അക്കം

(Numerical digit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംഖ്യകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങളെയാണ്‌ അക്കങ്ങൾ (digits / numerals) എന്നുവിളിക്കുന്നത്.

The ten digits of the Hindu-Arabic numeral system, in order of value.
Glyphs used to represent digits of the Hindu-Arabic numeral system.

ഒരു സംഖ്യാസംവിധാനത്തിൽ, അതിന്റെ അടിസ്ഥാനസംഖ്യക്കു് തുല്യമായത്രയും അക്കങ്ങൾ കാണും. ആ സംഖ്യാ സംവിധാനത്തിലെ എല്ലാ സംഖ്യകളും ഈ അക്കങ്ങൾ വെച്ചായിരിക്കും എഴുതുക. ഉദാഹരണത്തിനു്, പത്തു് അടിസ്ഥാനമായുള്ള ദശമാനക്രമത്തിൽ 0, 1, 2, 3, 4, 5, 6, 7, 8, 9 എന്നിങ്ങനെ പത്തു് അക്കങ്ങൾ ഉപയോഗിക്കുന്നു. ഇതുപോലെ ദ്വീമാന സംഖ്യാക്രമവും, അഷ്ടമാന സംഖ്യാക്രമവും, പതിനാറു് അടിസ്ഥാനമായുള്ള സംഖ്യാക്രമവും നിലവിലുണ്ടു്.

ദശമാനക്രമമാണു്, പൊതുവേ ഉപയോഗിക്കപ്പെടുന്നതു്. എഴുതാനായി അക്കങ്ങൾ ഉപയോഗിച്ചു് തുടങ്ങുന്നതു് ഏഴാം നൂറ്റാണ്ടിലാണെന്നു് പറയപ്പെടുന്നു. ഇൻഡോ അറബിക് അക്കങ്ങളാണ് അന്ന്

ഉപയോഗിച്ചിരുന്നത് [1]

മലയാളഅക്കങ്ങൾ

തിരുത്തുക

൦ - പൂജ്യം
൧ - ഒന്ന്
൨ - രണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒൻപത്

  1. O'Connor, J. J. and Robertson, E. F. Arabic Numerals
"https://ml.wikipedia.org/w/index.php?title=അക്കം&oldid=3998275" എന്ന താളിൽനിന്ന് ശേഖരിച്ചത്