മുഖദ്ദിമ
പ്രമുഖ ടുണീഷ്യൻ ചരിത്രകാരനും തത്ത്വ ചിന്തകനുമായ ഇബ്നുഖൽദൂനിന്റെ വിഖ്യാത കൃതിയാണ് മുഖദ്ദിമ. മലയാളത്തിലേക്ക് മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി വിവർത്തനം ചെയ്തിട്ടുണ്ട്. സാമൂഹ്യ ചരിത്ര ഗ്രന്ഥങ്ങളിൽ ലോകത്ത് ശ്രദ്ധേയമായ കൃതിയാണ് മുഖദ്ദിമ ഓഫ് ഇബ്നുഖൽദൂൻ. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതു മുതൽ ദാർശനികരുടെയും ശാസ്ത്രജ്ഞരുടെയും ചിന്തകളിൽ ശക്തമായ സ്വാധീനം ചെലുത്തി.[1]
കർത്താവ് | Ibn Khaldun |
---|---|
ഭാഷ | Arabic |
പ്രസിദ്ധീകൃതം | 1377 |
ഉള്ളടക്കം
തിരുത്തുകലോക ചരിത്രം ചർച്ച ചെയ്യുന്ന കിതാബുൽ ഇബറിന്റെ ആമുഖമായാണ് മുഖദ്ദിമ രചിച്ചത്. ലോകചരിത്ര പഠനത്തിനും സാമൂഹ്യശാസ്ത്രം എന്ന ശാസ്ത്രശാഖക്കും ജന്മം നൽകിയത് ഈ ഭാഗമായിരുന്നു. മൂന്ന് വർഷമെടുത്താണ് മുഖദ്ദിമ പൂർത്തീയാക്കിയത്. സാമൂഹിക ശാസ്ത്രത്തിനു പുറമെ നരവംശശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, മതം, രാഷ്ട്രമീമാംസ, സംസ്കാരം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, കല, കൈത്തൊഴിൽ, മനഃശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി വിജ്ഞാനത്തിന്റെ മുഖ്യ മേഖലകളെല്ലാം ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.[2]
കൂടുതൽ വായനക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ എം.പി. വീരേന്ദ്രകകുമാർ (2013-04-28). "ഇന്ത്യയെ അടുത്തറിഞ്ഞ മുസ്ലീം പണ്ഡിതർ". മാതൃഭൂമി ആഴ്ചപ്പതിപ്പ്. ഡാന്യൂബ് സാക്ഷി - 48. 91 (7): 52–53.
{{cite journal}}
:|access-date=
requires|url=
(help); Unknown parameter|month=
ignored (help)CS1 maint: date and year (link) - ↑ Dr. S. W. Akhtar (1997). "The Islamic Concept of Knowledge", Al-Tawhid: A Quarterly Journal of Islamic Thought & Culture 12 (3).