ഓൾഡ് ഗ്ലോറി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(April 2011) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഓൾഡ് ഗ്ലോറി അമേരിക്കൻ ഐക്യനാടുകളുടെ പതാകയുടെ വിളിപ്പേരാണ്. താരകങ്ങളും രേഖകളും (stars and stripes) എന്നും അമേരിക്കൻ (United States of America) പതാക അറിയപ്പെടുന്നുണ്ട്. അമേരിക്കയുടെ ദേശിയപതാകയിലെ 50 നഷ്ത്രങ്ങൾ 50 സംസ്ഥാനങ്ങളെയും ചുവപ്പ്, വെളുപ്പ് നിറങ്ങലിലുള്ള 13 വരകൾ അമേരിക്കയിലുണ്ടായിരുന്ന 13 കോളനികളെയും സുചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ നാവികനായിരുന്ന വില്യം ഡ്രൈവറുടെ (മാർച്ച് 17, 1803 - മാർച്ച് 3, 1886) ഉടമസ്ഥതയിലുള്ള യഥാർത്ഥ "ഓൾഡ് ഗ്ലോറി", എന്ന പതാക കടലിൽ പറത്തുകയും പിന്നീട് ടെന്നസിയിലെ താമസസ്ഥലമായ നാഷ്‌വില്ലെയിലേക്ക് കൊണ്ടുവരികയും ചെയ്തു. പതാകയെ വളരെയധികം വിലമതിച്ചിരുന്ന ഡ്രൈവർ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് പതാക പിടിച്ചെടുക്കാൻ ശ്രമിച്ച കോൺഫെഡറേറ്റുകളിൽ നിന്ന് അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. 1922-ൽ, ഡ്രൈവറുടെ മകളും മരുമകളും തങ്ങൾക്ക് സ്വന്തമാണെന്ന് അവകാശപ്പെട്ട യഥാർത്ഥ "ഓൾഡ് ഗ്ലോറി" സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ ശേഖരത്തിന്റെ ഭാഗമായിത്തീരുകയും, അവിടെ അത് നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററിയിൽ സൂക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.