നിപ്പണൊസോറസ്

(Nipponosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

.Llambeosaurine വിഭാഗത്തിൽ പെടുന്ന ഏഷ്യയിൽ നിന്നും കണ്ടെടുത്ത ദിനോസർ ആണ് നിപ്പണൊസോറസ്. ജാപ്പനീസ് പല്ലി എന്നാണ് പേരിന്റ് അർഥം.

നിപ്പണൊസോറസ്
Temporal range: Late Cretaceous
Restored skeleton
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Family:
Subfamily:
Tribe:
Genus:
Nipponosaurus
Species:
N. sachalinensis
Binomial name
Nipponosaurus sachalinensis
Nagao, 1936

ചരിത്രം

തിരുത്തുക

ജപ്പാനിലെ ആദ്യത്തെ ദിനോസോർ കണ്ടെത്തലാണിത്. 1934ൽ ഒരാശുപ്രതി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഖനനത്തിനിടെയാണ് ഈ കണ്ടെത്തെലുണ്ടായത്. സഖാലിൻ പ്രദേശത്ത് കണ്ടെത്തിയ ഈ അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ നിപ്പണൊസോറസ് സഖാലിനെൻസിസ് Nipponosaurus Sachalinensis) എന്ന പേർ ഒരു ഉപവംശത്തിനു നൽകപ്പെട്ടു.1937ലും കൂടുതൽ കണ്ടെത്തലുകളുണ്ടായി. നിപ്പൺ എന്നാൽ ജാപനീസ് ഭാഷയിൽ ജപ്പാൻ. പേരിനുകാരണം ജപ്പാൻ ആണെങ്കിലും 1945 മുതൽക്ക് ഈ പ്രദേശം സോവിയറ്റ് യൂണിയന്റെയും, ഇപ്പോൾ റഷ്യയുടേയും ഭാഗമാണ്.


അനവധി എല്ലുകളാണ് കണ്ടെത്തലുകളിൽ ഉള്ളത്.

  1. മേൽതാടി (maxilla)
  2. കീഴ്താടിയിലെ ദന്തഭാഗം (dentary)
  3. പരയ്റ്റൽ തലയോട്ടി എല്ല് (parietal)
  4. കഴുത്തിലെ കശേരുക്കൾ (cervical vertebrae)
  5. ഇടുപ്പ്, വാല്, പുറം കശേരുക്കൾ (sacral, dorsal, caudal vertebrae)
  6. തോളെല്ല്
  7. മുൻ കാല് humerus

എന്നിവ ഇവയിൽ പ്രധാനം. എല്ലുകൾ എല്ലാം കൂടിയായാലും 60 ശതമാന അസ്ഥികൂടെമേ ആകുന്നുള്ളൂ. അവയുടെ സംരക്ഷിത അവസ്ഥ ദുർബലവുമാണ്.

  • Nagao, T. 1936. Nipponosaurus sachalinensis - A new genus and species of trachodont dinosaur from Japanese Saghalien. J. Faculty Sci. Hokkaido Imperial Univ. Ser. IV (2): 187-220
  • Nagao, T. 1938. On the limb bones of Nipponosaurus sachaliensis Nagao, a Japanese hadrosaurian dinosaur. Annot. Zool. Japan 17(3/4):312-318.
  • Suzuki D., Weishampel D. B., and Minoura N. 2004. Nippponosaurus sachalinensis (Dinosauria; Ornithopoda): anatomy and systematic position within Hadrosauridae. Journal of Vertebrate Paleontology 24(1):145-164.
"https://ml.wikipedia.org/w/index.php?title=നിപ്പണൊസോറസ്&oldid=3259013" എന്ന താളിൽനിന്ന് ശേഖരിച്ചത്