മുഫ്തി

(Mufti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാമിക മാനദണ്ഡങ്ങളനുസരിച്ച് സമകാലികമായ പ്രശനങ്ങളിൽ പ്രാമാണബദ്ധമായി വിഷയങ്ങളെ സമീപിക്കയും യുക്തിപരവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കയും ചെയ്യുന്ന പണ്ഡിതരെയാണ് മുഫ്തി എന്നാണറിയപ്പെടുന്നത്.ഇസ്ലാമിലെ ഈ നിവാരണമാണ് ഫത്വ(Fatwa)അഥവാ വിധി എന്നു പറയുന്നത്.എന്നാൽ പല ഫത്വകളിലും ഇത്തരം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതിനാൽ അബന്ധങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആൻ, സുന്നത്ത് എന്നിവയെകുറിച്ചുള്ള അവഗാഹവും സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവും ഒരു മുഫ്തിക്കുണ്ടാവേണ്ട അനിവാര്യ ഗുണങ്ങളാണ്. ഇത്തരം വിധികൾ പുറപ്പെടുവിക്കുന്ന വ്യക്തികളും കൗൺസിലുകളും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=മുഫ്തി&oldid=3454222" എന്ന താളിൽനിന്ന് ശേഖരിച്ചത്