ന്യൂക്ലിയർ ട്രാൻസ്‌മ്യൂട്ടേഷൻ
(Nuclear transmutation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മൂലകം മറ്റൊരു മൂലകമായി മാറുന്ന മാറ്റത്തെയാണ് ട്രാൻസ്മ്യൂട്ടേഷൻ എന്നു പറയുന്നത്.
ആണവപ്രതിപ്രവർത്തനങ്ങൾ ഒരു മൂലകത്തിലെ അണുക്കളിലെ പ്രോട്ടോണിന്റെ എണ്ണത്തിനു മാറ്റം വരുത്താറുണ്ട്. ഇങ്ങനെ ഒരു അണുവിലെ പ്രോട്ടോണിന്റെ എണ്ണത്തിനു മാറ്റം വരുമ്പോൾ ആ മൂലകം തന്നെ, തികച്ചും വ്യത്യസ്തമായ അണുസംഖ്യയോടെ മറ്റൊരു മൂലകമായി മാറുന്നു. ഈ പ്രക്രിയയിലൂടെ കൃത്രിമമായി പുതിയ മൂലകങ്ങളെ സൃഷ്ടിക്കാം. ഉദാഹരണത്തിന് പ്രകൃതിദത്ത യുറേനിയത്തിൽ ഒരു ന്യൂക്ലിയർ റിയാക്റ്ററിൽ വച്ച് ന്യൂട്രോണുകളെ പതിപ്പിച്ചാണ് പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്നത്.