നിസ്കെയർ
(National Institute of Science Communication and Information Resources എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ മുഖ്യ ശാസ്ത്ര സാങ്കേതിക സ്ഥാപനമായ സി.എസ്.ഐ.ആർ ന്റെ ഘടകസ്ഥാപനമാണ് നിസ്കെയർ (NISCAIR). 2002 സെപ്റ്റമ്പർ 30ന് ആണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിസ്കെയർ രൂപം കൊണ്ടത്. ശാസ്ത്ര സാങ്കേതിക രംഗത്തെ വിവരങ്ങൾ ക്രോഡീകരിച്ച് പ്രമാണങ്ങളാക്കുക വിതരണം ചെയ്യുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന സി.എസ്.ഐ.ആർ ന്റെ പ്രധാന സ്ഥാപനങ്ങളായിരുന്ന ഇന്ത്യൻ നാഷണൽ സയിന്റിഫിക് ഡോക്യുമെന്റേഷൻ സെന്ററും (INSDOC) ഉം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷനും ( NISCOM)ഉം പരസ്പരം ലയിച്ചാണ് നിസ്കെയർ രൂപം കൊണ്ടത്.[1]
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റിസോഴ്സസ് | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 2002 സെപ്റ്റമ്പർ 30 |
അധികാരപരിധി | India |
ആസ്ഥാനം | New Delhi |
മേധാവി/തലവൻ | Mrs. Deeksha Bist, Director |
മാതൃ ഏജൻസി | Council of Scientific and Industrial Research (CSIR) |
വെബ്‌സൈറ്റ് | |
ഔദ്യോഗിക വെബ്സൈറ്റ് |
ലക്ഷ്യങ്ങൾ
തിരുത്തുക- ശാസ്ത്ര സാങ്കേതിക മേഖലയിലെ പുതിയതും വ്യത്യസ്തവുമായ കാര്യങ്ങൾ പ്രബന്ധരൂപത്തിലോ മറ്റോ അറിയിച്ച് ശാസ്ത്ര സമൂഹങ്ങൾക്കിടയിലുള്ള പരസ്പരം ബന്ധം നിലനിർത്തുക.
- ശാസ്ത്ര സാങ്കേതിക വിവരങ്ങൾ പൊതുസമൂഹത്തിലെക്കുക.
- കുട്ടികളിൽ ശാസ്ത്രമേഖലയിലുള്ള താൽപര്യം വളർത്തി എടുക്കുക.
- രാജ്യത്തെ സസ്യങ്ങൾ, ധാതുക്കൾ, മൃഗങ്ങൾ തുടങ്ങിയവയുടെയെല്ലാം വിവരങ്ങൾ ശേഖരിക്കുകയും അവ കൃത്യമായി പരിശോധിച്ച് ക്രോഡീകരിച്ച ശേഷം പ്രചരിപ്പിക്കുകയും ചെയ്യുക.
- ലൈബ്രറി, വിവര സാങ്കേതികം, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിലെ മനുഷ്യ വിഭവ ശേഷി വർദ്ധിപ്പിക്കുക.
- സമാന ലക്ഷ്യങ്ങളുള്ള സംഘടനനകളുമായും സ്ഥാപനങ്ങളുമായും ബന്ധം നിലനിർത്തുക.[2]
പ്രവർത്തനങ്ങൾ
തിരുത്തുക- NISCAIR ONLINE PERIODICALS REPOSITORY എന്ന ഓപ്പൺസോഴ്സ് ഓൺലൈൻ റെപ്പോസിറ്ററി രൂപീകരിച്ചത് നിസ്കെയറിന്റെ ശ്രദ്ധേയ പ്രവർത്തനങ്ങളിലൊന്നാണ്. ഈ റെപ്പോസിറ്ററി വഴി നിസ്കെയർ പ്രസിദ്ധീകരിക്കുന്ന 18 ഗവേഷണ ആനുകാലികങ്ങളുടെ തുറന്ന ലഭ്യത ഉറപ്പു വരുത്തുന്നു. 2007 മുതൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ലക്കങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ഓൺലൈൻ ശേഖരണിയിൽ 6400ഓളം ലേഖനങ്ങളും ഉൾകൊള്ളുന്നുണ്ട്.
- ശാസ്ത്രസാങ്കേതിക വിഷയുമായി ബന്ധമുള്ള പതിനെട്ടോളം ആനുകാലികങ്ങള പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്.[3]
ആനുകാലിക പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- ജേർണൽ ഓഫ് സയിന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (Journal of Scientific and Industrial Research (JSIR))
- ഇന്ത്യൻ ജേർണൽ ഓഫ് ബയോകെമിസ്ട്രി ആന്റ് ബയോഫിസിക്സ് (Indian Journal of Biochemistry and Biophysics (IJBB))
- ഇന്ത്യൻ ജേർണൽ ഓഫ് ബയോടെക്നോളജി (Indian Journal of Biotechnology (IJBT))
- ഇന്ത്യൻ ജേർണൽ ഓഫ് കെമിസ്ട്രി സെക്. എ (Indian Journal of Chemistry, Sec A(IJC-A))
- ഇന്ത്യൻ ജേർണൽ ഓഫ് കെമിസ്ട്രി സെക്. ബി. (Indian Journal of Chemistry, Sec B (IJC-B))
- ഇന്ത്യൻ ജേർണൽ ഓഫ് കെമിക്കൽ ടെക്നോളജി (Indian Journal of Chemical Technology (IJCT))
- ഇന്ത്യൻ ജേർണൽ ഓഫ് എക്സ്പിരിമെന്റൽ ബയോളജി (Indian Journal of Experimental Biology (IJEB))
- ഇന്ത്യൻ ജേർണൽ ഓഫ് എൻജിനീയറിംഗ് ആന്റ് മെറ്റീരിയൽ സയൻസ് (Indian Journal of Engineering & Materials Sciences (IJEMS))
- ഇന്ത്യൻ ജേർണൽ ഓഫ് ഫൈബർ ആന്റ് ടെക്സ്റ്റൈൽ റിസർച്ച് (Indian Journal of Fibre & Textile Research (IJFTR))
- ഇന്ത്യൻ ജേർണൽ ഓഫ് ജിയോമറൈൻ സയൻസ് (Indian Journal of Geo-Marine Sciences (IJMS))
- ഇന്ത്യൻ ജേർണൽ ഓഫ് പ്യുർ ആന്റ് അപ്പ്ലഡ് ഫിസിക്സ് (Indian Journal of Pure and Applied Physics (IJPAP))
- ഇന്ത്യൻ ജേർണൽ ഓഫ് റേഡ്യോ ആന്റ് സ്പേസ് ഫിസിക്സ് (Indian Journal of Radio and Space Physics (IJRSP))
- ഇന്ത്യൻ ജേർണൽ ഓഫ് ട്രഡിഷണൽ ക്നോളഡ്ജ് (Indian Journal of Traditional Knowledge (IJTK))
- ഇന്ത്യൻ ജേർണൽ ഓഫ് ഇന്റലെക്റ്റ്വൽ പ്രപ്പർട്ടി റൈറ്റ് (Journal of Intellectual Property Rights (JIPR))
- ഇന്ത്യൻ ജേർണൽ ഓഫ് നാറ്റ്വറൽ പ്രോഡക്റ്റ്സ് ആന്റ് റിസോഴ്സസ് (Indian Journal of Natural Products and Resources (IJNPR))
- ആന്നൽസ് ഓഫ് ലൈബ്രറി ആന്റ് ഇൻഫോർമേഷൻ സ്റ്റഡീസ് (Annals of Library and Information Studies (ALIS))
- ജേർണൽ ഓഫ് സയിന്റിഫിക് ടെമ്പർ (JOURNAL OF SCIENTIFIC TEMPER (JST))
- ഭാരത് വൈജ്ഞാനിക് ഏവം ഔദ്യോഗിക് അനുസാന്താൻ പത്രിക (Bharatiya Vaigyanik evam Audyogik Anusandhan Patrika (BVAAP))[4]
അവലംബം
തിരുത്തുക- ↑ "About NISCAIR". National Institute of Science Communication and Information Resources (CSIR-NISCAIR). Archived from the original on 2016-03-19. Retrieved 2 ഏപ്രിൽ 2016.
- ↑ "Mandate of NISCAIR". National Institute of Science Communication and Information Resources (CSIR-NISCAIR). Retrieved 2 ഏപ്രിൽ 2016.
- ↑ "Recent Achievement". National Institute of Science Communication and Information Resources (CSIR-NISCAIR). Retrieved 2 ഏപ്രിൽ 2016.
- ↑ "NISCAIR Research Journals". National Institute of Science Communication and Information Resources (CSIR-NISCAIR). Retrieved 2 ഏപ്രിൽ 2016.