നേഹ അഗർവാൾ

(Neha Aggarwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ നിന്നുള്ള പ്രശസ്തയായ ടേബിൾ ടെന്നീസ് താരമാണ് നേഹ അഗർവാൾ. ഇംഗ്ലീഷ്: Neha Aggarwal (ജനനം:11 ജനുവരി1990). 2008 ലെ ബെയ്ജിങ്ങ് ഒളിമ്പിക്സിൽ ഈ ഇനത്തിൽ പങ്കെടുത്ത എക താരവും നേഹയാണ്. പൗളമി ഘട്ടക്കിനെയും മോമ ദാസിനേയും തോല്പിച്ചാണ് ഈ നേട്ടം നേഹ കരസ്ഥമാക്കിയത്.

Neha Aggarwal
Nationality ഇന്ത്യ
ResidenceDelhi, India
Born (1990-01-11) 11 ജനുവരി 1990  (34 വയസ്സ്)
Playing styleRight-handed, shakehand
Height1.70 മീ (5 അടി 7 ഇഞ്ച്)[1]
Weight67 കി.ഗ്രാം (148 lb)[1]

ജീവിരേഖ

തിരുത്തുക

1990 ജനുവരി 11 നു ഡൽഹിയിൽ ജനിച്ചു. ഡൽഹിയിലെ അർ.കെ. പുരത്തുള്ള സർക്കാർ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അഹമ്മദാബാദിലും കൊൽക്കത്തയിലും നടന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ദേശീയ ചാമ്പ്യനായി. ഒളിമ്പിക്സ് മത്സരത്തിൽ മെഡൽ നേടാനായില്ല. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിലുള്ള കൊളംബിയ സർവകലാശാലയിൽ നിന്ന് സ്പോർട്ട്സ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദപഠനം നടത്തുന്നു.

[2]

റഫറൻസുകൾ

തിരുത്തുക

{{Reflist}}

  1. 1.0 1.1 "Neha Aggarwal Profile". Yahoo!. Retrieved 26 December 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Paddler Neha Aggarwal makes early exit". Archived from the original on 2011-10-04. Retrieved 2017-03-13.
"https://ml.wikipedia.org/w/index.php?title=നേഹ_അഗർവാൾ&oldid=3654951" എന്ന താളിൽനിന്ന് ശേഖരിച്ചത്