ചലനം

(Motion (physics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്, യന്ത്രങ്ങൾ, മനുഷ്യൻ, ജന്തുക്കൾ മുതലായവയെല്ലാം ചലിക്കുന്നുണ്ട് , പ്രപഞ്ചത്തിലുള്ള സകല പദാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു, തികച്ചും അചഞ്ചലമായ ഒരു പദാർത്ഥവും ഈ ലോകത്തില്ല. പദാർത്ഥത്തിന്റെ സ്ഥായിയായ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി

ചലനത്തിൽ സ്ഥാനമാറ്റം സംഭവിക്കുന്നു

ഗതിയും സ്ഥിരതയും തമ്മിലുള്ള ബന്ധം

തീവണ്ടി ഓടുമ്പോൾ അടുത്തുള്ള കമ്പിക്കാലുകൾ പിന്നിലേക്ക്‌ പോകുന്നതായും ,മുന്നിലുള്ളവ അടുത്തു വരുന്നതായും കാണാം . ഒരു കാറിന്റെ ഗതി അത് സഞ്ചരിക്കുന്ന പാതക്ക് ആപേക്ഷികമായാണ് നിർണയിക്കുന്നത് . ചലനത്തെ പറ്റി മനസ്സിലാക്കണമെങ്കിൽ തട്ടിച്ചു നോക്കാനായി ഒരാധാരം ആവശ്യമാണ്. ഇങ്ങനെയുള്ള ചലനത്തിന് വാസ്തവത്തിൽ ആപേക്ഷിക ചലനമെന്നാണ് പറയേണ്ടത്. ആപേക്ഷിക ചലനത്തിന് വിപരിതമായി കേവല ചലനം എന്നൊന്ന് ഉണ്ടോ എന്ന് ചോദിച്ചേക്കാം, ചലനത്തിന്റെ തനതായ രൂപം കേവലം തന്നെയാണ്, എല്ലാ വസ്തുക്കളും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ചലനത്തെപ്പറ്റി നമുക്കു പഠിക്കാൻ മറ്റൊരു വസ്തുമായി താരതമ്യപ്പെടുത്തിക്കൊണ്ടു മാത്രമേ കഴിയൂ എന്നതാണ് പരമാർത്ഥം. അതിനാൽ നാം സാധാരണയായി ചലനം ആപേക്ഷികമാണെന്നു പറയുന്നു.

ചലനം അഥവാ ഗതി ഏതു വിധത്തിൽ ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപേക്ഷികമാണ്. ഒരു വീട്, ചുറ്റുമുള്ള വീടുകളെയോ ഭൂമിയെയോ അപേക്ഷിച്ചു നോക്കുമ്പോൾ നിശ്ചലമാണ്. പക്ഷേ സുര്യനെയോ ചന്ദ്രനെയോ അപേക്ഷിച്ചു നോക്കുമ്പോൾ ചലിക്കുന്നുണ്ടല്ലൊ, അതായത് വീടിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു

സ്ഥിരാവസ്ഥ

തിരുത്തുക

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറാതിരിക്കുന്നുവെങ്കിൽ ആ വസ്തു സ്ഥിരാവസ്ഥയിലാണ് എന്നു പറയാം.

അവലംബകം

തിരുത്തുക

ഒരു വസ്തുവിന്റെ സ്ഥിരാവസ്ഥയോ ചലനാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതു വസ്തുവിനെയാണോ അടിസ്ഥാനമായീ എടുക്കുന്നത് ആ വസ്തുവിനെ അവലംബകം എന്നു പറയാം

ഒരു വസ്തു ചുറ്റുപാടുകളെ അപേക്ഷിച്ച് അതിന്റെ സ്വന്തം അക്ഷത്തിൽ തിരിയുന്നതിനെ ഭ്രമണ ചലനം എന്നു പറയുന്നു.

സമാന ചലനം

തിരുത്തുക

ഒരു വസ്തുവിന്റെ ചലനത്തിൽ അത് തുല്യസമയംകൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത്തരം ചലനത്തെ സമാന ചലനം എന്നുപറയുന്നു

അസമാന ചലനം

തിരുത്തുക

ഒരു വസ്തുവിന്റെ ചലനത്തിൽ അത് തുല്യസമയം കൊണ്ട് തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ അത്തരം ചലനത്തെ അസമാന ചലനം എന്നു പറയുന്നു.

പ്രവേഗം

തിരുത്തുക

സമാനചലനത്തിലുള്ള ഒരു വസ്തുവിന് യൂണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് അതിന്റെ പ്രവേഗം.

സമാന ത്വരണം

തിരുത്തുക

ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗമാറ്റം തുല്യ സമയം കൊണ്ട് തുല്യ അളവിലാണെങ്കിൽ അതിന്റെ ത്വരണം സമാനമാണ്

അസമാനത്വരണം

തിരുത്തുക

തുല്യ കാലയളവുകളിൽ ഉണ്ടാകുന്ന പ്രവേഗമാറ്റം വ്യത്യസ്തമാണെങ്കിൽ അതിന്റെ ത്വരണം അസമാനമാണ്.

ചലനത്തെ സംബന്ധിക്കുന്ന സമവാക്യങ്ങൾ

തിരുത്തുക
  1. v=u+at
  2. S=ut+1/2at2
  3. V2= u2 +2as

ഇവിടെ u= ആദ്യപ്രവേഗം
v= അന്ത്യപ്രവേഗം
s= സ്ഥാനാന്തരം
a=ത്വരണം
t=സമയം

"https://ml.wikipedia.org/w/index.php?title=ചലനം&oldid=3930526" എന്ന താളിൽനിന്ന് ശേഖരിച്ചത്