മസ്തിഷ്ക മ്യൂസിയം

നിം‌ഹാൻസിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലുള്ള മസ്തിഷ്ക മ്യൂസിയം
(Neurobiology Research Centre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവിവർഗത്തിന്റെ പ്രവർത്തനങ്ങളെയും, ചിന്തകളെയും ഏകോപിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന അവയമായ തലച്ചോറിന്റെ പ്രവർത്തരീതികൾ വിശദീകരിക്കുന്ന മ്യൂസിയമാണ് മസ്തിഷ്ക മ്യൂസിയം / തലച്ചോർ മ്യൂസിയം. ബാംഗ്ളൂരിൽ സ്ഥിതി ചെയ്യുന്ന നിം‌ഹാൻസിലെ National Institute of Mental Health and Neuro Sciences (NIMHANS) ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്‌തിഷ്‌ക മ്യൂസിയത്തിന്റെ പ്രവർത്തനം. ഇന്ത്യയിൽ ഉള്ള ഏക മസ്തിഷ്ക മ്യൂസിയമാണിത്.[2][3]

ന്യൂറോളജി റിസേർച്ച് സെന്റെർ
ചുരുക്കപ്പേര്NRC
രൂപീകരണം2007[1]
തരംPublic
ആസ്ഥാനംബാംഗ്ലൂർ, ഇന്ത്യ
Location
  • നിംഹാൻസ്, ഹൊസൂർ റോഡ്, ബാംഗ്ലൂർ-560029
Co-ordinator
പ്രൊഫ. ബി. എസ്. ശങ്കരനാരായണ റാവു
മാതൃസംഘടനനിംഹാൻസ്, ഇന്ത്യ
വെബ്സൈറ്റ്വെബ്സൈറ്റ്

ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങൾക്കുമായി കഴിഞ്ഞ 35 വർഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്കങ്ങളാണ് മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിരിക്കുന്നത്. നിം‌ഹാൻസിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മ്യൂസിയത്തിന്റെ ഏകോപനം നടക്കുന്നത്.

തലച്ചോറിനെ കൈകൾ കൊണ്ട് തൊട്ടു പരിശോധിക്കാനുള്ള അവസരം ഇവിടെ ലഭ്യമാണ്. അഞ്ഞൂറിൽ അധികം മസ്തിഷ്കങ്ങൾ ഇവിടെ പ്രദർശനത്തിനായി ഒരുക്കി വെച്ചിട്ടുണ്ട്. പല ജീവികളുടേയും മസ്തിഷ്കങ്ങളും പല രോഗങ്ങൾ ബാധിച്ചവയും പല വലിപ്പത്തിൽ ഉള്ളവയും ആയ മനുഷ്യ മസ്തിഷ്കങ്ങളും ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നുണ്ട്. കൂടാതെ മനുഷ്യ ഹൃദയവും വൃക്കയും അസ്ഥികൂടങ്ങളും ഇവിടെ കാണാൻ സാധ്യമാണ്.[4]

"https://ml.wikipedia.org/w/index.php?title=മസ്തിഷ്ക_മ്യൂസിയം&oldid=3507628" എന്ന താളിൽനിന്ന് ശേഖരിച്ചത്