നുസ പെനിദ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
(Nusa Penida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയുടെ ഭാഗമായ ബാലിയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ദ്വീപ് ആണ് നുസ പെനിദ . ഇത് ക്ലംകുങ് ഡിസ്ട്രിക്റ്റിൽ പെട്ടതാണ്. ഇതിനടുത്തുള്ള നുസ ലെംബോങൻ കൂടി ചേർന്നതാണ്. ബാലിയെ ബദുങ് കടലിടുക്ക് ഈ ദ്വീപിൽനിന്നും വേർതിരിക്കുന്നു. നുസ പെനിദയുടെ ഉൾഭാഗം ഉയർന്ന മലകൾ ചേർന്നതാണ്. സമുദ്രനിരപ്പിൽനിന്നും 524 മീറ്റർ ഉയരം വരും. അടുത്തുകിടക്കുന്ന ബാലിയേക്കാൾ ഈ ദ്വീപ് വരണ്ടതാണ്. ഈ ദ്വീപിൽ വിനോദസഞ്ചാരസൗകര്യങ്ങൾ ബാലിയേക്കാൾ തുലോ കുറവാണ്.

Nusa Penida
Geography
LocationSouth East Asia
Coordinates8°44′0″S 115°32′0″E / 8.73333°S 115.53333°E / -8.73333; 115.53333
ArchipelagoLesser Sunda Islands
Administration
Indonesia

ഈ ദ്വീപിനടുത്തായി രണ്ടു ചെറിയ ദ്വീപുകളുണ്ട്. - നുസ ലെംബോങൻ, നുസ കെനിങൻ - ഇവ ഡിസ്ട്രിക്റ്റിൽ (കെകമറ്റാൻ)ചേർത്തിട്ടുണ്ട്. കെകാമറ്റാനിൽ 2010 സെൻസസ് പ്രകാരം, 45,178 ജനങ്ങളുണ്ട്., വിസ്തീർണ്ണം: 202.8 km2[1], വളരെച്ചെറിയ മാറ്റങ്ങളേ വന്നിട്ടുള്ളു.[2]

ബാലി പക്ഷിസങ്കേതം

തിരുത്തുക

നുസ പെനിദയും അടുത്തു കിടക്കുന്ന നുസ ലെംബോങൻ, നുസ കെനിങൻ എന്നിവ ഒരു പക്ഷി സങ്കേതമാണ്.[3] ദ്വീപിലുള്ള ജനങ്ങൾ പരമ്പരാഗതമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാണ് ഈ പക്ഷിസങ്കേതം പരിപാലിച്ചുവരുന്നത്. ഇവിടെ പക്ഷിസങ്കേതം എന്ന ആശയം കൊണ്ടുവന്നത് Friends of the National Parks Foundation (FNPF) ആണ്.[4]

2006ൽ ഈ ഭാഗത്തുള്ള 35 ഗ്രാമങ്ങൾ (ഇപ്പോൾ 41) ഒന്നിച്ച്, അവരുടെ പരമ്പരാഗതമായ സംരക്ഷണപ്രവർത്തനത്തിനു ശ്രമിച്ചു. ("അവിഗ്-അവിഗ്" എന്നിതറിയപ്പെടുന്നു) അന്നുതൊട്ട്, FNPF ഇന്തോനേഷ്യയിലെ വിവിധ പക്ഷികളെ ഇവിടെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഇവയിൽ, ബാലിയിൽ മാത്രം കണ്ടുവന്നിരുന്ന അത്യപൂർവ്വ പക്ഷിജനുസ്സായ ബാലി സ്റ്റെർലിംഗും പെടും. 2005ൽ ഈ പക്ഷികളുടെ കാട്ടിലെ എണ്ണം വെറും 10ൽ താഴെ മാത്രമായി ചുരുങ്ങിയിരുന്നു.  ആ സംഘടനയുടെ രണ്ടു വർഷത്തെ പ്രവർത്തനഫലമായി അവർ നുസ പെനിദ സങ്കേതത്തിലേയ്ക്ക് 64 കൂട്ടിൽ പിടിച്ചിട്ടിരുന്ന ബാലി സ്റ്റെർലിംഗ് പക്ഷികളെ തുറന്നുവിട്ടിരുന്നു. 2009ൽ ഈ പക്ഷികളുടെ എണ്ണം 100 ആയി വർദ്ധിച്ചു. ജാവ കുരുവി, മിറ്റ്ചെൽസ് ലോറിക്കീറ്റ്, സൾഫർ ക്രസ്റ്റെഡ് കൊക്ക്ക്കാറ്റൂ എന്നിവയാണ് ഈ സങ്കേതത്തിലേയ്ക്ക് മാറ്റിപ്പാർപ്പിച്ച മറ്റു പക്ഷികൾ.

ഡൈവു ചെയ്യാനുള്ള ഇടങ്ങൾ

തിരുത്തുക

നുസ പെനിദയിൽ ഡൈവു ചെയ്യാനുള്ള അനേകം സ്ഥാനങ്ങളുണ്ട്. പെനിദ ഉൾക്കടൽ, ബാട്ടു ലംബങ്(മന്ദ പോയിന്റ്), ബാടു മെലിങ്, ബാടു അബാഹ്, തോയ പക്കെഹ്, മാലിബു പോയിന്റ് എന്നിവ ഇതിനു പറ്റിയ സ്ഥലങ്ങളാണ്.[5] ലംബോങ് കടലിടുക്കിലൂടെയുള്ള ഒഴുക്ക് തെക്കോട്ടാണ്. വേലിയേറ്റത്താലുള്ള ഒഴുക്കിന്റെ ശക്തിയെയും ദിശയേയും മൺസൂൺ കാലാവസ്ഥ സ്വാധീനിക്കുന്നുണ്ട്.

തെക്കുകിഴക്കൻ മൺസൂൺ കാലത്ത്, വേലിയേറ്റത്തിന്റെ ഒഴുക്ക് തെക്കോട്ടാകും. വടക്കുകിഴക്കൻ മൺസൂൺ കാലത്ത് ഈ ഒഴുക്ക് വടക്കോട്ടാകും.

2009ലെ സർവ്വേ പ്രകാരം, 1,419 ഹെക്റ്റാർ സ്ഥലത്ത് കോറൽ (പവിഴപ്പുറ്റുകൾ) ഉണ്ടെന്നു കണ്ടെത്തി. ഇതിൽ 66% പവിഴപുറ്റുകൾ 3 മീറ്റർ ആഴത്തിലും 74% 10 മീറ്റർ ആഴത്തിലുമായാണ് നിലകൊള്ളുന്നത്.[6]

തൊയപക്കെഹ്

തിരുത്തുക

തൊയപക്കെഹ് പവിഴപ്പുറ്റുകൾ നീണ്ടുകിടക്കുന്നു.

മലിബു പോയിന്റ്

തിരുത്തുക

മലിബു പോയിന്റ് ഒരു ഡൈവിങ് സൈറ്റ് ആണ്. അനേകം സ്രാവുകൾ ഇവിടെയുണ്ട്.

മന്ദ ഉൾക്കടൽ

തിരുത്തുക

വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമാണിവിടം. മന്ദ തിരണ്ടിയെ കാണാനും അതിനൊപ്പം നീന്താനും വിനോദസഞ്ചാരികൾ മത്സരിക്കുന്നു.

 
Selfie with Giant Manta, Bali

ക്രിസ്റ്റൽ ഉൾക്കടൽ

തിരുത്തുക

നുസ പെനിദയുടെ പടിഞ്ഞാറൻ വശത്താണ് ക്രിസ്റ്റൽ ഉൾക്കടൽ. ഈ ഉൾക്കടൽ വളരെ അറിയപ്പെടുന്ന വിനോദസഞ്ചാരപ്രദേശമാണ്. കടൽത്തീരത്ത് ഒറ്റതിരിഞ്ഞുനിൽക്കുന്ന തെങ്ങുകൾ കാണാം. ഒരു ടൂറിസ്റ്റിനു വേണ്ടതെല്ലാം - കുടകൾ, കസാലകൾ, സ്നോർക്കൽ ഗിയറുകൾ, ലഘുഭക്ഷണം തുടങ്ങിയവ ലഭ്യമാണ്. ഇവിടത്തെ ജലം വളരെ സ്വച്ഛമായതിനാൽ ജലത്തിനടിയിലെ ദൃശ്യങ്ങൾ വളരെ വ്യക്തമാണ്. ആഴം കുറവായതിനാൽ നീന്തൽ സുരക്ഷിതമാണ്. ശാസത്തിനുള്ള ഒരു കുഴൽ ഘടിപ്പിച്ച് നീന്താൻ പ്രയാസമില്ല. ഈലുകൾ, നെപ്പോളിയൻ മത്സ്യം, പാറട്ട് മത്സ്യം, കടലാമ, പവിഴപ്പുറ്റുകൾ ഇവ വ്യക്തമായി കാണാനാകും. തിരകളോ വേലിയേറ്റമോ ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നുമാത്രം.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-14. Retrieved 2017-12-02.
  2. http://sp2010.bps.go.id/files/ebook/5105.pdf
  3. "fnpf.org". Archived from the original on 2012-08-16. Retrieved 2017-12-02.
  4. Friends of the National Parks Foundation (FNPF).
  5. Erviani, Ni Komang (30 May 2011). "Administration to improve access to Nusa Penida". The Jakarta Post. Klungkung, Bali.
  6. "Nusa Penida Kaya Potensi namun Belum Menyejahterakan". March 10, 2013. Archived from the original on 2020-11-16. Retrieved 2017-12-02.
"https://ml.wikipedia.org/w/index.php?title=നുസ_പെനിദ&oldid=4115704" എന്ന താളിൽനിന്ന് ശേഖരിച്ചത്