നഥാനിയേൽ ലോർഡ് ബ്രിട്ടൺ

ഒരു അമേരിക്കൻ സസ്യശാസ്ത്രജ്ഞനും സസ്യവർഗ്ഗീകരണവിദഗ്ദ്ധനും ആയിരുന്നു നഥാനിയേൽ ലോർഡ് ബ്രിട്ട
(Nathaniel Lord Britton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ സസ്യശാസ്ത്രജ്ഞനും സസ്യവർഗ്ഗീകരണവിദഗ്ദ്ധനും ആയിരുന്നു നഥാനിയേൽ ലോർഡ് ബ്രിട്ടൺ (Nathaniel Lord Britton) (ജനുവരി 15, 1859 – ജൂൺ 25, 1934) . ന്യൂയോർക്കിലെ ബ്രോക്സിൽ സ്ഥിതിചെയ്യുന്ന ന്യൂയോർക്ക് ബോട്ടാണിക്കൽ ഗാർഡൻ അദ്ദേഹം മറ്റുള്ളവരുമായിച്ചേർന്ന് സ്ഥാപിച്ചു.

നഥാനിയേൽ ലോർഡ് ബ്രിട്ടൺ
ജനനം(1859 -01-15)ജനുവരി 15, 1859
മരണംജൂൺ 25, 1934(1934-06-25) (പ്രായം 75)
ദേശീയതAmerican
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
നഥാനിയേൽ ലോർഡ് ബ്രിട്ടൺ

ആദ്യകാലജീവിതം

തിരുത്തുക

ന്യൂയോർക്കിലെ സ്റ്റാറ്റെൻ ദ്വീപിലെ ന്യൂഡൊർപ്പിലാണു ജനിച്ചത്. ജാസ്പെർ അലെക്സാണ്ടർ ഹാമിൽട്ടൺ ബ്രിട്ടൺ, ഹാറിയറ്റ് ലോർഡ് ടേണർ എന്നിവർ മാതാപിതാക്കളായിരുന്നു. [1][2]അദ്ദേഹത്തിന്റെ മാതാപിതാക്കൾ, മകനെ മതപഠനത്തിനു വിടാൻ ആഗ്രഹിച്ചെങ്കിലും ചെറുപ്രായത്തിൽത്തന്നെ പ്രകൃതിശാസ്ത്രത്തിലായിരുന്നു നഥാനിയേൽ ലോർഡ് ബ്രിട്ടണു കമ്പം.

കൊളംബിയ സർവ്വകലാശാലയുടെ സ്കൂൾ ഓഫ് മൈൻസിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം, ആ സർവ്വകലാശാലയിൽത്തന്നെ സസ്യശാസ്ത്രം, ജിയോളജി ഇവ പഠിപ്പിച്ചു. പന്നൽച്ചെടികളുടെ പഠനത്തിൽ വിദഗ്ദ്ധയായ എലിസബത്ത് ജെർട്രൂഡ് നൈറ്റിനെ വിവാഹം കഴിച്ചു.

  1. Fraser, Susan. "NATHANIEL LORD BRITTON RECORDS (1875-1934)". New York Botanical Garden. Retrieved 5 July 2012.
  2. "Toddler's Dress". Online Collections Database. Staten Island Historical Society. Retrieved 11 May 2011.