നിയോപ്രീൻ റബ്ബർ
(Neoprene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിയോപ്രീൻ എന്നത്, 2-ക്ലോറോ1-3 ബ്യൂട്ടാഡൈയീൻ, അഥവാ ക്ലോറോപ്രീൻ തന്മാത്രകളടങ്ങിയ പോളിമറുകളുടെ പൊതുവായ പേരാണ്. അതുകൊണ്ടു തന്നെ, ഈ പോളിമറുകളുടെ മറ്റൊരു പേരാണ്, പോളിക്ലോറോപ്രീൻ. [1]
പ്രത്യേകതകൾ
തിരുത്തുകക്ലോറോപ്രീൻ ഏതാണ്ട് പൂർണ്ണമായും trans-1-4 ഘടനയിലാണ് പോളിമറീകരിക്കുന്നത്. അതുകൊണ്ടു തന്നെ, അന്തിമ ഉത്പന്നത്തിന് നല്ല തോതിൽ ക്രിസ്റ്റലൈനിറ്റി ഉണ്ടാവാനും ഇടയുണ്ട്. സിങ്ക് ഓക്സൈഡും, മഗ്നീഷ്യം ഓക്സൈഡുമാണ് വൾക്കനൈസിംഗിന് ഉപയോഗിക്കാറ്. വ്യാവസായിക മേഖലകളിലെ യന്ത്രങ്ങൾക്കായുളള ബെൽട്ടുകൾ , ഗാസ്ക്കെറ്റുകൾ , കൈയുറകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "Neoprene, accessed 11Aug.2012" (PDF). Archived from the original (PDF) on 2017-11-18. Retrieved 2012-08-11.