നോമോഫോബിയ
മൊബൈൽ ഫോണിന് അടിമപ്പെട്ട വ്യക്തികളിൽ കണ്ടുവരുന്ന മാനസിക വിഭ്രാന്തിയാണ് നോമോഫോബിയ. നോ മൊബൈൽ ഫോൺ ഫോബിയ എന്നാണ് ഇതിന്റെ മുഴുവൻ പേര്. യു.കെ.യിലെ റിസേർച്ച് ഓർഗനൈസേഷനായ യുഗവിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്. ഈ അവസ്ഥ കാണപ്പെടുന്നവർക്ക് ഏറെ നേരം തന്റെ മൊബൈൽ ഫോണിനെ വിട്ടിരിക്കാൻ കഴിയില്ല. ചാർജ് തീരുകയും നെറ്റ്വർക്ക് കവറേജ് കിട്ടാതിരിക്കുമ്പോളുമൊക്കെ ഈ വ്യക്തി സമചിത്തത കൈവിട്ട് പെരുമാറാനും സാധ്യതയുണ്ട്.
2008ലാണ് നോമോഫോബിയ ആദ്യമായി തിരിച്ചറിയുന്നത്. 1000 ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ഭാഗം ഉപയോക്താക്കളും തങ്ങളുടെ ഫോൺ നഷ്ടപ്പെടുന്നതിനെക്കുറിച്ചോർത്ത് അകാരണമായി ഭയപ്പെടുന്നവരായിരുന്നു. നോമോഫോബിയ ഉള്ളവരിൽ 41% പേരും രണ്ട് ഫോൺ ഉപയോഗിക്കുന്നവരാണെന്നും ഈ സർവേയിൽ തെളിഞ്ഞു. മാത്രമല്ല പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടൂതലായി കാണപ്പെടുന്നത്. നോമോഫോബിയ കൂടൂതലായി കാണപ്പെടുന്നത് 18നും 24നും ഇടയിൽ പ്രയമുള്ളവർക്കാണ്. 25നും 34നും ഇടയിൽ പ്രായമുള്ളവർ രണ്ടാമതും 55 ഉം അതിനു മുകളിൽ പ്രായമുള്ളവർ മൂന്നാമതുമാണ് ഈ പട്ടികയിലുള്ളത്,
ലക്ഷണങ്ങൾ
തിരുത്തുകഫോണിനെ പിരിഞ്ഞിരിക്കാൻ വയ്യാത്തത് തന്നെയാണ് പ്രധാന ലക്ഷണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ഇയാൾക്ക് കഴിയില്ല. കൂടെ കൂടെ ഇൻബോക്സും കാൾലിസ്റ്റുമൊക്കെ പരിശോധിച്ചു കൊണ്ടിരിക്കും. ഫോൺ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ മാനസിക പിരിമുറുക്കം അനുഭവിക്കും. ഇങ്ങനെയൊരവസ്ഥയിൽ രണ്ടാമതൊരു ഫോൺ വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കും. എന്തു ജോലി ചെയ്താലും വെറുതെ ഇരുന്നലും ഉറങ്ങാൻ തുടങ്ങുമ്പോഴുമെല്ലാം ഫോൺ കയ്യിൽ കരുതും. തന്റെ ഫോൺ മറ്റാരെങ്കിലും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കണ്ടാൽ അതിനെതിരെ രൂക്ഷമായി പ്രതികരിക്കും.
പ്രശ്നങ്ങൾ
തിരുത്തുകരണ്ട് ഫോണുകൾ തീർക്കുന്ന മാനസിക പിരിമുറുക്കം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. രൂക്ഷമായ പ്രതികരണങ്ങൾ സംഘർഷഭരിതമായ കുടുംബാന്തരീക്ഷം തീർക്കും. ഏത് സമയവും ഫോണിനെ പറ്റി ചിന്തിക്കുന്നതിനാൽ മറ്റ് ജോലികളിലൊന്നും ശ്രദ്ധയുണ്ടാവില്ല. ഇത് സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നിരവധി പ്രശ്നങ്ങൽ സൃഷ്ടിക്കും.
പരിഹാരങ്ങൾ
തിരുത്തുകസ്വയം തിരിച്ചറിയുകയെന്നതാണ് പ്രധാനം. ഫോണിൽ നിന്ന് അകന്ന് നിൽക്കാൻ സ്വയം ശ്രമിക്കണം. ഫോണില്ലാതെ ജീവിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. ഇവയൊന്നും ചെയ്യാൻ കഴിയാതെ വന്നാൽ ഒരു മനോരോഗ വിദഗ്ദ്ധനെ സമീപിക്കന്നതാവും നല്ലത്.
അവലംബം
തിരുത്തുക- ഇൻഫോകൈരളി, കമ്പ്യൂട്ടർ മാഗസിൻ 2012 സെപ്റ്റംബർ