നെയിൽ പോളിഷ്

നഖങ്ങൾ അലങ്കരിക്കാനും സംരക്ഷിക്കാനും പ്രയോഗിക്കാവുന്ന ഒരു ലാക്വറാണ്
(Nail polish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നഖങ്ങൾ അലങ്കരിക്കാനും സംരക്ഷിക്കാനും മനുഷ്യന്റെ കൈവിരലിലോ കാൽവിരലിലോ പ്രയോഗിക്കാവുന്ന ഒരു ലാക്വറാണ് നെയിൽ പോളിഷ് (നെയിൽ വാർണിഷ് അല്ലെങ്കിൽ നെയിൽ ഇനാമൽ എന്നും അറിയപ്പെടുന്നു). നഖത്തിന്റെ അലങ്കാര ഭംഗികൾ വർദ്ധിപ്പിക്കുന്നതിനും പൊട്ടൽ അല്ലെങ്കിൽ പുറംതൊലി പരസ്യമാക്കാതെ ഒളിച്ചുവക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. നെയിൽ പോളിഷിൽ ഒരു ഓർഗാനിക് പോളിമറും അതിന് നിറങ്ങളും ടെക്സ്ചറുകളും നൽകുന്ന മറ്റ് നിരവധി ഘടകങ്ങളും അടങ്ങിയിരിക്കുന്നു.[1] എല്ലാ നിറത്തിലുള്ള ഷേഡുകളിലും ലഭിക്കുന്ന നെയിൽ പോളിഷുകൾ മാനിക്യൂർ അല്ലെങ്കിൽ പെഡിക്യൂർ എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Polished nails
Fingernails before and after application of red nail polish
A woman's toes with dark nail polish.

ചരിത്രം തിരുത്തുക

നെയിൽ പോളിഷിന്റെ ഉത്ഭവം ക്രി.മു. 3000 കാലഘട്ടത്തിൽ ചൈനയിൽ നിന്നാണ്. [1][2]ബിസി 600-നടുത്ത്, ഷൗ രാജവംശത്തിന്റെ കാലത്ത് രാജകീയ ഭവനത്തിന് വർണ്ണം നൽകുന്നതിന് സ്വർണ്ണവും വെള്ളിയും നിറങ്ങൾക്ക് മുൻഗണന നൽകിയിരുന്നു.[1] എന്നിരുന്നാലും, കാലക്രമേണ ലോഹ നിറങ്ങളായ ചുവപ്പും കറുപ്പും രാജകീയ പ്രിയങ്കരങ്ങളായ വർണ്ണങ്ങളായി മാറി.[1] മിംഗ് രാജവംശത്തിന്റെ കാലത്ത് തേനീച്ചമെഴുകിൽ, മുട്ടയുടെ വെള്ള, ജെലാറ്റിൻ, വെജിറ്റബിൾ ഡൈകൾ, ഗം അറബിക് എന്നിവ ഉൾപ്പെടുന്ന ഒരു മിശ്രിതം ഉപയോഗിച്ചാണ് നെയിൽ പോളിഷ് ഉണ്ടാക്കിയിരുന്നത്.[1][2]

ഈജിപ്തിൽ, താഴ്ന്ന വിഭാഗക്കാർ ഇളം നിറങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഉയർന്ന സമൂഹം അവരുടെ നഖങ്ങൾക്ക് ചുവപ്പ് കലർന്ന തവിട്ട് നിറത്തിൽ മൈലാഞ്ചി കൊണ്ട് വരച്ചു.[3][4]മമ്മിയാക്കപ്പെട്ട ഫറവോൻമാരുടെയും നഖങ്ങളിൽ മൈലാഞ്ചി കൊണ്ട് വരച്ചിരുന്നു.[5]

യൂറോപ്പിൽ, ഫ്രെഡറിക് എസ്.എൻ. ഡഗ്ലസ് 1810-12 കാലഘട്ടത്തിൽ ഗ്രീസിൽ യാത്ര ചെയ്യവേ, ഗ്രീക്ക് സ്ത്രീകൾ തങ്ങളുടെ നഖങ്ങളിൽ "മങ്ങിയ പിങ്ക്" ചായം പൂശുന്നത് ശ്രദ്ധിച്ചു. അത് പുരാതന ആചാരമായി അദ്ദേഹം മനസ്സിലാക്കി.[6] ലാവെൻഡർ ഓയിൽ, കാർമൈൻ, ഓക്സൈഡ് ടിൻ, ബെർഗാമോട്ട് ഓയിൽ തുടങ്ങിയ അടിസ്ഥാന ചേരുവകൾ ഉപയോഗിച്ചാണ് ആദ്യകാല നെയിൽ പോളിഷ് ഫോർമുലകൾ നിർമ്മിച്ചത്. നിറമുള്ള പൊടികളും ക്രീമുകളും ഉപയോഗിച്ച് നഖം പോളിഷ് ചെയ്യുന്നതാണ് കൂടുതൽ സാധാരണമായത്. താരതമ്യേന തിളങ്ങുന്നത് വരെ നഖം ബഫ് ചെയ്ത് പൂർത്തിയാക്കുന്നു. ഈ സമയത്ത് വിറ്റഴിക്കപ്പെടുന്ന ഒരു തരം പോളിഷിംഗ് ഉൽപ്പന്നം ഗ്രാഫ്സ് ഹൈഗ്ലോ നെയിൽ പോളിഷ് പേസ്റ്റ് ആയിരുന്നു.[7]

നെയിൽ പോളിഷ് റിമൂവർ തിരുത്തുക

 
Nail polish remover

നെയിൽ പോളിഷ് റിമൂവർ ഒരു ഓർഗാനിക് ലായകമാണ്. അതിൽ എണ്ണകൾ, സുഗന്ധങ്ങൾ, കളറിംഗ് എന്നിവയും ഉൾപ്പെടുന്നു. നെയിൽ പോളിഷ് റിമൂവർ പാക്കേജുകളിൽ നനച്ച വ്യക്തിഗത പാഡുകൾ, ഒരു കോട്ടൺ ബോൾ അല്ലെങ്കിൽ കോട്ടൺ പാഡ് ഉപയോഗിച്ച് ഉപയോഗിക്കുന്ന ഒരു കുപ്പി ലിക്വിഡ് റിമൂവർ അല്ലെങ്കിൽ നുരകൾ നിറച്ച ഒരു കണ്ടെയ്‌നർ എന്നിവ ഉൾപ്പെട്ടേക്കാം. റിമൂവർ തിരഞ്ഞെടുക്കുന്നത് ഉപയോക്താവിന്റെ മുൻഗണനയും പലപ്പോഴും റിമൂവറിന്റെ വിലയും ഗുണനിലവാരവും അനുസരിച്ചായിരിക്കും.

ഏറ്റവും സാധാരണമായ റിമൂവർ അസെറ്റോൺ ആണ്. അക്രിലിക് അല്ലെങ്കിൽ ക്യൂർഡ് ജെൽ കൊണ്ട് നിർമ്മിച്ച കൃത്രിമ നഖങ്ങളിലും അസെറ്റോണിന് നീക്കം ചെയ്യാൻ കഴിയും.

ഒരു ഇതര നെയിൽ പോളിഷ് റിമൂവർ എഥൈൽ അസറ്റേറ്റ് ആണ്. അതിൽ പലപ്പോഴും ഐസോപ്രോപൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. നെയിൽ പോളിഷിനുള്ള യഥാർത്ഥ ലായകമാണ് എഥൈൽ അസറ്റേറ്റ്.

നെയിൽ പോളിഷ് റിമൂവറായി അസെറ്റോണിട്രൈൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത് മുകളിൽ പറഞ്ഞ ഓപ്ഷനുകളേക്കാൾ വിഷമാണ്. 2000 മാർച്ച് 17 മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നതിന് യൂറോപ്യൻ സാമ്പത്തിക മേഖലയിൽ ഇത് നിരോധിച്ചിരിക്കുന്നു.[8]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Toedt, John; Koza, Darrell; Cleef-Toedt, Kathleen van (2005). Chemical Composition Of Everyday Products. Greenwood Publishing Group. p. [1]. ISBN 978-0-313-32579-3.
  2. 2.0 2.1 Sherrow, Victoria (2001). For appearance' sake: The historical encyclopedia of good looks, beauty, and grooming. Phoenix: Oryx Press. p. 119. ISBN 978-1-57356-204-1.
  3. Draelos, Zoe Diana (2011). Cosmetic Dermatology: Products and Procedures. John Wiley & Sons. p. 46. ISBN 978-1-4443-5951-0.
  4. Alpert, Arlene; Altenburg, Margrit & Bailey, Diane (2002). Milady's Standard Cosmetology. Cengage Learning. p. 8. ISBN 978-1-56253-879-8.
  5. Shah, Shikha (17 January 2014). "History of nail polish". The Times of India. ProQuest 1477854392.
  6. Douglas Frederick Sylvester North (1813), An essay on certain points or resemblance between the ancient and modern Greeks, p. 163
  7. "On How to Be Lovely". Edwardian Promenade (in അമേരിക്കൻ ഇംഗ്ലീഷ്). 2010-04-15. Retrieved 2018-05-06.
  8. Twenty-Fifth Commission Directive 2000/11/EC of 10 March 2000 adapting to technical progress Annex II to Council Directive 76/768/EEC on the approximation of laws of the Member States relating to cosmetic products. OJEC L65 of 14 March 2000, pp. 22–25.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Charles Panati, Extraordinary Origins of Everyday Things, Harper & Row, 1987

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നെയിൽ_പോളിഷ്&oldid=3805712" എന്ന താളിൽനിന്ന് ശേഖരിച്ചത്