നിരോഷ്ഠ
കർണാടകസംഗീതത്തിലെ ജന്യരാഗം
(Niroshta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് നിരോഷ്ഠ. പൊതുവിൽ 29ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവ ഔഢവ രാഗമാണ്. ആരോഹണത്തിലും അവരോഹണത്തിലും അഞ്ച് സ്വരങ്ങൾ വീതമാണുള്ളത്.
നിരോഷ്ഠയുടെ അർത്ഥം ചുണ്ടുകളില്ലാതെ എന്നാണ്. മ, പ എന്നീ സ്വരങ്ങൾ ചുണ്ടുകൾ കൂട്ടിമുട്ടാതെ ഉച്ഛരിക്കാൻകഴിയില്ല അതുകൊണ്ട് അവ ഈ രാഗത്തിലില്ല.
വളരെ ഉന്മേഷം നൽകുന്ന ഒരു രാഗമാണിത്.
ലക്ഷണം
തിരുത്തുകആരോഹണം സ രി₂ ഗ₃ ധ₂ നി₃ സ
അവരോഹണം സ നി₃ ധ₂ ഗ₃ രി₂ സ
ഈ രാഗത്തിലുപയോഗിച്ചിരിക്കുന്ന സ്വരങ്ങൾ ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ചതുശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ്.