മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്

(Muhammad ibn Abd al-Wahhab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി (അറബി:محمد بن عبد الوهاب التميمي) . സൗദി അറേബ്യയിലെ റിയാദിലെ നജ്ദിൽ ആണ് അദ്ദേഹം ജനിച്ചത്. അറബ് ഗോത്രമായ ബനുതമിലെ ഒരംഗമായിരുന്നു അദ്ദേഹം.

മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ്
കാലഘട്ടംModern era
പ്രദേശംArab scholar
ചിന്താധാരSalafi
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

പ്രവാചകാനുചരൻമാരുടെയും ,പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്[അവലംബം ആവശ്യമാണ്]. അബ്ദുൽ വഹാബ് നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.

ഈജിപ്റ്റ്, തുർക്കി എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതും കൂ‍ടികാണുക

തിരുത്തുക
  • ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2