന്റെ പ്രധാന ഇനം വിവിധ കായിക മത്സരങ്ങൾ ആയിരുന്നു.[2]
ഒളിമ്പിയ, ഗ്രീസ് പുരാതന ഒളിമ്പിയ | |
---|---|
പുരാതന ഒളിമ്പിയയുടെ ചിത്രാവിഷ്ക്കാരം | |
Country | Greece |
Administrative region | കാനഡാ |
Districts | 5 |
ഉയരം | 444 മീ(1,457 അടി) |
(2001)[1] | |
• ആകെ | 11,069 |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 270 25 |
Area code(s) | 26240 |
Vehicle registration | HA |
19-ം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ഒളിമ്പിയ പുരാതത്വ ഗവേഷകരുടെ ശ്രദ്ധ ആകർഷിച്ചത്. 1829-ൽ ഫ്രഞ്ചുപര്യവേക്ഷകനായ എ. ബ്ലൂവോട്ട് ആദ്യമായി ഇവിടെ ഉത്ഖനനം നടത്തി. സ്യൂസ് ക്ഷേത്രം നിന്നിരുന്ന സ്ഥലമാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. ക്ഷേത്രത്തിന്റെ പൊതുവായ രൂപകല്പന മനസ്സിലാക്കാൻ ഇതു സഹായകമായി. കൂടാതെ മേൽക്കൂരയുടെ ശില്പാലംകൃതമായ ഏതാനും ഭാഗങ്ങളും കണ്ടുകിട്ടി. ഇവ പാരീസിലെ ല്യൂവ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.[3]
1875 മുതൽ 81 വരെ ജർമൻകാർ നടത്തിയ് മഹത്തായ ഉത്ഖനനങ്ങൽ കൂടുതൽ ഫലവത്തായി. ഇതോടെ സ്യൂസ് ക്ഷേത്രത്തെയും പരിസരസ്ഥിതമായിരുന്ന മറ്റുകെട്ടിടങ്ങൽ, കളിസ്ഥലങ്ങൾ എന്നിവയെയും പറ്റിയുള്ള വിശദമായ വിവരങ്ങൾ ലഭിച്ചു. ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ചില ചില്ലറ ഉത്ഖനന പ്രക്രിയകൾ നടക്കുകയുണ്ടായി; എന്നാൽ 1936-ൽ ജർമൻകാർ വന്തോതിൽ പ്രവർത്തനം ആരംഭിച്ചു. സ്റ്റേഡിയം കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.[4] രണ്ടാം ലോകയുദ്ധം ജർമൻ പര്യവേക്ഷണത്തെ തടസപ്പെടുത്തിയെങ്കിലും 1952-ൽ ഉത്ഖനനം പുനരാരംഭിച്ചു; 1960-ൽ പൂർത്തിയായി. സ്റ്റെഡിയം ക്ണ്ടെത്തിയെന്നുമാത്രമല്ല മറ്റു കെട്ടിടങ്ങളെപ്പറ്റിയും വിശദവിവരങ്ങൾ ലഭ്യമായി. [5]
അസമഭുജങ്ങളോടുകൂടിയ ഒരു ദീർഘചതുരത്തിന്റെ ആകൃതിയായിരുന്നു സ്യൂസ് ക്ഷേത്രത്തിന്റേത്. ഒരു വശത്തിനു 180 മീറ്ററിലധികം നീളമുണ്ടായിരുന്നു. ക്ഷേത്രസങ്കേതത്തിന് ഗ്രീക്കുഭാഷയിൽ അർട്ടിസ് എന്നു പറഞ്ഞിരുന്നു. വടക്കുഭാഗത്ത് ക്രോണസ് കുന്നുകളും മറ്റു മൂന്നു വശങ്ങളിലും മതിലുകളും അൾട്ടിസിനെ വലയം ചെയ്തിരുന്നു. ഇതിനുള്ളിലാണ് സ്യൂസിന്റെയും ഹേരയുടെയും ക്ഷേത്രങ്ങൾ സ്ഥിതിചെയ്തിരുന്നത്. ഈ ക്ഷേത്രങ്ങൾക്കു സമീപം ആൾത്താരകളും യാഗവേദികളും മത്രമല്ല ഖജനാവുകളും ഭരണകാര്യാലയങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രവളപ്പിനു പുറത്ത് കായിക മത്സരവേദികളും അതിഥിമന്ദിരങ്ങളും കുളിമുറികൾ തുടങ്ങിയ സജ്ജികരണങ്ങളും സംവിധാനം ചെയ്തിരുന്നു.[6]
സ്യൂസ്ക്ഷേത്രം
തിരുത്തുകപുരാതന ഗ്രീസിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായിരുന്നു സ്യൂസ് ക്ഷേത്രം. ബി. സി. 4-ം ശതകത്തിൽ എലിസിലെ ലിബൺ എന്ന വസ്തുശിൽപ്പി രൂപകല്പന ചെയ്തു നിർമിച്ച ഈ ദേവാലയത്തിനു മുൻവശത്ത് കുറുകെ ആറും, വശങ്ങളിലായി പതിമൂന്നും സ്തൂപനിരകൾ ഉണ്ടായിരുന്നു. മേൽക്കൂരയ്ക്ക് മാർബിൾ ഓടുകളാണ് ഉപയോഗിച്ചിരുന്നത്. ചുവരുകളും മേൽത്തട്ടും വിവിധ ശില്പങ്ങളാൽ അലംകൃതമായിരുന്നു. ഇവയിൽ ഒട്ടുമുക്കാലും ഉത്ഖനനത്തിലൂടെ ലഭ്യമായിട്ടുണ്ട്; അവ ഒളിമ്പിയാ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ശിൽപ്പങ്ങൾ എല്ലാം തന്നെ ആദ്യകാല ക്ലാസിക്കൽ ശൈലിയിൽ നിർമിതമാണ്; എന്നാൽ ശില്പികളുടെ പേരുകൾ അറിയാൻ കഴ്ഞ്ഞിട്ടില്ല.[7]
ക്ഷേത്രത്തിനകത്ത് സ്യൂസിന്റെ സ്വർണഖചിതമായ മാർബിൾ വിഗ്രഹം പ്രധിഷ്ഠിച്ചിരുന്നു. അധീനിയൻ ശില്പിയായ ഫിഡിയാസ് നിർമിച്ച ഈ അതുല്യ ശില്പം ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഹോമർ തന്റെ കാവ്യത്തിൽ വരച്ചുകാട്ടിയ സ്യൂസിനെ മാർബിൾ ശിലയിൽ തികവോടെ പുനരാവിഷ്കരിക്കുകയായിരുന്നു ഫിഡിയാസ് ചെയ്തത്. സ്യൂസ്-ഹേരാ ക്ഷേത്രങ്ങൾക്കിടയിൽ ആയിരുന്നു വീരനായകനായ പെലോപ്പസിന്റെ ആസ്ഥാനം.
ഡോറിക്ശൈലി
തിരുത്തുകഖജനാവുകൾക്കു താഴെ ദൈവമാതാവിന്റെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു. ഡോറിക് ശൈലിയിലുള്ള ഈ ക്ഷേത്രം ബി. സി. നാലാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത് എന്നു കണക്കാക്കപ്പെടുന്നു. കരണം രോമാസാമ്രാജ്യകാലത്ത് വിഗ്രഹാരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല. ഉത്ഖനനത്തിൽ ഇവിടെനിന്നു ലഭിച്ചത് റോമൻ ചക്രവർത്തിമാരുടെ പ്രതിമകളായിരുന്നു.[8]
മാസിഡോണിലെ ഫിലിപ്പ് രാജാവ് ബി. സി. 338-ൽ ഗ്രീസ് കീഴടക്കിയതിന്റെ സ്മാരകമായി വൃത്താകാര സൗധമാണ് ഇവിടത്തെ മറ്റോരു സവിശേഷ ശില്പം. പലത രത്തിലുള്ള സ്വർണാഭരണങ്ങളും ഫിലിപ്പ്, അലക്സാണ്ടർ എന്നിവരുടെയും മറ്റു രാജകുടുംബാംഗങ്ങളുടെയും ദന്തനിർമിതമായ പ്രതിമകളും ഇവിടെ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്.[9]
അൾട്ടിസിന്റെ വടക്കുപ്ടിഞ്ഞാറെ മൂലയിലാണ് പ്രിത്തീനിയം എന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ഒരടുപ്പിൽ സദാ അഗ്നി ജ്വലിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. തൊട്ടടുത്തായി ഭോജനശാല ഉണ്ടായിരുന്നു. ഇവിടെയാണ് ഒളിമ്പിക്സ് ജേതാക്കൾക്ക് വിരുന്നു നൽകിപ്പോന്നത്. സൽക്കാരശാലയ്ക്കു മുമ്പിൽ അർധവൃത്താകാരമായ ഒരു കൂറ്റൻ ജലധാരായന്ത്രം ഉണ്ട്. ഹെറോഡസ് അറ്റിക്കസ് പത്നി രജില്ലയുടെ സ്മാരകമായി നിർമിച്ചതായിരുന്നു ഇത്. ഇതിന്റെ മുകളിലായി ഹെറോഡസ്സിന്റെയും കുടുംബാംഗങ്ങളുടെയും, റോമൻ ചക്രവർത്തിമാരായ ഹാർഡിയൻ, അന്റോണിയസ് പയസ് എന്നിവരുടെയും മറ്റുമായി ഇരുപതു പ്രതിമകൾ സ്ഥാപിച്ചിരുന്നു.[10]
പ്രതിധ്വനിമന്ദിരം
തിരുത്തുകപ്രിത്തീനിയം ഒളിംപിയയിലെ ചിത്രാങ്കിത സ്തൂപമന്ദിരം ആണ്; ചുവരുകളിലെ ചിത്രങ്ങളാണ് ഈ പേരിനു കാറണം എന്നാൽ പ്രതിധ്വനിമന്ദിരം എന്നാണ് ഇത് പരക്കെ അറിയപ്പെട്ടിരുന്നത് ഒരു വാക്കുച്ചരിച്ചാൽ അത് ഏഴു തവണ പ്രതിധ്വനിക്കുന്ന ഒരു ശബ്ദസംവിധാനം ഇതിൽ ഉണ്ടായിരുന്നുവത്രേ. ബി. സി. 4-ം നൂറ്റണ്ടിന്റെ ഉത്തരാർധത്തിലാണ് ഇതു നിർമിച്ചത്. ഇതിന്റെ തറനിർപ്പിനു താഴെയായി ഒരു പുരാതന സ്റ്റേഡിയത്തിന്റെ കവാടം കണ്ടെത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ കവാടത്തിൽ വെങ്കലപ്രതിമകൾ സ്ഥാപിച്ചിരുന്നു. ഒളിമ്പിക്സ്കളികളിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കിയിരുന്ന പിഴത്തുക ചെലവാക്കിയാണ് ഈ പ്രതിമകൾ നിർമിച്ചിരിക്കുന്നത്. അത്തരം പതിനാറ് പ്രതിമകളുടെ അധിഷ്ഠാനം കണ്ടെടുത്തിട്ടുണ്ട്.[11]
ആർട്ടിസിന്റെ തെക്കുഭാഗത്തായിരുന്നു സഭാമണ്ഡപം. രണ്ടു ചെറിയ ഡോറിക് കെട്ടിടങ്ങൾ ഇവയ്ക്കു നടുവിൽ ദീർഘചതുരാകൃതിയിലുള്ള കളിസ്ഥലമായിരുന്നു. കളിസ്ഥലത്തിന്റെ ഒരറ്റത്ത് സ്യൂസ് ഹോർക്കിയോണിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഈ പ്രതിമയെ സാക്ഷിനിറുത്തിയാണ് കളിക്കാർ മത്സരവേളകളിൽ ചതി പ്രയോഗം നടത്തുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
ആൾട്ടീസിന്റെ ബഹ്യവലയത്തിൽ തെക്കുപടിഞ്ഞാറു ഭാഗത്ത് ലിയോനിഡീം എന്ന കെട്ടിടം സ്ഥിതിചെയ്തിരുന്നു. വിശിഷ്ട സന്ദർശകർക്കു വേണ്ടി നിർമ്മിക്കപ്പെട്ട ഒരു വലിയ അധിഥിമന്ദിരം ആയിരുന്നു ഇത്. ബി. സി. 4-ം നൂറ്റണ്ടിൽ നിർമിച്ച ഈ സൗധം റോമൻകാലഘട്ടത്തിൽ പുതുക്കി പണിയുകയുണ്ടായി. വടക്കുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന പാലെസ്റ്ററായിലാണ് ഗുസ്തിക്കർക്കും കായികാഭ്യാസികൾക്കും പരിശീലനം നൽകി വന്നത്. ഒരു കയികാഭ്യാസശാലയും ഇവിടെ ഉണ്ടായിരുന്നു.
ആൾട്ടീസിന്റെ കിഴക്കു ഭാഗത്തായിരുന്നു ഒളിമ്പിക്സ്റ്റേഡിയം. ഇത് ആദ്യകാലത്ത് ക്ഷേത്രത്തിൽനിന്ന് വേർതിരിക്കപ്പെട്ടിരുന്നില്ല. പാതയുടെ ഒരറ്റം ക്ഷേത്രത്തിന്റെ തിരുമുമ്പിൽ തന്നെ ആയിരുന്നു. ബി. സി. 4-ം ശതകമധ്യത്തോടെയാണ് സ്റ്റേഡിയം കിഴക്കുവടക്കായി മാറ്റിസ്ഥാപിക്കപ്പെട്ടത്. കാണികൾക്ക് ഇരിക്കുവൻ പാതയ്ക്കു ചുറ്റും ചരിവുതലം ഉണ്ടായിരുന്നു.[12]
സ്റ്റേഡിയം നിന്നിരുന്ന സ്ഥാനത്തു നടത്തപ്പെട്ട ഉത്ഖനനങ്ങളുടെ ഫലമായി നിരവധി വെങ്കലപ്രതിമകളും മറ്റുശില്പങ്ങളും ലഭിക്കുകയുണ്ടായി. ഇവയിൽ ഏറിയപങ്കും സ്യൂസിന്റെയും ഗാനിമെഡേയുടെയും അർധകായ പ്രതിമകളാണ്; ദേവലയത്തിൽ കാണിക്കവച്ച ആയുധങ്ങളാണ് മറ്റുള്ളവ. http://www.olympia-greece.org/ancient-daily-life.html
അവലംബം
തിരുത്തുക- ↑ 1.0 1.1 De Facto Population of Greece Population and Housing Census of March 18th, 2001 (PDF 39 MB). National Statistical Service of Greece. 2003.
- ↑ http://library.thinkquest.org/17709/cities/olympia.htm Archived 2007-02-21 at the Wayback Machine. Olympia
- ↑ http://www.olympia-greece.org/ Olympia Greece
- ↑ http://www.olympia-greece.org/site.html Ancient olympia archeological site
- ↑ http://www.olympia-greece.org/history.html Olympia History
- ↑ http://www.olympia-greece.org/site.html Ancient olympia archeological site
- ↑ http://www.olympia-greece.org/templezeus.html Temple of Zeus
- ↑ http://www.historyforkids.org/learn/greeks/architecture/doric.htm Archived 2010-04-22 at the Wayback Machine. Doric Style
- ↑ http://encyclopedia2.thefreedictionary.com/Doric+style Doric Style
- ↑ http://www.answers.com/topic/doric-order Doric order
- ↑ http://www.olympia-greece.org/museum.html Olympia Museum
- ↑ http://www.olympia-greece.org/stadium1.html Ancient Stadium