ഞാറ്റ്യേല ശ്രീധരൻ

(Njattyela Sreedharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാല് പ്രധാന ദ്രാവിഡ ഭാഷകളായ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നിവയെ ബന്ധിപ്പിച്ച് നിഘണ്ടു തയ്യാറാക്കിയ വ്യക്തിയാണു ഞാറ്റ്യേല ശ്രീധരൻ.[1] 1938 ഡിസംബർ 20 നായിരുന്നു ജനനം. കണ്ണൂർ ജില്ലയിലെ തലശേരിയാണു ജന്മദേശം. യശോദയാണു ഭാര്യ. നാലാം ക്ലാസു വരെ മാത്രമേ വിദ്യാഭ്യാസം യോഗ്യതയുള്ളൂ. പിന്നീട് തുല്യതാ പരീക്ഷ ജയിച്ച് ഏഴാം ക്ലാസ് സർട്ടിഫിക്കേറ്റ് നേടിയിരുന്നു. ജീവിതസാഹചര്യങ്ങൾ മൂലം പഠനം തുടരാനാവാതെ ബീഡിത്തൊഴിലാളിയായി പണിയെടുത്തു വരികയായിരുന്നു സജീവ രാഷ്ട്രീയപ്രവർത്തകൻ കൂടി ആയതിനാൽ, സാക്ഷരതാ മിഷനിൽ പങ്കെടുക്കുകയും,അതുവഴി, അന്യ നാടുകളിൽ നിന്നും വന്നവരുമായി ബന്ധപ്പെടാൻ സാധിക്കുകയും തമിഴ്, കന്നഡ ഭാഷകൾ പഠിച്ചെടുക്കുകയുംചെയ്തിരിന്നു.[2][3] 1970 ഇൽ ഇദ്ദേഹത്തിനു ജലസേചനവകുപ്പിൽ ജോലി ലഭിച്ചു, ആ സന്ദർഭം ഭാഷാപഠനത്തിനായി കൂടുതലായി വിനിയോഗിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചലചിത്രപ്രവർത്തകൻ നന്ദൻ ശ്രീധരൻ്റെ ജീവിത കഥ ഒരു ഡോക്ക്യുമെൻ്ററിയായി തയ്യാറാക്കിയിരുന്നു.[4][5] ചതുർഭാഷാ നിഘണ്ടു പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. [6]

  1. ഇൻ്റെർവ്യൂ
  2. മാതൃഭൂമി
  3. "പ്രവർത്തനങ്ങളെ കുറിച്ച്". Archived from the original on 2023-11-18. Retrieved 2023-10-03.
  4. imdb
  5. ഡോക്ക്യുമെൻ്ററി റിപ്പോർട്ട്
  6. കേരള കൗമുദിയിൽ
"https://ml.wikipedia.org/w/index.php?title=ഞാറ്റ്യേല_ശ്രീധരൻ&oldid=4017756" എന്ന താളിൽനിന്ന് ശേഖരിച്ചത്