നെവാഡ കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സിയറ നെവാഡയിലുള്ള ഒരു കൌണ്ടിയാണ് നെവാഡ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 98,764 ആയിരുന്നു.[3] കൗണ്ടി ആസ്ഥാനം നെവാഡ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.[5] സാക്രെമെൻറൊ-റോസ്‍വില്ലെ, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ട്രക്കീ-ഗ്രാസ് വാലി, CA മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ നെവാഡയും ഉൾപ്പെടുന്നു. ഈ കൌണ്ടി "മദർ ലോഡ് കണ്ട്രി" അഥവാ "ഗോൾഡ് കണ്ട്രി" യിലാണ് സ്ഥിതിചെയ്യുന്നത്.
നെവാഡ കൌണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Nevada | ||||||
| ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||
State | California | |||||
Region | Sierra Nevada | |||||
Metropolitan area | Greater Sacramento | |||||
Incorporated | April 25, 1851[1] | |||||
നാമഹേതു | Nevada City, which is named after the Spanish word for "snow-covered" | |||||
County seat | Nevada City | |||||
Largest city | Truckee (population and area) | |||||
• ഭരണസമിതി | Board of Supervisors | |||||
• ആകെ | 974 ച മൈ (2,520 ച.കി.മീ.) | |||||
• ഭൂമി | 958 ച മൈ (2,480 ച.കി.മീ.) | |||||
• ജലം | 16 ച മൈ (40 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 9,152 അടി (2,790 മീ) | |||||
• ആകെ | 98,764 | |||||
• കണക്ക് (2016)[4] | 99,107 | |||||
• ജനസാന്ദ്രത | 100/ച മൈ (39/ച.കി.മീ.) | |||||
സമയമേഖല | UTC-8 (Pacific Time Zone) | |||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||
Area code | 530 | |||||
FIPS code | 06-057 | |||||
GNIS feature ID | 1682927 | |||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1851-ൽ യൂബ കൌണ്ടിയുടെ ഭാഗങ്ങൾ അടർത്തിയെടുത്തു രൂപീകരിച്ച ഈ കൗണ്ടിയ്ക്ക് ഖനന നഗരമായ നെവാഡ നഗരത്തിൻറെ പേരാണ് നൽകിയിരിക്കുന്നത്. "സിയേറ നെവാഡ" എന്ന വാക്കിൽ നിന്നും ഉത്ഭവിച്ച ഒരു നാമമാണിത്. നെവാഡ എന്ന സ്പാനിഷ് വാക്കിൻറെ അർത്ഥം 'മഞ്ഞുമൂടിയ' അഥവാ 'ഹിമമയമായ' എന്നൊക്കെയാണ്.[6] "നെവാഡ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് നെവാഡ നഗരത്തെക്കുറിക്കുവാനാണ്. 1851-ൽ പുതുതായി രൂപം കൊണ്ട കൗണ്ടി, കൗണ്ടി ആസ്ഥാനമായി നഗരത്തിൻറ പേരുതന്നെ ഉപയോഗിച്ചു. 1861 ൽ അതിർത്തി സംസ്ഥാനവും (നെവാഡ സംസ്ഥാനം) ഇതേ പേര് ഉപയോഗിച്ചു.1849 ലെ ഗോൾഡ് റഷിൻറെ കാലത്ത് ഈ പ്രദേശത്തിന് ഉണർവ്വുണ്ടായി.
ഈ പ്രധാനപ്പെട്ട മേഖലയുടെ ഉദയത്തിൻറെ സാക്ഷ്യപത്രങ്ങളായി, കാലിഫോർണിയയുടെ വികാസ കാലങ്ങളിലെ നിരവധി ചരിത്രപരമായ സ്ഥലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവയിലൊന്നാണ് 1865-ൽ കാലിഫോർണിയയിലെ നെവാഡ നഗരത്തിൽ നിർമ്മിക്കപ്പെട്ട ഏറ്റവും പഴക്കമുള്ള തീയേറ്ററായ നെവാഡ തീയേറ്റർ. ഒരിക്കൽ മാർക്ക് ട്വയിനെപ്പോലെയുള്ള ചരിത്രപുരുഷന്മാർക്ക് ആതിഥ്യമരുളിയിരുന്ന ഈ തീയേറ്റർ ഇന്നും പ്രവർത്തിക്കുന്നു. 1890 ൽ നിർമ്മിക്കപ്പെട്ടതും ഇന്നും പ്രവർത്തിക്കുന്നതുമായ 'ഓൾഡ് 5 മൈൽ ഹൗസ് സ്റ്റേജ്‍കോച്ച് സ്റ്റോപ്പ്' മൂന്നു നൂറ്റാണ്ടുകളിലായി തുടരുന്ന ഒരു ഒരു സേവനദാതാവാണ്.
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 974 ചതുരശ്ര മൈൽ (2,520 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 958 ചതുരശ്ര മൈൽ (2,480 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 16 ചതുരശ്ര മൈൽ (41 ചതുരശ്ര കിലോമീറ്റർ) (1.6 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.[7] മദ്ധ്യ, തെക്കൻ യൂബാ നദികൾ ഈ കൌണ്ടിയിലൂടെ കടന്നുപോകുന്നു.[8]
അവലംബം
തിരുത്തുക- ↑ "Nevada County". Geographic Names Information System. United States Geological Survey. Retrieved February 4, 2015.
- ↑ "Mount Lola". Peakbagger.com. Retrieved February 4, 2015.
- ↑ 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-15. Retrieved April 4, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Nevada County History". US Gen Web Project in California. Retrieved 2008-10-01.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 28, 2015.
- ↑ "Nevada. II. A N. E. county of California". The American Cyclopædia. 1879.